പാലക്കാട്: ഓണച്ചന്തകളിലൂടെ വിതരണം ചെയ്യാനുള്ള അവശ്യസാധനങ്ങള്‍ സ്റ്റോക്കില്ലാത്തത് സപ്ലൈകോ ഓണച്ചന്തകളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നു. ശര്‍ക്കര, മല്ലി, ചുവന്ന മുളക് ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ക്കാണ് സപ്ലൈകോ-പീപ്പിള്‍സ് ബസാറുകളില്‍ ദൗര്‍ലഭ്യം നേരിടുന്നത്. യുഡിഎഫ് സര്‍ക്കാരിെന്‍റ ഉത്തരവാദിത്വമില്ലായ്മയാണ് ഈ അവസ്ഥയ്ക്ക് കാരണം. ഉത്സവകാലയളവില്‍ നിത്യോപയോഗസാധനങ്ങള്‍ മതിയായ അളവില്‍ സംഭരിക്കുന്നതില്‍ ഭക്ഷ്യവകുപ്പ് വീഴ്ചവരുത്തിയിരുന്നു. അവശ്യസാധനങ്ങള്‍ ഇല്ലാത്തതിനാല്‍ റമദാന്‍ ചന്ത രണ്ട് ദിവസം മാത്രമാണ് പ്രവര്‍ത്തിച്ചത്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് രണ്ടാഴ്ചയോളം റമദാന്‍ ചന്തകള്‍ പ്രവര്‍ത്തിച്ചിരുന്നു.
ഞായറാഴ്ച മുതലാണ് സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണച്ചന്തകള്‍ തുടങ്ങാനായത്. എല്‍ഡിഎഫ് ഭരണകാലത്ത് രണ്ടാഴ്ച മുമ്പ് റമദാന്‍ -ഓണച്ചന്തകള്‍ ആരംഭിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ആഗസ്ത് 23ന് ആയിരുന്നു ഓണം. ആഗസ്ത് ഒന്നിന് തന്നെ സഹകരണ ഓണച്ചന്തകള്‍ ആരംഭിച്ചു. 17ന് ഓണം വിപണനമേളകളും തുടങ്ങി. മാത്രമല്ല ആഗസ്ത് ഒമ്പത് മുതല്‍ 35,000 ബിപിഎല്‍ കുടുംബങ്ങള്‍ക്ക് സൗജന്യ ഓണക്കിറ്റുകളും വിതരണം ചെയ്യാന്‍ എല്‍ഡിഎഫ് സര്‍ക്കാരിന് കഴിഞ്ഞു. ഇത്തവണ 13 ഇനങ്ങള്‍ മാത്രമാണ് സബ്സിഡി നിരക്കില്‍ നല്‍കുന്നത്. ചെറുപയര്‍ , കടല, ഉഴുന്ന് എന്നിവയ്ക്ക് സബ്സിഡിയില്ല.
റമദാന്‍ ചന്തകളില്‍നിന്ന് കഴിഞ്ഞ വര്‍ഷത്തെ അത്രയും വിറ്റുവരവ് നേടാന്‍ സപ്ലൈകോയ്ക്ക് കഴിഞ്ഞിട്ടില്ല. ഓണം വിപണിയിലും കാര്യമായ ചലനം ഉണ്ടായിട്ടില്ല. കുടുംബശ്രീ ചന്തകളെയും യുഡിഎഫ് സര്‍ക്കാര്‍ കാര്യമായി സഹായിച്ചിട്ടില്ല. ജില്ലയില്‍ ആകമാനം 96 കുടുംബശ്രീ വിപണനമേളകള്‍ തുടങ്ങാനായിരുന്നു പദ്ധതി. ഇതില്‍ 86 എണ്ണം തിങ്കളാഴ്ച മുതലാണ് തുടങ്ങിയത്. ബാക്കി പത്തെണ്ണം എന്ന് തുടങ്ങുമെന്ന് ഉറപ്പില്ല. മേളകളില്‍ പങ്കെടുക്കാന്‍ കുടുംബശ്രീ യൂണിറ്റുകള്‍ക്ക് നല്‍കുന്ന അടിയന്തര ധനസഹായം വര്‍ധിപ്പിക്കണമെന്ന ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല. 10,000 രൂപയാണ് അടിയന്തര ധനസഹായം നല്‍കുന്നത്. ഇതിനേക്കാള്‍ ഇരട്ടി രൂപ ഒരുമേളയില്‍ പങ്കെടുക്കുമ്പോള്‍ ചെലവാകുമെന്ന് കുടുംബശ്രീ പ്രവര്‍ത്തകര്‍ പറയുന്നു.
