ഇന്റര്‍നെറ്റ് ഉപയോക്താക്കളെ കുരുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ കരിനിയമത്തിനെതിരെ പ്രതിഷേധം വ്യാപിക്കുന്നു. ഇന്റര്‍നെറ്റിലെ മാധ്യമ സ്വാതന്ത്ര്യത്തിന് കടിഞ്ഞാണ്‍ ഇടാനാണ് കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യമെന്ന് വ്യക്തമാകുന്നു. അഴിമതിക്കാര്‍ക്കെതിരെ ലോകമെങ്ങും സൈബര്‍സമൂഹം ഉയര്‍ത്തിയ പോരാട്ടത്തിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്ര നീക്കം പരക്കെ പ്രതിഷേധത്തിനടയാക്കുന്നത്. ട്വിറ്റര്‍പോലുള്ള സോഷ്യല്‍ നെറ്റ് വര്‍ക്കുകളും ബ്ലോഗ്, ഇ-മെയില്‍ , പോര്‍ട്ടലുകള്‍ , വെബ്സൈറ്റുകള്‍ എന്നിവയ്ക്കും കൂച്ചുവിലങ്ങിടലാണ് കേന്ദ്രം ഉന്നം വയ്ക്കുന്നത്. ഇന്റര്‍നെറ്റ് ദുരുപയോഗം തടയാനെന്ന പേരില്‍ പാര്‍ലമെന്റ് പാസാക്കിയ "ഐടി നിയമം-2000"ത്തിലെ മാര്‍ഗനിര്‍ദേശങ്ങളുടെ ഭാഗമായാണ് നിയന്ത്രണം കര്‍ശനമാക്കുന്നത്.
ഇന്റര്‍നെറ്റ്കഫേ നടത്തിപ്പുകാരന്‍മുതല്‍ ഗൂഗിള്‍പോലുള്ള വന്‍കിട സൈബര്‍ സേവനദായകരെ വരെ അകത്താക്കാനുള്ള വ്യവസ്ഥകള്‍ ചട്ടത്തിലുണ്ട്. മൊബൈല്‍ഫോണും നിയമത്തിന്റെ പരിധിയില്‍വരും. ബ്ലോഗെഴുതുന്നവര്‍ മുതല്‍ അതില്‍ പ്രതികരണം അറിയിക്കുന്ന സാദാ വായനക്കാരനെവരെ "ഇന്റര്‍നെറ്റ് ദുരുപയോഗത്തിന്" അഴിയെണ്ണിക്കാം. സ്വന്തം കംപ്യൂട്ടറില്‍ ശേഖരിച്ച വിവരങ്ങള്‍ "രാജ്യതാല്‍പ്പര്യം" മുന്‍നിര്‍ത്തി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ഏതു നിമിഷവും ചോര്‍ത്താം. കാലങ്ങളോളം രഹസ്യമായി നിരീക്ഷിക്കാം. വ്യക്തികളുടെ സാമ്പത്തിക കണക്കുകള്‍ , ആരോഗ്യവിവരം, ഇന്റര്‍നെറ്റ് പാസ്വേഡ് തുടങ്ങിയവയും അറിയിപ്പില്ലാതെ കൈവശപ്പെടുത്താം. രാജ്യത്തിനോ വ്യക്തികള്‍ക്കോ ആക്ഷേപകരമായതൊന്നും അനുമതി കൂടാതെ പ്രസിദ്ധീകരിക്കുകയോ പങ്കിടുകയോ ശേഖരിക്കുകയോ ചെയ്യരുതെന്ന് ഉപയോക്താക്കളെ മുന്‍കൂര്‍ അറിയിക്കണമെന്നാണ് ഒരു വ്യവസ്ഥ. അങ്ങനെയുണ്ടായാല്‍ ഇടനിലക്കാര്‍തന്നെ നീക്കംചെയ്യുകയോ 36 മണിക്കൂറിനകം അധികാരപ്പെട്ട ഉദ്യോഗസ്ഥനെ അറിയിക്കുകയോ വേണം. കുറ്റകൃത്യം ചെയ്തയാളുടെ സൈറ്റ് നീക്കാം, രജിസ്ട്രേഷന്‍ റദ്ദാക്കുകയും ചെയ്യാം. വ്യക്തികളുടെ രഹസ്യവിവരങ്ങള്‍ ഉള്‍പ്പെടെ നിരുപാധികം കേസന്വേഷണത്തിന് ആവശ്യപ്പെടാം. നല്‍കാത്ത ഇടനിലക്കാര്‍ക്ക് ഏഴുവര്‍ഷംവരെ കഠിനതടവിനാണ് വ്യവസ്ഥ. ഓരോ കുറ്റത്തിനും രണ്ടുവര്‍ഷംമുതല്‍ തടവും പിഴയും ഉള്‍പ്പെടെ സിവിലും ക്രിമിനലുമായ ശിക്ഷകള്‍ക്കും വ്യവസ്ഥയുണ്ട്.
