ന്യൂഡല്‍ഹി: ആനുകൂല്യങ്ങള്‍ നിഷേധിച്ച് ബിഎസ്എന്‍എല്ലിനെ തകര്‍ക്കാന്‍ യുപിഎ സര്‍ക്കാരിന്റെ ഗൂഢശ്രമം. സ്വകാര്യ ടെലികോം കമ്പനികളെ വഴിവിട്ട് സഹായിക്കുമ്പോഴാണ് യുപിഎ സര്‍ക്കാര്‍ ബിഎസ്എന്‍എല്ലിന് അവകാശപ്പെട്ട ഫണ്ടുകള്‍ തടയുന്നത്. ഗ്രാമീണമേഖലയില്‍ ടെലിഫോണ്‍ സേവനം എത്തിക്കുന്നതിന് സാര്‍വത്രിക സേവന ബാധ്യതഫണ്ടില്‍നിന്ന് (യുഎസ്ഒഎഫ്) ബിഎസ്എന്‍എല്ലിന് 2008 മുതല്‍ കൊടുത്തുകൊണ്ടിരിക്കുന്ന 2000 കോടി രൂപ നല്‍കേണ്ടതില്ലെന്നാണ് പുതിയ തീരുമാനം. ഈ സഹായം ബിഎസ്എന്‍എല്ലിന് പുതുക്കി നല്‍കാന്‍ ടെലികോംവകുപ്പില്‍നിന്ന് ഇനിയും അറിയിപ്പ് ലഭിച്ചിട്ടില്ല. ജൂലൈയില്‍ കാലാവധി തീര്‍ന്ന പദ്ധതി ഇനിയും നീട്ടാന്‍ തീരുമാനിക്കാത്തത് സഹായം പുതുക്കി നല്‍കേണ്ടെന്ന തീരുമാനത്തിന്റെ ഭാഗമാണ്.
ടെലികോം കമ്പനികളില്‍നിന്ന് അവരുടെ ലാഭത്തിന്റെ അഞ്ചു ശതമാനം എടുത്താണ് യുഎസ്എഫ്ഒ ഫണ്ട് രൂപീകരിച്ചത്. ഗ്രാമീണ ടെലിഫോണ്‍ ബന്ധം ശക്തിപ്പെടുത്തുന്നതിനാണ് ഈ ഫണ്ട് ഉപയോഗിക്കുക. നിലവില്‍ 25,000 കോടി രൂപയാണ് ഈ ഫണ്ടിലുള്ളത്. അടുത്ത മൂന്ന് വര്‍ഷത്തിനകം ഇത് 36,000 കോടി രൂപയായി ഇത് വര്‍ധിക്കും. ഈ ഘട്ടത്തിലാണ് രണ്ടര ലക്ഷം ഗ്രാമങ്ങളിലേക്ക് ബ്രോഡ്ബാന്‍ഡ് ബന്ധം സ്ഥാപിക്കാന്‍ ടെലികോംമന്ത്രാലയം തീരുമാനിച്ചത്. ഇത് നടപ്പാക്കുന്നതിന് ബിഎസ്എന്‍എല്ലിനെ ഏല്‍പ്പിക്കാനായിരുന്നു ആദ്യം തീരുമാനിച്ചത്. എന്നാല്‍ , ധനമന്ത്രാലയം ഇതിനെ എതിര്‍ത്തു. സ്വകാര്യ ടെലികോം കമ്പനികളെയും കൂടി ഉള്‍പ്പെടുത്തിയുള്ള സ്പെഷ്യല്‍ പര്‍പ്പസ് വെഹിക്കള്‍ (എസ്പിവി) വഴിയായിരിക്കണം 20,000 കോടി രൂപയുടെ പദ്ധതി നടപ്പാക്കേണ്ടതെന്നാണ് ധനമന്ത്രാലയത്തിന്റെ നിര്‍ദേശം. പ്രധാനമന്ത്രിയുടെ ഉപദേശകന്‍ സാംപിട്രോഡയും ഈ ആവശ്യം മുന്നോട്ടുവച്ചിരുന്നു.
ചൈനീസ് മൊബൈല്‍ കമ്പനികളില്‍നിന്ന് മൊബൈല്‍ ലൈന്‍ വാങ്ങാന്‍ സ്വകാര്യകമ്പനികളെ അനുവദിക്കുമ്പോള്‍ ബിഎസ്എന്‍എല്ലിന് അത് വാങ്ങാന്‍ അനുവാദം നല്‍കിയിട്ടില്ല. അതുപോലെതന്നെ ബിഎസ്എന്‍എല്ലിന് സര്‍ക്കാര്‍ അനുവദിച്ച ബിഡബ്ല്യൂഎ എന്ന ബ്രോഡ് ബാന്‍ഡ് സ്പെക്ട്രം രണ്ടാംതരം മാത്രമാണ്. എന്നിട്ടും ഉയര്‍ന്നവിലയാണ് ബിഎസ്എന്‍എല്ലില്‍നിന്ന് ഈടാക്കിയത്. എന്നാല്‍ , ഇതിന്റെ പകുതി വിലയ്ക്കാണ് ഒന്നാംതരം ബ്രോഡ് ബാന്‍ഡ് സ്പെക്ട്രം സ്വകാര്യ കമ്പനികള്‍ക്ക് നല്‍കിയിരിക്കുന്നത്. സ്വകാര്യമേഖലയെ പ്രോത്സാഹിപ്പിക്കുന്ന ഈ നയത്തിന്റെ തുടര്‍ച്ചയായാണ് ബ്രോഡ് ബാന്‍ഡ് പദ്ധതി ബിഎസ്എന്‍എല്ലിന് നല്‍കേണ്ടതില്ലെന്ന തീരുമാനം.
(വി ബി പരമേശ്വരന്‍)
deshabhimani 020911
ആനുകൂല്യങ്ങള്‍ നിഷേധിച്ച് ബിഎസ്എന്‍എല്ലിനെ തകര്‍ക്കാന്‍ യുപിഎ സര്‍ക്കാരിന്റെ ഗൂഢശ്രമം. സ്വകാര്യ ടെലികോം കമ്പനികളെ വഴിവിട്ട് സഹായിക്കുമ്പോഴാണ് യുപിഎ സര്‍ക്കാര്‍ ബിഎസ്എന്‍എല്ലിന് അവകാശപ്പെട്ട ഫണ്ടുകള്‍ തടയുന്നത്. ഗ്രാമീണമേഖലയില്‍ ടെലിഫോണ്‍ സേവനം എത്തിക്കുന്നതിന് സാര്‍വത്രിക സേവന ബാധ്യതഫണ്ടില്‍നിന്ന് (യുഎസ്ഒഎഫ്) ബിഎസ്എന്‍എല്ലിന് 2008 മുതല്‍ കൊടുത്തുകൊണ്ടിരിക്കുന്ന 2000 കോടി രൂപ നല്‍കേണ്ടതില്ലെന്നാണ് പുതിയ തീരുമാനം. ഈ സഹായം ബിഎസ്എന്‍എല്ലിന് പുതുക്കി നല്‍കാന്‍ ടെലികോംവകുപ്പില്‍നിന്ന് ഇനിയും അറിയിപ്പ് ലഭിച്ചിട്ടില്ല. ജൂലൈയില്‍ കാലാവധി തീര്‍ന്ന പദ്ധതി ഇനിയും നീട്ടാന്‍ തീരുമാനിക്കാത്തത് സഹായം പുതുക്കി നല്‍കേണ്ടെന്ന തീരുമാനത്തിന്റെ ഭാഗമാണ്.
ReplyDelete