സാധനങ്ങളില്ല ഓണച്ചന്തകള്‍ പൂട്ടുന്നു
തൃശൂര്‍ : സാധനങ്ങളില്ലാത്തതിനാല്‍ ഓണച്ചന്തകള്‍ പലതും പൂട്ടിയതോടെ സാധാരണക്കാരുടെ ഓണം വിലപിടിച്ചതായി. ഇതോടെ ബോണസ് ലഭിച്ച് സാധനങ്ങള്‍ വാങ്ങാന്‍ കാത്തിരുന്ന തൊഴിലാളികളുള്‍പ്പെടെയുള്ളവര്‍ക്ക് പൊതുവിപണിയെ ആശ്രയിക്കേണ്ട സ്ഥിതിയായി. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ചന്ത തുറക്കുന്ന ദിവസങ്ങളും ഇക്കുറി കുറച്ചിരുന്നു. പഞ്ചസാരയുള്‍പ്പെടെയുള്ള പല സാധനങ്ങള്‍ക്കും വില കൂടുതലുമാണ്. സഹകരണമന്ത്രിയുടെ ജില്ലയായിട്ടും തൃശൂരില്‍ സാധനങ്ങള്‍ ലഭ്യമാക്കാന്‍ നടപടിയുണ്ടാകാഞ്ഞത് സാധാരണക്കാരെ വിഷമിപ്പിക്കുകയാണ്. ചന്തകളില്‍ മണിക്കൂറുകളോളം വരിനില്‍ക്കുന്നവര്‍ മിക്ക സാധനങ്ങളും ലഭിക്കാതെ നിരാശരായി മടങ്ങേണ്ട ഗതികേടിലാണ്. യുഡിഎഫ് സര്‍ക്കാര്‍ഭരണത്തിലെ ആദ്യ ഓണംതന്നെ സാധാരണക്കാര്‍ക്ക് പൊള്ളുന്ന ഓര്‍മയായി.
സഹകരണവകുപ്പിനു കീഴിലുള്ള ചന്തകളാണ് ആവശ്യത്തിന് സാധനങ്ങള്‍ ലഭിക്കാത്തതുമൂലം ഓണത്തിനുമുമ്പേ പൂട്ടിയത്. മാവേലി സ്റ്റോറുകളിലും സാധനങ്ങള്‍ കുറവാണ്. സഹകരണ ബാങ്കുകള്‍ ആവശ്യമുള്ള സാധനങ്ങളുടെ ലിസ്റ്റ് നേരത്തേ കണ്‍സ്യൂമര്‍ഫെഡ് ഓഫീസുകളിലേക്ക് അയച്ചിരുന്നെങ്കിലും സാധനങ്ങള്‍ ലഭിച്ചില്ല. മുളകും പഞ്ചസാരയും പലയിടത്തുമില്ല. പല ദിവസങ്ങളില്‍ അരിയുമില്ല. പണമടച്ചശേഷം സംഘം ജീവനക്കാര്‍ കണ്‍സ്യൂമര്‍ഫെഡ് ജില്ലാകേന്ദ്രത്തില്‍ എത്തി രാത്രിവരെ നിന്നാലും ആവശ്യത്തിന് സാധനങ്ങള്‍ ലഭിക്കാതെ തിരിച്ചുപോവുകയാണ്. അഞ്ചു ചന്ത തുറന്ന സംഘങ്ങള്‍ക്ക് ഒരു ചന്തയ്ക്കുള്ള സാധനങ്ങള്‍പോലും ലഭിക്കുന്നില്ല. ഇതോടെ തുറന്ന ചന്തകള്‍ പലതും പൂട്ടുകയായിരുന്നു.