ഭരണഘടന നല്‍കിയ അഭിപ്രായസ്വാതന്ത്ര്യത്തിനുമാത്രമല്ല, ഇന്റര്‍നെറ്റിലെ മാധ്യമസ്വാതന്ത്ര്യത്തിനുകൂടി കനത്ത ഭീഷണിയാണ് പുതിയ ചട്ടങ്ങളെന്ന് "മലയാള്‍ ഡോട്ട് എഎം" എന്ന മലയാളം വാര്‍ത്ത വിശകലന പോര്‍ട്ടല്‍ എഡിറ്റര്‍ സെബിന്‍ ജോണ്‍ ജേക്കബ് പറഞ്ഞു. അടിയന്തരാവസ്ഥയില്‍ അച്ചടിമാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ പോലുള്ള നിയന്ത്രണം ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ അടിച്ചേല്‍പ്പിക്കാനാണ് കേന്ദ്രനീക്കം ഇടയാക്കുക. വായനക്കാരന്‍പോലും ക്രൂശിക്കപ്പെടുമെന്ന അവസ്ഥ ജനകീയ മാധ്യമപ്രവര്‍ത്തനത്തിന് അന്ത്യംകുറിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വടക്കന്‍ ആഫ്രിക്കയിലെയും പടിഞ്ഞാറന്‍ ഏഷ്യയിലെയും സാമ്രാജ്യങ്ങളെ കൊമ്പുകുത്തിച്ച ബഹുജനപ്രക്ഷോഭങ്ങള്‍ക്ക് പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ ഐടി നിയമത്തിന്റെ ചട്ടങ്ങള്‍ തയ്യാറാക്കിയത്. ആകെ ജനസംഖ്യയുടെ 10 ശതമാനം മാത്രമാണ് രാജ്യത്ത് ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ . എന്നാല്‍ അഴിമതി ഉള്‍പ്പെടെ സാമൂഹ്യ തിന്മകള്‍ക്കെതിരായ പോരാട്ടത്തില്‍ സൈബര്‍ ലോകത്തിന്റെ പ്രഹരശേഷിയെ സര്‍ക്കാര്‍ ഭയപ്പെടുന്നതിനു തെളിവാണ് കരിനിയമത്തിലെ ചട്ടങ്ങളെന്ന് ആറായിരത്തോളംവരുന്ന മലയാളത്തിലെ ബ്ലോഗര്‍സമൂഹവും അഭിപ്രായപ്പെടുന്നു.
എം എസ് അശോകന്‍ deshabhimani news
ഇന്റര്‍നെറ്റ് ഉപയോക്താക്കളെ കുരുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ കരിനിയമത്തിനെതിരെ പ്രതിഷേധം വ്യാപിക്കുന്നു. ഇന്റര്‍നെറ്റിലെ മാധ്യമ സ്വാതന്ത്ര്യത്തിന് കടിഞ്ഞാണ്‍ ഇടാനാണ് കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യമെന്ന് വ്യക്തമാകുന്നു. അഴിമതിക്കാര്‍ക്കെതിരെ ലോകമെങ്ങും സൈബര്‍സമൂഹം ഉയര്‍ത്തിയ പോരാട്ടത്തിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്ര നീക്കം പരക്കെ പ്രതിഷേധത്തിനടയാക്കുന്നത്. ട്വിറ്റര്‍പോലുള്ള സോഷ്യല്‍ നെറ്റ് വര്‍ക്കുകളും ബ്ലോഗ്, ഇ-മെയില്‍ , പോര്‍ട്ടലുകള്‍ , വെബ്സൈറ്റുകള്‍ എന്നിവയ്ക്കും കൂച്ചുവിലങ്ങിടലാണ് കേന്ദ്രം ഉന്നം വയ്ക്കുന്നത്. ഇന്റര്‍നെറ്റ് ദുരുപയോഗം തടയാനെന്ന പേരില്‍ പാര്‍ലമെന്റ് പാസാക്കിയ "ഐടി നിയമം-2000"ത്തിലെ മാര്‍ഗനിര്‍ദേശങ്ങളുടെ ഭാഗമായാണ് നിയന്ത്രണം കര്‍ശനമാക്കുന്നത്.
ReplyDeleteഇന്റര്‍നെറ്റ്കഫേ നടത്തിപ്പുകാരന്‍മുതല്‍ ഗൂഗിള്‍പോലുള്ള വന്‍കിട സൈബര്‍ സേവനദായകരെ വരെ അകത്താക്കാനുള്ള വ്യവസ്ഥകള്‍ ചട്ടത്തിലുണ്ട്.
