Friday, September 2, 2011

ദേവപ്രശ്നം: രാജകുടുംബത്തിന് സുപ്രീംകോടതി വിമര്‍ശനം

ന്യൂഡല്‍ഹി: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കുന്ന കാര്യത്തില്‍ തിരുവിതാംകൂര്‍ രാജകുടുംബത്തിന് സുപ്രീം കോടതിയുടെ രൂക്ഷവിമര്‍ശനം. കേസ് കോടതിയുടെ പരിഗണനയിലാണോ അതോ ജ്യോതിഷികളുടെ മുന്നിലാണോയെന്ന് കോടതി ചോദിച്ചു. വിദഗ്ധസമിതിയുടെ ചെയര്‍മാനില്‍ രാജകുടുംബത്തിന് വിശ്വാസക്കുറവുണ്ടോയെന്ന് കോടതി ആരാഞ്ഞു. ക്ഷേത്രാചാരത്തില്‍ കോടതി ഇടപെടില്ല. ക്ഷേത്രത്തിലെ സ്വത്താണ് തിട്ടപ്പെടുത്തുന്നത്. ഈ മാസം പന്ത്രണ്ടിന് കേസ് വീണ്ടു പരിഗണിക്കും.

പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍അപകീര്‍ത്തികരമായ പരാമര്‍ശം നടത്തുകയാണെന്ന് രാജകുടുംത്തിന്റെ അഭിഭാഷകന്‍ ബോധിപ്പിച്ചുവെങ്കിലും കോടതി തള്ളി. അക്കാര്യം കോടതിയുടെ പരിഗണനയില്‍ വരുന്നതല്ല. രാജകുടുംബം അടിക്കടി നിലപാട് മറ്റുന്നതാണ് പ്രശ്നമെന്നും ഇതുമായി ബന്ധപ്പെട്ട് കോടതി വ്യക്തമാക്കി. ബി നിലവറ തുറക്കരുതെന്നും വീഡിയോ ചിത്രീകരണം നടത്തരുതെന്നുമാവശ്യപ്പെട്ടാണ് രാജകുടുംബം ഹര്‍ജി നല്‍കിയത്. ക്ഷേത്രത്തിന്റെ സുരക്ഷ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും കോടതി പറഞ്ഞു.

deshabhimani news

1 comment:

  1. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കുന്ന കാര്യത്തില്‍ തിരുവിതാംകൂര്‍ രാജകുടുംബത്തിന് സുപ്രീം കോടതിയുടെ രൂക്ഷവിമര്‍ശനം. കേസ് കോടതിയുടെ പരിഗണനയിലാണോ അതോ ജ്യോതിഷികളുടെ മുന്നിലാണോയെന്ന് കോടതി ചോദിച്ചു. വിദഗ്ധസമിതിയുടെ ചെയര്‍മാനില്‍ രാജകുടുംബത്തിന് വിശ്വാസക്കുറവുണ്ടോയെന്ന് കോടതി ആരാഞ്ഞു. ക്ഷേത്രാചാരത്തില്‍ കോടതി ഇടപെടില്ല. ക്ഷേത്രത്തിലെ സ്വത്താണ് തിട്ടപ്പെടുത്തുന്നത്. ഈ മാസം പന്ത്രണ്ടിന് കേസ് വീണ്ടു പരിഗണിക്കും.

    ReplyDelete