പത്മനാഭസ്വാമി ക്ഷേത്രത്തിലെ അമൂല്യശേഖരം തിട്ടപ്പെടുത്താനുള്ള കര്‍മപദ്ധതിയുടെ അന്തിമരൂപം സുപ്രീംകോടതിയില്‍ സമര്‍പ്പിക്കും. ചൊവ്വാഴ്ച ചേര്‍ന്ന വിദഗ്ധസമിതിയുടെയും നിരീക്ഷണസമിതിയുടെയും സംയുക്തയോഗമാണ് തീരുമാനമെടുത്തത്. വിദഗ്ധസമിതി കര്‍മപദ്ധതിയുടെ കരടുരൂപം കേസിലെ എല്ലാ കക്ഷികള്‍ക്കും നല്‍കി. കക്ഷികളുടെ അഭിപ്രായങ്ങള്‍ സുപ്രീംകോടതി 12ന് കേള്‍ക്കും. വിവിധ ഘട്ടങ്ങളായാണ് കര്‍മപദ്ധതി. തിട്ടപ്പെടുത്തലിനാവശ്യമായ ഉപകരണങ്ങളും ആളുകളെയും എത്തിക്കാന്‍ സര്‍ക്കാര്‍ ഏജന്‍സിയെ ചുമതലപ്പെടുത്തും.
വിദഗ്ധസമിതി അംഗങ്ങളായ നാഷണല്‍ മ്യൂസിയം ഡയറക്ടര്‍ സി വി ആനന്ദബോസ്, അഡീഷണല്‍ ചീഫ് സെക്രട്ടറി കെ ജയകുമാര്‍ , പുരാവസ്തു വകുപ്പ് മേധാവി എം വേലായുധന്‍നായര്‍ , ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ പ്രതിനിധി ഡോ. എം നമ്പിരാജന്‍ , റിസര്‍വ് ബാങ്ക് പ്രതിനിധി വികാസ് ശര്‍മ, എക്സിക്യൂട്ടീവ് ഓഫിസര്‍ വി കെ ഹരികുമാര്‍ , നിരീക്ഷകസമിതി അംഗങ്ങളായ ജസ്റ്റിസ് എം എന്‍ കൃഷ്ണന്‍ , ആദിത്യവര്‍മ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
deshabhimani 070911
പത്മനാഭസ്വാമി ക്ഷേത്രത്തിലെ അമൂല്യശേഖരം തിട്ടപ്പെടുത്താനുള്ള കര്‍മപദ്ധതിയുടെ അന്തിമരൂപം സുപ്രീംകോടതിയില്‍ സമര്‍പ്പിക്കും. ചൊവ്വാഴ്ച ചേര്‍ന്ന വിദഗ്ധസമിതിയുടെയും നിരീക്ഷണസമിതിയുടെയും സംയുക്തയോഗമാണ് തീരുമാനമെടുത്തത്. വിദഗ്ധസമിതി കര്‍മപദ്ധതിയുടെ കരടുരൂപം കേസിലെ എല്ലാ കക്ഷികള്‍ക്കും നല്‍കി.
ReplyDelete