ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ കഴിഞ്ഞവര്‍ഷമുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ യുവാക്കള്‍ക്ക് പൊതുമാപ്പ് നല്‍കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തെ സിപിഐ എം സ്വാഗതംചെയ്തു. സമാധാനവും പരസ്പരവിശ്വാസവും വളര്‍ത്തിയെടുക്കാനും അനുരഞ്ജനത്തിന് വഴിയൊരുക്കാനും ഈ തീരുമാനം സഹായിക്കുമെന്ന് പാര്‍ടി സംസ്ഥാന സെക്രട്ടറി മുഹമ്മദ് യൂസഫ് തരിഗാമി അഭിപ്രായപ്പെട്ടു.
അറസ്റ്റിലായ യുവാക്കളെ വിട്ടയക്കണമെന്ന് സിപിഐ എം തുടര്‍ച്ചയായി ആവശ്യപ്പെടുകയാണ്. സര്‍ക്കാര്‍ എത്രയുംവേഗം ഇതിനുള്ള നടപടി സ്വീകരിക്കണമെന്നാണ് പാര്‍ടിയുടെ അഭിപ്രായം. പൊതുസുരക്ഷാ നിയമപ്രകാരം വിവിധ ജയിലുകളില്‍ അടച്ചിരിക്കുന്ന രാഷ്ട്രീയത്തടവുകാരെ വിട്ടയക്കണമെന്നും തരിഗാമി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിട്ടില്ലാത്തവരെ ഉടന്‍ വിട്ടയക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. സംഘര്‍ഷത്തിനിടെ അറസ്റ്റിലായവര്‍ക്കെതിരെ എടുത്ത 1200 കേസില്‍ പൊതുമാപ്പ് നല്‍കാനുള്ള തീരുമാനം മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള ഞായറാഴ്ചയാണ് പ്രഖ്യാപിച്ചത്.
deshabhimani 010911
ജമ്മു കശ്മീരില്‍ കഴിഞ്ഞവര്‍ഷമുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ യുവാക്കള്‍ക്ക് പൊതുമാപ്പ് നല്‍കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തെ സിപിഐ എം സ്വാഗതംചെയ്തു. സമാധാനവും പരസ്പരവിശ്വാസവും വളര്‍ത്തിയെടുക്കാനും അനുരഞ്ജനത്തിന് വഴിയൊരുക്കാനും ഈ തീരുമാനം സഹായിക്കുമെന്ന് പാര്‍ടി സംസ്ഥാന സെക്രട്ടറി മുഹമ്മദ് യൂസഫ് തരിഗാമി അഭിപ്രായപ്പെട്ടു.
ReplyDelete