ജനങ്ങള്‍ക്ക് വ്യവസ്ഥിതിക്കെതിരെ ചിന്തിക്കാന്‍ ശേഷിയുണ്ടാകുന്നതും അഭിപ്രായം പ്രകടിപ്പിക്കാനുള്ള വേദിയുണ്ടാകുന്നതും, ജനങ്ങളില്‍ നിന്നും അകന്ന് ഭരണവര്‍ഗ്ഗമായി ദന്തഗോപുരങ്ങളില്‍ വിരാചിക്കുന്നവര്‍ക്ക് ഭയമുണ്ടാക്കുന്ന സംഗതിയാണ്. ഭയം ഇല്ലാതാക്കാന്‍ ഭരണവര്‍ഗ്ഗ കോളനികള്‍ ശ്രമിക്കുമ്പോള്‍ ജനം നിഷ്ക്രിയരായിരുന്നാല്‍ ജനാധിപത്യം നിര്‍ജ്ജീവമാകുമെന്ന് ഓര്‍ക്കേണ്ടതുണ്ട്. പരമപ്രധാനമായ ഈ കര്‍ത്തവ്യം ഏത് രാഷ്ട്രീയ പാര്‍ട്ടി ഏറ്റെടുത്താലും അതിനു പിന്തുണ നല്‍കാന്‍ ജനത്തിനു പ്രതിബദ്ധതയുണ്ട്. സൈബര്‍ മാധ്യമത്തില്‍ ഇടപഴകുന്ന നെറ്റ് പൌരന്മാര്‍ സംഘടിത ചര്‍ച്ചകള്‍ തുടങ്ങാനും, പൊതുജന മാധ്യമങ്ങളുമായി ബന്ധപ്പെടാനും താമസിച്ചുകൂട... കാരണം. ജനം ഈ വിഷയത്തില്‍ അജ്ഞരാണ്. അറിവുള്ളവര്‍തന്നെ മുങ്കയ്യെടുക്കേണ്ടിയിരിക്കുന്നു. ഇംഗ്ലീഷ് ബ്ലോഗുകളില്ടും,ഫ്ക്കേസ്ന്ന ബുക്കിലും നടക്കുന്ന ചര്‍ച്ചകളുടെ ലിങ്കുകള്‍ ഷെയര്‍ ചെയ്യുക.
ReplyDeleteveendum adiyanthravastha, azhimathikethire mindan paadilla ennano puthiya niyamam kondu udheshikkunnathu
ReplyDeleteആദ്യത്തെ കേസ് എന്റെ പേരിൽ തന്നെയാവട്ടെ, നല്ല ഹൈ വോൾട്ടേജ് ധാർമ്മിക രോഷങ്ങൾ ഈ ലിങ്കിലുണ്ട്! http://baijuvachanam.blogspot.com/
ReplyDeleteസംഭവം ശരി, പോലീസ് ഏമാന്‍മാര്‍ക്ക് ചുമ്മാ കേറി എന്തും ചെയാന്‍ ഉള്ള ഒരു ലൈസന്‍സ് ആണ് ഇത്. പക്ഷെ, അതെ സമയം, തീവ്രവാദികള്‍, ഇന്റര്‍നെറ്റ് കൊള്ളകാര്‍ തുടങ്ങിയവരെ നേരിടാന്‍ എന്ത് ചെയും ?
ReplyDeleteഒരു രണ്ടാം സ്വാതന്ത്ര്യ സമരത്തിനു സമയമായോ
ReplyDeleteഎനിക്കങ്ങനെ തോനി തുടങ്ങിയിരിക്കുന്നു
അഭിപ്രായ സ്വാതന്ത്ര്യം ഇല്ലെങ്കില്‍
പിന്നെന്തു സ്വാതന്ത്ര്യം ? കള്ളനെ ചൂണ്ടികാണിക്കാന്‍
കൈവിരലുകള്‍ക്ക് അവകാശമില്ലേ
എങ്കില്‍ ഞാന്‍ കൈ വിരലുകള്‍ ഉള്ളവനാണെന്ന്
പറയാന്‍ ഞാനും ലജ്ജിക്കെണ്ടേ
ഇതുകൊണ്ടാണോ മഹാത്മാവ് പറഞ്ഞത്
പിരിച്ചു വിട്ടു മുന്നോട്ടു പോവാന്‍
അദ്ദേഹം ഇവരുടെ ജന്മ്മം മുന്‍കൂട്ടി കണ്ടിരുന്നോ
പിന്‍ മുരക്കാരായ കള്ള കാപാലികരുടെ
ശപിക്ക പെട്ട ബീജം തന്റെ അനുയായികളില്‍
ആ മഹാന്‍ ദര്‍ശിക്കാന്‍ കഴിഞ്ഞിരുന്നോ
എന്തായാലും കഴുത്തില്‍ തലയുണ്ടെങ്കില്‍
തലയില്‍ വായുണ്ടെങ്കില്‍ ,നാവുണ്ടെങ്കില്‍
ഉയിരുന്ടെങ്കില്‍ ഞാന്‍ പ്രതികരിക്കും
സ്പെക്ട്രം കൊണ്ട് നേടിയതുകൊണ്ട്
എന്നെ അടക്കാനാവില്ല ....