എയര്‍ഇന്ത്യ നഷ്ടത്തിലേക്ക് മൂക്കുകുത്താന്‍ കാരണംകേന്ദ്രസര്‍ക്കാരിന്റെ നിരുത്തരവാദപരമായ സമീപനമാണെന്ന് സിഎജി. സര്‍ക്കാര്‍ സമീപനം അടിയന്തരമായി തിരുത്തിയില്ലെങ്കില്‍ എയര്‍ഇന്ത്യ അടച്ചുപൂട്ടേണ്ട സ്ഥിതിയിലെത്തുമെന്നും സിഎജി മുന്നറിയിപ്പുനല്‍കി. രാജ്യത്തെ ഏക പൊതുമേഖലാ വിമാനക്കമ്പനിയെ നഷ്ടത്തിലേക്ക് നയിച്ചതില്‍ യുപിഎ സര്‍ക്കാരിനെ നിശ്ചിതമായി വിമര്‍ശിക്കുന്ന റിപ്പോര്‍ട്ട് വര്‍ഷകാല സമ്മേളനത്തിന്റെ അവസാന ദിവസമാണ് സര്‍ക്കാര്‍ ഇരുസഭകളിലുംവച്ചത്. റിപ്പോര്‍ട്ട് നേരത്തെ തയ്യാറായിരുന്നെങ്കിലും പ്രതിപക്ഷവിമര്‍ശനം ഭയന്ന് സഭയില്‍ വയ്ക്കുന്നത് വൈകിപ്പിക്കുകയായിരുന്നു.
എയര്‍ഇന്ത്യ നഷ്ടത്തിലേക്ക് നീങ്ങാന്‍ പ്രധാനമായും രണ്ടു കാരണങ്ങളാണ് സിഎജി ചൂണ്ടിക്കാട്ടുന്നത്. ഒന്ന്, എയര്‍ഇന്ത്യയും ഇന്ത്യന്‍ എയര്‍ലൈന്‍സും ലയിക്കുന്നതിന് തൊട്ടുമുമ്പ് വിപണി സാധ്യതകളൊന്നും പഠിക്കാതെ എയര്‍ബസ്, ബോയിങ് കമ്പനികളില്‍നിന്ന് കൂട്ടമായി വിമാനങ്ങള്‍ വാങ്ങിയത്. രണ്ട്, തിടുക്കത്തിലെടുത്ത തികച്ചും അശാസ്ത്രീതമായ ലയന തീരുമാനം. മൂന്ന്, അന്താരാഷ്ട്ര സര്‍വീസുകളുടെ കാര്യത്തില്‍ വിദേശ വിമാനക്കമ്പനികള്‍ക്കും ആഭ്യന്തര സ്വകാര്യക്കമ്പനികള്‍ക്കും മുന്‍തൂക്കം നല്‍കുന്ന വിധത്തില്‍ യുപിഎ സര്‍ക്കാര്‍ സ്വീകരിച്ച ഉദാരസമീപനം. സര്‍ക്കാരിന്റെ തെറ്റായ തീരുമാനങ്ങളോടൊപ്പം 2008ലെ മാന്ദ്യവും ഇന്ധനവിലയില്‍ വന്ന വലിയ വര്‍ധനവും സ്ഥിതി കൂടുതല്‍ പരിതാപകരമാക്കി. മനുഷ്യവിഭവശേഷിയുടെ ശരിയായ ഉപയോഗം, ടിക്കറ്റ് വില്‍പ്പനയടക്കമുള്ള മേഖലകളില്‍ കൂടുതല്‍ സാങ്കേതികവല്‍കരണം, വിദേശവിമാന കമ്പനികള്‍ക്ക് മേല്‍ക്കൈ അനുവദിക്കുംവിധം സര്‍ക്കാര്‍ കൊണ്ടുവന്ന ഉദാരവല്‍ക്കരണ നയത്തിന്റെ മാറ്റം, എയര്‍ഇന്ത്യക്ക് സര്‍ക്കാര്‍ നല്‍കാനുള്ള പണം വേഗത്തില്‍ തിരിച്ചടയ്ക്കല്‍ , കടം കുറയ്ക്കുന്നതിന് കൂടുതല്‍ സര്‍ക്കാര്‍ ഓഹരി തുടങ്ങി വിമാനക്കമ്പനിയെ ലാഭത്തിലെത്തിക്കാനുള്ള നിര്‍ദേശങ്ങളും റിപ്പോര്‍ട്ടിലുണ്ട്.
