Friday, September 2, 2011

ബി പി എല്‍ ഓണക്കിറ്റിന്റെ പേരില്‍ തട്ടിപ്പ്

തിരുവനന്തപുരം: ബി പി എല്‍ കാര്‍ഡുടമകള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന ഓണക്കിറ്റില്‍ സ്‌കൂള്‍ കുട്ടികള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ സൗജന്യമായി നല്‍കുന്ന അരിയാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ വിതരണം ചെയ്യുന്ന ഓണക്കിറ്റ് ശുഷ്‌കമാണ്. സൗജന്യ അരി ഉള്‍പ്പെടെ നാലിനം മാത്രമാണ് കിറ്റിലുള്ളത്. 90 രൂപയുടെ സാധനങ്ങളാണ് കിറ്റിലുള്ളതെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്നുണ്ടെങ്കിലും സപ്ലൈകോയുടെ വിലനിലവാരം അനുസരിച്ച് കഷ്ടിച്ച് 56 രൂപ വിലയുള്ള സാധനങ്ങള്‍ മാത്രമാണ് കിറ്റിലുള്ളത്. 2009ല്‍ എല്‍ ഡി എഫ് സര്‍ക്കാരിന്റെ കാലത്താണ് ബി പി എല്‍ കുടുംബങ്ങള്‍ക്കുള്ള ഓണക്കിറ്റ് വിതരണം ആരംഭിച്ചത്. 21 ലക്ഷം വരുന്ന കുടുംബങ്ങള്‍ക്ക് രണ്ട് കിലോ മട്ട അരി, 250 ഗ്രാം മുളക്, അര കിലോ പഞ്ചസാര, 100 ഗ്രാം ചായപ്പൊടി, 200 ഗ്രാമിന്റെ സേമിയ പായസം പായ്ക്കറ്റ്, ഒരു പായ്ക്കറ്റ് ബിസ്‌ക്കറ്റ് എന്നിവയാണ് അന്ന് കിറ്റിലുണ്ടായിരുന്നത്. 2010 ആയപ്പോഴേക്കും മട്ട അരിക്ക് പകരം കിലോഗ്രാമിന് 13 രൂപയുള്ള അരി വിതരണം ചെയ്തു. എന്നാല്‍ ഇത്തവണത്തെ കിറ്റില്‍ അരിയും പഞ്ചസാരയും ചായപ്പൊടിയും മാത്രമാണുള്ളത്. മുളകിന്റെ അളവ് 200 ഗ്രാമായി കുറച്ചു. പായസം, ബിസ്‌ക്കറ്റ് പായ്ക്കറ്റുകള്‍ ഒഴിവാക്കി.

janayugom news

1 comment:

  1. ബി പി എല്‍ കാര്‍ഡുടമകള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന ഓണക്കിറ്റില്‍ സ്‌കൂള്‍ കുട്ടികള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ സൗജന്യമായി നല്‍കുന്ന അരിയാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ വിതരണം ചെയ്യുന്ന ഓണക്കിറ്റ് ശുഷ്‌കമാണ്. സൗജന്യ അരി ഉള്‍പ്പെടെ നാലിനം മാത്രമാണ് കിറ്റിലുള്ളത്. 90 രൂപയുടെ സാധനങ്ങളാണ് കിറ്റിലുള്ളതെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്നുണ്ടെങ്കിലും സപ്ലൈകോയുടെ വിലനിലവാരം അനുസരിച്ച് കഷ്ടിച്ച് 56 രൂപ വിലയുള്ള സാധനങ്ങള്‍ മാത്രമാണ് കിറ്റിലുള്ളത്.

    ReplyDelete