Thursday, September 1, 2011

ശ്രേയാംസിന്റെ ഹര്‍ജി സുപ്രീം കോടതി നിരസിച്ചു

വയനാട്ടില്‍ കൃഷ്ണഗിരി എസ്റേറ്റ് ഏറ്റെടുക്കണമെന്ന ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്ന ശ്രേയാംസ്കുമാറിന്റെ ഹര്‍ജി സുപ്രീം കോടതി നിരസിച്ചു. തന്റെ കൈവശത്തിലുള്ള ഭൂമി ഏറ്റെടുക്കുന്നത് നിര്‍ത്തിവെക്കണമെന്നും ഉത്തരവ് സ്റ്റേ ചെയ്യണമെന്നുമായിരുന്നു ശ്രേയാംസ്കുമാറിന്റെ ആവശ്യം. ഈ ആവശ്യം പരിഗണിക്കാന്‍ സുപ്രീം കോടതി തയ്യാറായില്ല. ഉത്തരവ് കൈപ്പറ്റി രണ്ടാഴ്ചക്കകം ഹൈക്കോടതി ഈ വിഷയത്തില്‍ തീര്‍പ്പ് കല്‍പ്പിക്കണമെന്നും സുപ്രീം കോടതി ഡിവിഷന്‍ബെഞ്ച് ഉത്തരവിട്ടു.

ഭൂമി ഏറ്റെടുക്കണമെന്ന ഹൈക്കോടതിയുടെ വിധിക്കെതിരെ ശ്രേയാംസ്കുമാറിന് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കുന്നതിനുള്ള സാവകാശം ലഭിക്കുന്നതിനായി റവന്യൂ ഉദ്യോഗസ്ഥര്‍ ഏറ്റെടുക്കല്‍ നടപടികള്‍ വൈകിപ്പിക്കുകയായിരുന്നു. കൃഷ്ണഗിരിയില്‍ സര്‍വേ നമ്പര്‍ 701/1, 701/3 എന്നീ സര്‍വേ നമ്പറുകളിലായി 16.75 ഏക്കര്‍ സര്‍ക്കാര്‍ ഭൂമിയാണ് ശ്രേയാംസ്കുമാര്‍ അനധികൃതമായി കൈവശംവെക്കുന്നത്. കോഴിക്കോട്- കൊല്ലഗല്‍ ദേശീയപാതയിലുള്ള ഈ കാപ്പിത്തോട്ടത്തില്‍ കോടികളുടെ ആസ്തിയുണ്ട്. 2005 ല്‍ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി നിയമസഭയില്‍ ഇത് സര്‍ക്കാര്‍ ഭൂമിയാണ് എന്ന് സമ്മതിച്ചതാണ്. എന്നാല്‍ വീരേന്ദ്രകുമാറും മകനും യുഡിഎഫില്‍ എത്തിയതോടെ ഉമ്മന്‍ചാണ്ടിയും കോണ്‍ഗ്രസ്സും മലക്കം മറിഞ്ഞു.
സ്ഥലം തിരിച്ചുപിടിക്കണമെന്ന് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി നിവേദിത പി ഹരന്‍ 2007 സെപ്തംബര്‍ ഒമ്പതിന് ഉത്തരവിട്ടിരുന്നു. (ജിഒ (എംഎസ്) നം.291/07- റവന്യു). ഭൂമി തിരിച്ചുപിടിക്കാന്‍ വിവിധ കാലങ്ങളിലായി റവന്യൂ വകുപ്പ് എട്ട് ഉത്തരവും ഇറക്കിയിരുന്നു. നാഷണല്‍ ആദിവാസി ഫെഡറേഷന്‍ നല്‍കിയ ഹരജിയില്‍ 2008 ഫെബ്രുവരിയില്‍ ഹൈക്കോടതി സ്ഥലം ഏറ്റെടുത്ത് ആദിവാസികള്‍ക്ക് വിതരണംചെയ്യാന്‍ നിര്‍ദേശിച്ചിരുന്നു

deshabhimani 010911

2 comments:

  1. വയനാട്ടില്‍ കൃഷ്ണഗിരി എസ്റേറ്റ് ഏറ്റെടുക്കണമെന്ന ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്ന ശ്രേയാംസ്കുമാറിന്റെ ഹര്‍ജി സുപ്രീം കോടതി നിരസിച്ചു. തന്റെ കൈവശത്തിലുള്ള ഭൂമി ഏറ്റെടുക്കുന്നത് നിര്‍ത്തിവെക്കണമെന്നും ഉത്തരവ് സ്റ്റേ ചെയ്യണമെന്നുമായിരുന്നു ശ്രേയാംസ്കുമാറിന്റെ ആവശ്യം. ഈ ആവശ്യം പരിഗണിക്കാന്‍ സുപ്രീം കോടതി തയ്യാറായില്ല. ഉത്തരവ് കൈപ്പറ്റി രണ്ടാഴ്ചക്കകം ഹൈക്കോടതി ഈ വിഷയത്തില്‍ തീര്‍പ്പ് കല്‍പ്പിക്കണമെന്നും സുപ്രീം കോടതി ഡിവിഷന്‍ബെഞ്ച് ഉത്തരവിട്ടു.

    ReplyDelete
  2. ഇനി വീരനും മകനും അന്താരാഷ്‌ട്ര കോടതി തന്നെ ശരണം !

    ReplyDelete