മര്‍ദനത്തിനുപിന്നാലെ പിരിച്ചുവിടല്‍ഭീഷണിയും; 108 ആംബുലന്‍സ് ഡ്രൈവര്‍മാര്‍ സെക്രട്ടറിയറ്റ് മാര്‍ച്ച് നടത്തി
കഴക്കൂട്ടം: 108 ആംബുലന്‍സ് ഡ്രൈവറെ പാറശാല എംഎല്‍എ എ ടി ജോര്‍ജ് രണ്ടുദിവസംമുമ്പ് മര്‍ദിച്ചതില്‍ പ്രതിഷേധിച്ച്, ചൊവ്വാഴ്ച പണിമുടക്കി സെക്രട്ടറിയറ്റ് മാര്‍ച്ച് നടത്തിയ ആംബുലന്‍സ് തൊഴിലാളികളെ പിരിച്ചുവിട്ട് പുതിയ ആള്‍ക്കാരെ നിയമിക്കാന്‍ ഗൂഢനീക്കം. ചൊവ്വാഴ്ച എന്‍ആര്‍എച്ച്എമ്മിന്റെ ഉദ്യോഗസ്ഥര്‍ ടെക്നോപാര്‍ക്കില്‍ പാര്‍ക്കുചെയ്തിരുന്ന വാഹനങ്ങളില്‍ കയറി പരിശോധന നടത്തി. ഉദ്യോഗസ്ഥരില്‍നിന്നുതന്നെ ജോലി നാളെമുതല്‍ നഷ്ടമാകുമെന്ന ഭീഷണിയുമുണ്ടായി. തൊഴിലാളികള്‍ ബഹളംവച്ചപ്പോള്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ രംഗത്തെത്തി ഉദ്യോഗസ്ഥരെ ഉപരോധിച്ചു. ഇതിനിടെ പണിമുടക്കിയ തൊഴിലാളികളെ അറസ്റ്റുചെയ്ത് 108 ആംബുലന്‍സ് വാഹനം കൊണ്ടുപോകാനുള്ള എന്‍ആര്‍എച്ച്എം ഉദ്യോഗസ്ഥരുടെ തന്ത്രത്തെ ഡിവൈഎഫ്ഐ ഇടപെട്ട് പരാജയപ്പെടുത്തി. ഉപരോധത്തിനൊടുവില്‍ എന്‍ആര്‍എച്ച്എം ഡയറക്ടര്‍ ചര്‍ച്ച നടത്താമെന്ന് സമ്മതിച്ചതോടെ ഡിവൈഎഫ്ഐ ഉപരോധം പിന്‍വലിച്ചു.
എ ടി ജോര്‍ജ് എംഎല്‍എയെ അറസ്റ്റ് ചെയ്യണം: കടകംപള്ളി
പാറശാല താലൂക്ക് ആശുപത്രിയില്‍ 108 ആംബുലന്‍സിന്റെ ഡ്രൈവറെ ആക്രമിച്ച് 108 സംവിധാനം മുഴുവന്‍ തകരാറിലാക്കിയ എ ടി ജോര്‍ജ് എംഎല്‍എയെ അറസ്റ്റ് ചെയ്യണമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. ആംബുലന്‍സ് ഡ്രൈവര്‍ നൗഷാദിനെയും ടെക്നീഷ്യന്‍ രതീഷിനെയുമാണ് മദ്യപിച്ച് എത്തിയ എ ടി ജോര്‍ജും ഗുണ്ടകളും അകാരണമായി മര്‍ദിച്ചത്. ടയര്‍ കേടായി യാത്രപോകാന്‍ പറ്റാത്ത അവസ്ഥയിലുള്ള ആംബുലന്‍സില്‍ രോഗിയെ കൊണ്ടുപോകണമെന്ന് എംഎല്‍എ ശഠിക്കുകയായിരുന്നു. നെയ്യാറ്റിന്‍കരയില്‍നിന്നോ വെള്ളറടയില്‍നിന്നോ ആംബുലന്‍സ് വരുത്തി കൊടുക്കാമെന്ന് ആശുപത്രി അധികൃതരും ഡ്രൈവറും അറിയിച്ചിട്ടും ഡ്രൈവറെയും ടെക്നീഷ്യനെയും എംഎല്‍എ അസഭ്യം പറയുകയും ആശുപത്രി കോമ്പൗണ്ടിലും ഹൈവേയിലും ഓടിച്ചിട്ട് ആക്രമിക്കുകയായിരുന്നു. സ്ഥലത്തുണ്ടായിരുന്ന പാറശാല എസ്ഐയും പൊലീസുകാരും എംഎല്‍എയെയും കൂട്ടരെയും സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. ഒരു എംഎല്‍എ തന്നെ നേരിട്ട് ആംബുലന്‍സ് ഡ്രൈവറെ മര്‍ദിക്കുന്ന സംഭവം ആദ്യമാണ്.
