Saturday, September 10, 2011

രാമകൃഷ്ണനെ മാറ്റിയില്ലെങ്കില്‍ എംപി സ്ഥാനം രാജിവെക്കും: സുധാകരന്‍

പി രാമകൃഷ്ണനെ കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് സ്ഥാനത്ത്നിന്നും മാറ്റിയില്ലെങ്കില്‍ എംപി സ്ഥാനം രാജിവെക്കുമെന്ന് കെ സുധാകരന്‍ . കണ്ണൂര്‍ പ്രസ്ക്ലബ്ബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തനിക്കെതിരെ രാമകൃഷ്ണന്‍ കെപിസിസിയ്ക്ക് അയച്ച പരാതിയില്‍ യാതൊരടിസ്ഥാനവുമില്ല. രാമകൃഷ്ണന്റെ പരാതി കെപിസിസി അംഗീകരിച്ചാല്‍ രാജിവെക്കാന്‍ താന്‍ ഒരുക്കമാണെന്ന് സുധാകരന്‍ പറഞ്ഞു.

രക്തസാക്ഷി സജിത്ലാലിന്റെ കുടുംബത്തിന് വേണ്ടി സമാഹരിച്ച ഫണ്ട് താന്‍ നല്‍കിയിട്ടില്ലെന്ന ആരോപണം രാമകൃഷ്ണന്‍ പിന്‍വലിക്കണം. 1995ലാണ് സജിത്ലാലിന്റെ കുടംബത്തിന് ധനസഹായം നല്‍കിയത്. കെഎസ്യുവിന്റെ പേരില്‍ നല്‍കിയ ഫണ്ട് സംബന്ധിച്ച് ഇതുവരെ ആക്ഷേപമൊന്നും ഉയര്‍ന്നിട്ടില്ല. ജില്ലയ്ക്ക് പുറത്തുനിന്ന് ഫണ്ട് സ്വീകരിച്ചിട്ടില്ല. ഗര്‍ഫില്‍ നിന്നും ഫണ്ട് പിരിവ് നടത്തിയെന്ന രാമകൃഷ്ണന്റെ വാദത്തില്‍ കഴമ്പില്ലെന്നും അദ്ദേഹം പറഞ്ഞു. ഡിസിസി പ്രസിഡന്റിനെ ഓഫീസില്‍ കയറ്റാതെ തടഞ്ഞു നിര്‍ത്തിയത് ശരിയായില്ലെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. എ പി അബ്ദുള്ളക്കുട്ടി എംഎല്‍എ, ഐന്‍ടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ , കോണ്‍ഗ്രസ് നേതാക്കളായ കെ സി കടമ്പൂരാന്‍ , എം നാരായണന്‍ കുട്ടി എന്നിവരും സുധാകരനൊപ്പമുണ്ടായിരുന്നു.

deshabhimani 100911

1 comment:

  1. പി രാമകൃഷ്ണനെ കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് സ്ഥാനത്ത്നിന്നും മാറ്റിയില്ലെങ്കില്‍ എംപി സ്ഥാനം രാജിവെക്കുമെന്ന് കെ സുധാകരന്‍ . കണ്ണൂര്‍ പ്രസ്ക്ലബ്ബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തനിക്കെതിരെ രാമകൃഷ്ണന്‍ കെപിസിസിയ്ക്ക് അയച്ച പരാതിയില്‍ യാതൊരടിസ്ഥാനവുമില്ല. രാമകൃഷ്ണന്റെ പരാതി കെപിസിസി അംഗീകരിച്ചാല്‍ രാജിവെക്കാന്‍ താന്‍ ഒരുക്കമാണെന്ന് സുധാകരന്‍ പറഞ്ഞു.

    ReplyDelete