രണ്ട് അസോസിയേറ്റ് ബാങ്കുകളെ കൂടി അടുത്ത വര്‍ഷം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ലയിപ്പിക്കും. ശക്തമായ പ്രതിഷേധം അവഗണിച്ചുള്ള ഈ നീക്കം കേരളത്തിന്റെ അഭിമാനമായ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിന്റെ നിലനില്‍പ് അപകടത്തിലാക്കി. കടുത്ത എതിര്‍പ്പ് ഉയരുക കേരളത്തില്‍ നിന്നാകുമെന്ന് ഉറപ്പുള്ളതിനാല്‍ ഏറ്റവും ഒടുവിലായിരിക്കും എസ്ബിടിയുടെ ലയനം. ചണ്ഡിഗഡില്‍ നടന്ന ഒരു ചടങ്ങിലാണ് അസോസിയേറ്റ് ബാങ്കുകളുടെ ലയനം പൂര്‍ത്തിയാക്കുമെന്ന് എസ്ബിഐ ചെയര്‍മാന്‍ പ്രദീപ് ചൗധരി അറിയിച്ചത്.
സ്വകാര്യ മേഖലയില്‍ ഓഹരിയില്ലാത്ത സ്റ്റേറ്റ് ബാങ്ക് ഓഫ് പട്യാലയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരബാദുമാണ് ആദ്യഘട്ടത്തില്‍ ലയിപ്പിക്കുക. ധനമന്ത്രി പ്രണബ് മുഖര്‍ജിയും കഴിഞ്ഞ മാസം ഇക്കാര്യം വ്യക്തമാക്കിയിരുന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ബിക്കാനിര്‍ ആന്‍ഡ് ജയ്പൂര്‍ , സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂര്‍ , സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ എന്നിവയാണ് പിന്നെ ശേഷിക്കുക. അവയെക്കൂടി ലയിപ്പിക്കുന്നതോടെ അസോസിയേറ്റ് ബാങ്കുകള്‍ ഇല്ലാതാകും.
വന്‍ സാമ്പത്തിക ബാധ്യതയുള്ളതിനാലാണ് ലയന നടപടികള്‍ അടുത്ത സാമ്പത്തിക വര്‍ഷത്തേക്ക് മാറ്റിയതെന്നാണ് എസ്ബിഐ ചെയര്‍മാന്‍ പറയുന്നത്. ഇത്രയും ഭാരിച്ച ബാധ്യത ഏറ്റെടുത്തുള്ള ലയനത്തിനു പിന്നില്‍ സ്വകാര്യവല്‍ക്കരണ ലക്ഷ്യമാണെന്ന് ജീവനക്കാരുടെ സംഘടനകള്‍ പറയുന്നു. എസ്ബിഐയുടെ മാത്രം നിക്ഷേപം 9,33,933 കോടിയാണ്. സ്റ്റേറ്റ് ബാങ്ക് ഓഫ് ബിക്കാനിര്‍ ആന്‍ഡ് ജയ്പൂരിന് 53,319 കോടിയും ഹൈദരബാദിന് 90,178 കോടിയും മൈസൂരിന് 42,779 കോടിയും പട്യാലക്ക് 67,779 കോടിയും ട്രാവന്‍കൂറിന് 57,598 കോടിയും നിക്ഷേപമുണ്ട്. അസോസിയേറ്റ് ബാങ്കുകളുടെ ഈ നിക്ഷേപം കൂടി ചേരുന്നതോടെ ലോകത്തിലെ വമ്പന്‍ ബാങ്കുകളിലൊന്നായി എസ്ബിഐ മാറും.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം അവസാനത്തെ കണക്ക് പ്രകാരം സ്റ്റേറ്റ് ബാങ്ക് ഓഫ് ബിക്കാനിര്‍ ആന്‍ഡ് ജയ്പൂരിന് 550.88കോടിയാണ് ലാഭം. സ്റ്റേറ്റ്ബാങ്ക് ഓഫ് ഹൈദരാബാദിന് 1166.24 കോടിയും സ്റ്റേറ്റ്ബാങ്ക് ഓഫ് മൈസൂരിന് 500.62 കോടിയും ലാഭമുണ്ടാക്കാനായി. പട്യാല ബാങ്ക് 652.96 കോടിയും എസ്ബിടി 727.73 കോടിയും ലാഭമുണ്ടാക്കി. ഈ നേട്ടങ്ങള്‍ കൂടി ചേരുമ്പോള്‍ എസ്ബിഐയുടെ മൂല്യം കുതിച്ചുയരും. ഇതു മനസ്സിലാക്കി എസ്ബിഐയെ കൈപ്പിടിയിലാക്കാന്‍ പല വിദേശബാങ്കുകളും രംഗത്തുണ്ട്.
അസോസിയേറ്റ് ബാങ്കുകളുടെ ലയനം ഉപേക്ഷിക്കുകയെന്നത് ആഗസ്ത് അഞ്ചിന് രാജ്യവ്യാപകമായി നടന്ന ബാങ്ക് പണിമുടക്കിലെ പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു. ലയനത്തെ ശക്തമായി നേരിടുമെന്ന് മെയ് 20ന് ചേര്‍ന്ന കണ്‍വന്‍ഷനില്‍ എല്ലാ മുഖ്യ കേന്ദ്ര ട്രേഡ് യൂണിയനുകളും പ്രഖ്യാപിക്കുകയും ചെയ്തു. ഇതിനെയെല്ലാം അവഗണിച്ചാണ് ലയന നീക്കം സജീവമാക്കിയത്. എസ്ബിഐയുടെ ഏഴ് അസോസിയേറ്റ് ബാങ്കുകളില്‍ രണ്ടെണ്ണത്തിന്റെ ലയനം ഇതിനകം കഴിഞ്ഞു. സ്റ്റേറ്റ് ബാങ്ക് ഓഫ് സൗരാഷ്ട്ര, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്‍ഡോര്‍ എന്നിവയാണ് ഇല്ലാതായത്. അസോസിയേറ്റ് ബാങ്കുകള്‍ ഇല്ലാതാകുന്നത് അതത് സംസ്ഥാനങ്ങളുടെ വികസനത്തിന് തിരിച്ചടിയാകും.
(ആര്‍ സാംബന്‍)
deshabhimani 120911

ReplyDelete