രാജ്യത്തെ ഏക വ്യോമ-ബഹിരാകാശ യാന കമ്പനിയായ എയ്റോനോട്ടിക്സ് ലിമിറ്റഡിനെ (എച്ച്എഎല്‍) സ്വകാര്യവല്ക്കരിക്കാന് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. ആദ്യഘട്ടമായി അഞ്ചുവര്‍ഷത്തിനുള്ളില്‍ 10 ശതമാനം ഓഹരി സ്വകാര്യമേഖലയ്ക്ക് വില്‍ക്കാനാണ് പ്രതിരോധമന്ത്രാലയത്തിന്റെ തീരുമാനം. പ്രതിരോധമേഖലയ്ക്കാവശ്യമായ ഉപകരണങ്ങള്‍ നിര്‍മിക്കുന്നതില്‍ സുപ്രധാനമായ എച്ച്എഎല്ലില്‍ സ്വകാര്യനിക്ഷേപം അനുവദിക്കുന്നതില്‍ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.
എച്ച്എഎല്‍ നവീകരിക്കുന്നതിനും ഇത്തരം പൊതുമേഖലാ സ്ഥാപനങ്ങള്‍ കേന്ദ്രസര്ക്കാരിനുണ്ടാക്കുന്ന അമിതഭാരം കുറയ്ക്കാനുമാണ് ഓഹരി സ്വകാര്യമേഖലയ്ക്ക് വില്‍ക്കുന്നതെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം. എന്നാല്‍ , 13,000 കോടി രൂപയുടെ വിറ്റുവരവുള്ള എച്ച്എഎല്‍ വളര്‍ച്ചയുടെ ഘട്ടത്തിലാണെന്ന് പ്രതിരോധവകുപ്പ് മുമ്പ് വ്യക്തമാക്കിയിട്ടുള്ളതാണ്. ആയിരക്കണക്കിന് കോടി രൂപയുടെ ഉപകരണങ്ങളാണ് കരസേനയ്ക്ക് മാത്രം എച്ച്എഎല്‍ നല്‍കുന്നത്. ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സില്‍ (ഡിഎസി) യോഗത്തില്‍ എടുത്ത തീരുമാനത്തിന് മന്ത്രിസഭഭതത്വത്തില് അംഗീകാരം നല്കി. ധനമന്ത്രാലയത്തിന്റെ അംഗീകാരത്തോടെ ഉടന്‍ നടപടികള്‍ പൂര്‍ത്തിയാക്കും.
പ്രതിരോധവകുപ്പിനു കീഴില്‍ സ്വകാര്യമേഖലയ്ക്ക് പങ്കാളിത്തം അനുവദിക്കുന്ന മൂന്നാമത്തെ കമ്പനിയാണ് എച്ച്എഎല്‍ . ഭാരത് ഇലക്ട്രോണിക് ലിമിറ്റഡ് (ബിഇഎല്‍),ഭഭാരത് എര്‍ത്ത് മൂവേഴ്സ് (ബിഇഎംഎല്‍) എന്നീ കമ്പനികളിലാണ് മുമ്പ് സ്വകാര്യമേഖലയ്ക്ക് പങ്കാളിത്തം നല്‍കിയത്. ബിഇഎംഎല്ലില്‍ 34 ശതമാനവും ബിഇഎല്ലില്‍ 30 ശതമാനവും സ്വകാര്യനിക്ഷേപം ഇതിനകം അനുവദിച്ചിട്ടുണ്ട്. ബാംഗ്ലൂര്‍ ആസ്ഥാനമായ എച്ച്എഎല്ലില്‍ അടുത്ത 12 വര്‍ഷത്തിനിടെ 20,000 കോടി രൂപയുടെ ആധുനികവല്കരണം നടത്താനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. എച്ച്എഎല്ലില്‍ ഇടത്തരം വിവിധോദ്ദേശ യുദ്ധവിമാനങ്ങള്‍ (എംഎംആര്‍സിഎ), അഞ്ചാം തലമുറ യുദ്ധവിമാനങ്ങള്‍ (എഫ്എജിഎഫ്എഎ), ഉന്നത സാങ്കേതിക മികവുള്ള ഹെലികോപ്റ്ററുകള്‍ , ചരക്കുവിമാനങ്ങള്‍ (എംടിഎ) തുടങ്ങിയവയാണ് നിര്‍മിക്കുന്നത്.
deshabhimani 140911

ReplyDelete