കുറേ വര്‍ഷങ്ങളായി എയര്‍ഇന്ത്യയെ വ്യോമയാനമന്ത്രാലയംഅവഗണിക്കുകയാണെന്ന് റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. 2010 മാര്‍ച്ച് 31വരെയുള്ള എയര്‍ഇന്ത്യയുടെ കടബാധ്യത 38,423 കോടി രൂപയാണ്. വേണ്ടത്ര പഠനം നടത്താതെ വിമാനങ്ങള്‍ തിടുക്കത്തില്‍ വാങ്ങിക്കൂട്ടിയാതാണ് കടബാധ്യതയ്ക്ക് പ്രധാന കാരണം. 33,197 കോടി രൂപ മുടക്കിയാണ് 2005 ഡിസംബറില്‍ എയര്‍ഇന്ത്യ അമ്പത് ബോയിങ് വിമാനങ്ങള്‍ വാങ്ങിയത്. 1996 മുതല്‍ വിമാനം വാങ്ങല്‍ സര്‍ക്കാരിന്റെ പരിഗണനയിലുണ്ടായിരുന്നെങ്കിലും 2004 മുതലാണ് ഇതിന് വേഗം കൈവന്നത്. വ്യോമയാനമന്ത്രാലയം, ആസൂത്രണ കമീഷന്‍ , പ്രത്യേക മന്ത്രിസമിതി, കേന്ദ്ര മന്ത്രിസഭ എന്നിവയുടെയെല്ലാം അനുമതി ഏതാനും മാസങ്ങള്‍ കൊണ്ട് സംഘടിപ്പിച്ചു. കേന്ദ്രാനുമതി ലഭിച്ച അന്നുതന്നെ കൈമാറ്റ കരാര്‍ ഒപ്പുവയ്ക്കുകയുംചെയ്തു. സമാനമായ വിധത്തില്‍ ഇന്ത്യന്‍ എയര്‍ലൈന്‍സ് 8399.60 കോടി മുടക്കി 43 എയര്‍ബസ് വിമാനങ്ങള്‍ വാങ്ങാന്‍ ഫെബ്രുവരി 2006ല്‍ കരാര്‍ ഒപ്പിട്ടു. ഈ രണ്ടു വിമാനവാങ്ങലുകളുടെ കാര്യത്തിലും വ്യോമയാനമന്ത്രാലയത്തിന്റെ കണക്കുക്കൂട്ടലുകള്‍ തെറ്റി.
വന്‍തുക മുടക്കി വിമാനങ്ങള്‍ വാങ്ങാന്‍ കരാറില്‍ ഏര്‍പ്പെട്ടതിന് പിന്നാലെ തികച്ചും അശാസ്ത്രീതമായി ആസൂത്രണംചെയ്ത ഇരുകമ്പനികളുടെയും ലയനം യഥാര്‍ഥത്തില്‍ വലിയ തിരിച്ചടിയായി. വിമാനങ്ങള്‍ കൂട്ടത്തോടെ വാങ്ങുന്നതിന് മുമ്പായി ലയന പരിപാടി നടപ്പാക്കേണ്ടിയിരുന്നു. വിദേശസര്‍വീസുകളുടെ കാര്യത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച ഉദാര സമീപനം യഥാര്‍ഥത്തില്‍ എയര്‍ഇന്ത്യയോട് നീതിപുലര്‍ത്തുന്നതായിരുന്നില്ല. സ്വന്തം രാജ്യങ്ങളില്‍ വന്‍സംവിധാനങ്ങളുള്ള വിമാനക്കമ്പനികള്‍ സര്‍ക്കാര്‍ നയം മുതലെടുത്ത് വന്‍ലാഭം നേടി. എയര്‍ഇന്ത്യ പിന്നോക്കം പോയി- റിപ്പോര്‍ട്ട് പറഞ്ഞു.
(എം പ്രശാന്ത്)
deshabhimani 090911

ReplyDelete