Friday, September 2, 2011

സ്‌പെക്ട്രം: മാനദണ്ഡം ലംഘിച്ചത് എന്‍ ഡി എയെന്ന് സി ബി ഐ

ന്യൂഡല്‍ഹി: ബി ജെ പി നേതൃത്വത്തിലുള്ള എന്‍ ഡി എ ഭരണകാലത്ത് പ്രമോദ് മഹാജനും അരുണ്‍ ഷൂരിയും ടെലികോം മന്ത്രിമാരായിരുന്നപ്പോഴാണ് 2 ജി സ്‌പെക്ട്രം അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ ലംഘിക്കപ്പെട്ടതെന്ന് സുപ്രിംകോടതി മുമ്പാകെ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സി ബി ഐ ചൂണ്ടിക്കാട്ടി. എന്‍ ഡി എ ഭരണകാലത്ത് ധനമനമന്ത്രിയായിരുന്ന ജസ്വന്ത്‌സിംഗിനെ ചോദ്യം ചെയ്യുമെന്നും സി ബി ഐ അറിയിച്ചു.

എയര്‍സെല്‍-മാക്‌സിസ് ഇടപാടില്‍ 2004-07 കാലത്ത് ടെലികോം മന്ത്രിയായിരുന്ന ദയാനിധിമാരന്‍ അവിഹിതമായി എന്തെങ്കിലും ചെയ്തതായി തെളിവില്ലെന്നും സി ബി ഐ കോടതിയെ അറിയിച്ചു. എന്നാല്‍ എയര്‍സെല്‍ ഏറ്റെടുത്ത മലേഷ്യ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന മാക്‌സിസ് കമ്പനി അധികൃതര്‍ മാരനും അദ്ദേഹത്തിന്റെ സഹോദരനുമായും ബന്ധപ്പെട്ടിരുന്നുവെന്ന് അന്വേഷണത്തില്‍ വെളിപ്പെട്ടുവെന്ന് സി ബി ഐയുടെ അഭിഭാഷകനായ കെ കെ വേണുഗോപാല്‍ കോടതിയില്‍ പറഞ്ഞു.

ജസ്റ്റിസുമാരായ ജി എസ് സിംഗ്‌വി, എ കെ ഗാംഗുലി എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബഞ്ച് മുമ്പാകെയാണ് സി ബി ഐ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. 2001-07 വര്‍ഷങ്ങളില്‍ 2 ജി സ്‌പെക്ട്രം അനുവദിച്ചതിനെക്കുറിച്ചായിരുന്നു സി ബി ഐ റിപ്പോര്‍ട്ട്. 2001-04 കാലഘട്ടത്തില്‍ എന്‍ ഡി എയും ശേഷമുള്ള കാലം ഒന്നാം യു പി എ മന്ത്രിസഭയും ആയിരുന്നു അധികാരത്തില്‍. അന്വേഷണം ഈ മാസാവസാനത്തോടെ പൂര്‍ത്തിയാകുമെന്ന് സി ബി ഐ കോടതിയെ അറിയിച്ചു.


janayugom news

1 comment:

  1. ബി ജെ പി നേതൃത്വത്തിലുള്ള എന്‍ ഡി എ ഭരണകാലത്ത് പ്രമോദ് മഹാജനും അരുണ്‍ ഷൂരിയും ടെലികോം മന്ത്രിമാരായിരുന്നപ്പോഴാണ് 2 ജി സ്‌പെക്ട്രം അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ ലംഘിക്കപ്പെട്ടതെന്ന് സുപ്രിംകോടതി മുമ്പാകെ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സി ബി ഐ ചൂണ്ടിക്കാട്ടി. എന്‍ ഡി എ ഭരണകാലത്ത് ധനമനമന്ത്രിയായിരുന്ന ജസ്വന്ത്‌സിംഗിനെ ചോദ്യം ചെയ്യുമെന്നും സി ബി ഐ അറിയിച്ചു.

    ReplyDelete