അപകടത്തില്‍ പരിക്കുപറ്റിയവരെയും അത്യാസന്നനിലയിലുള്ള രോഗികളെയും ആശുപത്രികളിലെത്തിച്ച് സ്തുത്യര്‍ഹമായ സേവനം നടത്തി അനേകം ജീവന്‍ രക്ഷിച്ചുകൊണ്ടിരിക്കുന്ന 108 സംവിധാനത്തെ ആക്രമിച്ച എംഎല്‍എ കേരളത്തിനുതന്നെ അപമാനമാണ്. എ ടി ജോര്‍ജ് തുടര്‍ച്ചയായി ആളുകളെ ആക്രമിക്കുകയാണ്. ജില്ലാപഞ്ചായത്ത് ഓഫീസിനുമുന്നില്‍ സമാധാനപരമായി പ്രതിഷേധിച്ച എല്‍ഡിഎഫ് പ്രവര്‍ത്തകരെ ആക്രമിക്കുന്നതിന് മുണ്ടും മടക്കിക്കുത്തി ഇരുകൈകളിലും കല്ലുമായി നില്‍ക്കുന്ന എംഎല്‍എയുടെ ചിത്രം മാധ്യമങ്ങളില്‍ വന്നിട്ടും അദ്ദേഹത്തിന്റെപേരില്‍ ഒരു പെറ്റികേസ് പോലും എടുക്കാന്‍ മെഡിക്കല്‍ കോളേജ് പൊലീസ് തയ്യാറായില്ല. ആംബുലന്‍സ് പണിമുടക്ക് അവസാനിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്നും കടകംപള്ളി സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.
നടപടിവേണം: ഡിവൈഎഫ്ഐ
108 ആംബുലന്‍സ് സര്‍വീസിലെ തൊഴിലാളികളെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച പാറശാല എംഎല്‍എ എ ടി ജോര്‍ജിനും കൂട്ടര്‍ക്കുമെതിരെ നടപടി വേണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു. എംഎല്‍എയെയും ഗുണ്ടകളെയും ഉടന്‍ അറസ്റ്റുചെയ്യണമെന്ന് ഡിവൈഎഫ്ഐ ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു. ആംബുലന്‍സ് സര്‍വീസ് ജീവനക്കാര്‍ സെക്രട്ടറിയറ്റിനുമുന്നില്‍ നടത്തിയ സമരത്തിന് പിന്തുണയുമായി ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ അഭിവാദ്യം അര്‍പ്പിച്ചു. മദ്യപിച്ച് ലക്കുകെട്ട് എ ടി ജോര്‍ജ് എംഎല്‍എയും സംഘവും ആംബുലന്‍സ് ജീവനക്കാരെ ആക്രമിച്ചത് മനുഷ്യത്വഹീനമാണ്. സാമൂഹ്യവിരുദ്ധന്മാരുടെ ആക്രമണത്തില്‍ പ്രതിഷേധിച്ചതിന്റെ പേരില്‍ ഒരു വിഭാഗം ജീവനക്കാരെ പിരിച്ചുവിടാനുള്ള ശ്രമം എന്തുവിലകൊടുത്തും ചെറുക്കുമെന്നും ഡിവൈഎഫ്ഐ മുന്നറിയിപ്പ് നല്‍കി. പൊലീസ് പിടിച്ചെടുത്ത അഞ്ചോളം ആംബുലന്‍സുകള്‍ വിട്ടു നല്‍കണമെന്നും ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു.
deshabhimani 07911
പാറശാല താലൂക്ക് ആശുപത്രിയില്‍ 108 ആംബുലന്‍സിന്റെ ഡ്രൈവറെ ആക്രമിച്ച് 108 സംവിധാനം മുഴുവന്‍ തകരാറിലാക്കിയ എ ടി ജോര്‍ജ് എംഎല്‍എയെ അറസ്റ്റ് ചെയ്യണമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. ആംബുലന്‍സ് ഡ്രൈവര്‍ നൗഷാദിനെയും ടെക്നീഷ്യന്‍ രതീഷിനെയുമാണ് മദ്യപിച്ച് എത്തിയ എ ടി ജോര്‍ജും ഗുണ്ടകളും അകാരണമായി മര്‍ദിച്ചത്.
ReplyDelete