ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ നൂറുദിന പരിപാടിയുടെ പുരോഗതി റിപ്പോര്‍ട്ടില്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ നേട്ടങ്ങളും സ്വന്തം പേരിലാക്കി. മുഖ്യമന്ത്രി പുരോഗതി റിപ്പോര്‍ട്ട് അവതരിപ്പിച്ച പ്രധാന പരിപാടിയില്‍ നിന്ന് വിവിധ കേരള കോണ്‍ഗ്രസ് ഗ്രൂപ്പുകളിലെ അഞ്ചു മന്ത്രിമാരും ചീഫ് വിപ്പ് പി സി ജോര്‍ജും പങ്കെടുത്തില്ല. മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും സ്വത്തുവിവരം പ്രഖ്യാപിച്ചെന്നും റിപ്പോര്‍ട്ട് അവകാശപ്പെടുന്നു. കൊച്ചി മെട്രോയും വിഴിഞ്ഞം തുറമുഖവും സ്മാര്‍ട്ട് സിറ്റിയും കണ്ണൂര്‍ വിമാനത്താവളവും നടപ്പാക്കിയെന്ന് അവകാശപ്പെടുന്ന പുരോഗതി റിപ്പോര്‍ട്ട് കൊച്ചി മെട്രോയുടെ പ്രാരംഭപദ്ധതികള്‍ക്ക് മുന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അനുവദിച്ച പണവും സ്വന്തം നേട്ടപ്പട്ടികയിലാക്കി.
കോട്ടപ്പുറം-കൊല്ലം ജലപാതയുടെ 85 ശതമാനവും പൂര്‍ത്തിയാക്കിയതിന്റെ ഖ്യാതിയും നൂറുദിന കര്‍മപരിപാടി അവകാശപ്പെടുന്നു. മുന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ആദ്യഘട്ടം ഉദ്ഘാടനം ചെയ്ത പദ്ധതിയുടെ 205 കിലോമീറ്ററില്‍ 20 കിലോമീറ്റര്‍ മാത്രമേ ഇനി പൂര്‍ത്തിയാക്കാനുള്ളൂവെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. മിക്ക പദ്ധതിയും ഭൂരിഭാഗവും "നടപ്പാക്കിവരുന്നു" എന്ന പട്ടികയിലാണ്. പൂര്‍ണമായും തളര്‍ന്നുപോയവരെ ആശ്രയ പദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്ന പ്രഖ്യാപനം "നടപ്പാക്കി"യെന്ന പട്ടികയിലാണ്. അതേസമയം, 600 പഞ്ചായത്തില്‍ കൂടി ഇനിയും പദ്ധതി വ്യാപിപ്പിക്കേണ്ടതുണ്ടെന്നും അതിനു നടപടി സ്വീകരിച്ചുവരികയാണെന്നും തുടര്‍ന്നു പറയുന്നു. അതേസമയം, ആറു പദ്ധതി മാത്രമേ ഇനി നടപ്പാക്കാനുള്ളൂവെന്ന് ഉമ്മന്‍ചാണ്ടി അവകാശപ്പെട്ടു.
സംസ്ഥാനത്തെ ബിപിഎല്‍ പട്ടികയിലെ 30 ലക്ഷം കുടുംബത്തിന് ഒരു രൂപ നിരക്കില്‍ അരി നല്‍കിയതും അഞ്ചുലക്ഷം അപേക്ഷകര്‍ക്ക് റേഷന്‍ കാര്‍ഡ് നല്‍കാനായതുമാണ് കൂടുതല്‍ സംതൃപ്തി നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ , 20 ലക്ഷം കുടുംബത്തിനു മാത്രമാണ് ഒരു രൂപ അരി പദ്ധതിയുടെ ആനുകൂല്യം നല്‍കുന്നതെന്ന് അദ്ദേഹം മറച്ചുവച്ചു. സംസ്ഥാനത്തെ എല്ലാ ഓഫീസിലും വിവരാവകാശ അപേക്ഷാ ഫീസ് പോസ്റ്റല്‍ ഓര്‍ഡറായോ, മണി ഓര്‍ഡറായോ സ്വീകരിക്കുമെന്ന പ്രഖ്യാപനമാണ് നടപ്പാക്കാത്തതില്‍ ആദ്യത്തേത്. എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ ആരോഗ്യ സുരക്ഷാ ഇന്‍ഷുറന്‍സ് പദ്ധതി കൂടുതല്‍ പ്രയോജനമാക്കുമെന്ന പ്രഖ്യാപനവും നടന്നില്ല. ഉന്നത പ്രൊഫഷണല്‍ സ്വാശ്രയ കോളേജുകള്‍ക്ക് എന്‍ഒസി, സര്‍വകലാശാലാ നിയമനം പിഎസ്സിക്ക്, കൊല്ലം, തൃശൂര്‍ വികസന അതോറിറ്റികള്‍ എന്നിവയാണ് ഒട്ടും നടപ്പാകാത്ത പ്രഖ്യാപനങ്ങള്‍ .
സെക്രട്ടറിയറ്റിലെ ഫയല്‍ തീര്‍പ്പാക്കുന്നതിലും വേണ്ടത്ര വിജയിക്കാനായില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. നവംബര്‍ അഞ്ചുമുതല്‍ കോഴിക്കോട്ടു നിന്ന് ജനസമ്പര്‍ക്ക പരിപാടിക്ക് തുടക്കമിടും. നൂറുദിന പരിപാടിയുടെ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തെ പരിപാടി മന്ത്രിമാര്‍ പ്രഖ്യാപിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിമാരായ ആര്യാടന്‍ മുഹമ്മദ്, പി കെ കുഞ്ഞാലിക്കുട്ടി, കെ സി ജോസഫ്, വി എസ് ശിവകുമാര്‍ , കെ പി അനില്‍കുമാര്‍ , എംഎല്‍എമാരായ കെ മുരളീധരന്‍ , വര്‍ക്കല കഹാര്‍ , പ്ലാനിങ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ സി പി ചന്ദ്രശേഖര്‍ , ചീഫ് സെക്രട്ടറി ഡോ. പി പ്രഭാകരന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
deshabhimani 130911

ReplyDelete