എല്‍ഡിഎഫ് ഭരണത്തില്‍ ആഗസ്ത് ഒന്നുമുതല്‍ ഒക്ടോബര്‍ രണ്ടുവരെ ഓണം-റമദാന്‍ ചന്തകള്‍ തുറന്നു പ്രവര്‍ത്തിച്ചിരുന്നു. അവധിദിവസങ്ങളിലും പ്രവര്‍ത്തിച്ചു. ഇക്കുറി ആഗസ്ത് ഒന്നുമുതല്‍ സെപ്തംബര്‍ എട്ടുവരെ പ്രവൃത്തിദിവസങ്ങളിലാണ് തുറക്കുന്നത്. കഴിഞ്ഞവര്‍ഷം പഞ്ചസാരയ്ക്ക് പൊതുവിപണിയില്‍ 34 രൂപയുള്ളപ്പോള്‍ ഓണച്ചന്തയില്‍ 20 ആയിരുന്നു വില. ഇക്കുറി 25 രൂപയാണ്. വെളിച്ചെണ്ണ 50 രൂപയായിരുന്നത് ഇക്കൊല്ലം 80 ആക്കി. സവോള 18 രൂപയാണ് വില. കാര്‍ഡിന് ഏഴു കിലോ അരി നല്‍കിയിരുന്നത് ആറുകിലോയാക്കി ചുരുക്കി. ആന്ധ്രപ്രദേശില്‍നിന്നാണ് കണ്‍സ്യൂമര്‍ഫെഡ് സാധനങ്ങള്‍ വാങ്ങുന്നത്. എന്നാല്‍ , കോടികള്‍ കുടിശ്ശികയായതോടെ വ്യാപാരികള്‍ കണ്‍സ്യൂമര്‍ഫെഡിന് സാധനങ്ങള്‍ നല്‍കുന്നില്ല. കണ്‍സ്യൂമര്‍ഫെഡിന്റെ തനതുഫണ്ട് ഉപയോഗിച്ച് ബാധ്യതകള്‍ തീര്‍ക്കാനാവില്ല. സര്‍ക്കാരും തയ്യാറാവുന്നില്ല. സാധാരണ ഓണച്ചന്തക്കായി പ്രത്യേകം ഫണ്ട് അനുവദിക്കാറുണ്ട്. ഇക്കുറി അതുമില്ല. ഇതോടെയാണ് സാധനങ്ങള്‍ ലഭിക്കാത്ത സ്ഥിതിയായത്.
കഴിഞ്ഞദിവസം സാധനങ്ങളില്ലെന്ന പേരില്‍ തൃശൂര്‍ നഗരത്തിലെ ഓണച്ചന്തയില്‍ കയറി മന്ത്രി സി എന്‍ ബാലകൃഷ്ണന്‍ ജീവനക്കാരോട് തട്ടിക്കയറിയിരുന്നു. എന്നാല്‍ , ഫണ്ട് അനുവദിച്ച് സാധനങ്ങള്‍ ലഭ്യമാക്കാന്‍ മന്ത്രി നടപടി സ്വീകരിച്ചില്ല. കഴിഞ്ഞവര്‍ഷം ജില്ലയിലെ ഓണച്ചന്തയില്‍ 13.28 കോടി രൂപയുടെ വിപണനം നടന്നു. സാധനവില ഏറെ ഉയര്‍ന്നിട്ടും ഇതുവരെ ആറരക്കോടിയുടെ വില്‍പ്പനയാണ് നടന്നത്.
deshabhimani -7-911
ഓണച്ചന്തകളിലൂടെ വിതരണം ചെയ്യാനുള്ള അവശ്യസാധനങ്ങള്‍ സ്റ്റോക്കില്ലാത്തത് സപ്ലൈകോ ഓണച്ചന്തകളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നു. ശര്‍ക്കര, മല്ലി, ചുവന്ന മുളക് ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ക്കാണ് സപ്ലൈകോ-പീപ്പിള്‍സ് ബസാറുകളില്‍ ദൗര്‍ലഭ്യം നേരിടുന്നത്. യുഡിഎഫ് സര്‍ക്കാരിെന്‍റ ഉത്തരവാദിത്വമില്ലായ്മയാണ് ഈ അവസ്ഥയ്ക്ക് കാരണം. ഉത്സവകാലയളവില്‍ നിത്യോപയോഗസാധനങ്ങള്‍ മതിയായ അളവില്‍ സംഭരിക്കുന്നതില്‍ ഭക്ഷ്യവകുപ്പ് വീഴ്ചവരുത്തിയിരുന്നു. അവശ്യസാധനങ്ങള്‍ ഇല്ലാത്തതിനാല്‍ റമദാന്‍ ചന്ത രണ്ട് ദിവസം മാത്രമാണ് പ്രവര്‍ത്തിച്ചത്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് രണ്ടാഴ്ചയോളം റമദാന്‍ ചന്തകള്‍ പ്രവര്‍ത്തിച്ചിരുന്നു.
ReplyDelete