കല്‍പ്പറ്റ: യുഡിഎഫ് സര്‍ക്കാറിന്റെ ആദ്യനൂറുദിനം പിന്നിടുമ്പോള്‍ ജില്ലയിലെ പ്രഖ്യാപനം പലതും ബാക്കി. ഭൂമി പ്രശ്നം പരിഹരിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ സ്ഥാപിച്ച സ്പെഷല്‍ ലാന്‍ഡ് ട്രിബ്യൂണല്‍ ഓഫീസുകളുടെ പ്രവര്‍ത്തനം നിര്‍ത്തിയതോടെ നടപടികള്‍ അവതാളത്തിലായി. കലക്ടറേറ്റില്‍ ഡെപ്യൂട്ടി കലക്ടര്‍മാരുടെ ഒഴിവുകള്‍ നികത്താത്തതും നടപടികളെ പിന്നോട്ടടിപ്പിച്ചു. ഏഴുപേര്‍ വേണ്ടിടത്ത് മൂന്നുപേര്‍ മാത്രമാണുള്ളത്.
വയനാട്ടിലെ ഭൂമി പശ്നം മൂന്നുമാസത്തിനുള്ളില്‍ പരിഹരിക്കുമെന്നായിരുന്നു യുഡിഎഫ് അധികാരത്തിലെത്തിയയുടനുണ്ടായ പ്രഖ്യാപനം. സ്പെഷല്‍ ലാന്‍ഡ് ട്രിബ്യൂണലായി റവന്യൂ റിക്കവറി ഡെപ്യൂട്ടി കലക്ടര്‍ എം അനില്‍കുമാറിനെയും സ്പെഷല്‍ ഡെപ്യൂട്ടി കലക്ടറായി എന്‍ പി മാത്യുവിനെയുമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ നിയമിച്ചിരുന്നത്. രണ്ടു ഓഫീസുകളും കലക്ട്രേറ്റിലാണ് പ്രവര്‍ത്തനമാരംഭിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പ് വന്നതോടെ ഇരുവരേയും കണ്ണൂരില്‍ വരണാധികാരികളാക്കി. വയനാട്ടില്‍ തിരിച്ചെത്തിയ മാത്യൂവിനെ പിന്നീട് കണ്ണൂര്‍ എഡിഎം ആയി നിയമിച്ചു. തെരഞ്ഞെടുപ്പിനുശേഷം വയനാട്ടില്‍ തിരിച്ചെത്തിയ അനില്‍കുമാറിനെ ഭൂപരിഷ്കരണ വിഭാഗം ഡെപ്യൂട്ടി കലക്ടറായാണ് നിയമിച്ചത്. എന്നാല്‍ നാളിതുവരെയായി സ്പെഷല്‍ ലാന്‍ഡ് ട്രിബ്യൂണല്‍ ഓഫീസുകളില്‍ പകരം നിയമനം നടന്നിട്ടില്ല. എഡിഎമ്മിനാണ് ഇരു ഓഫീസുകളുടെയും ചുമതല.
നൂറുദിന കര്‍മ പരിപാടിയിലുള്‍പ്പെടുത്തി ആദിവാസികള്‍ക്ക് പട്ടയം വിതരണംചെയ്യുമെന്ന റവന്യൂമന്ത്രിയുടെ പ്രഖ്യാപനം നടപ്പായിട്ടില്ല. വയനാട്ടിലെ ഭൂമി പ്രശ്നത്തിന്റെ കുരുക്കഴിക്കാനും റവന്യൂവകുപ്പിന് സാധിച്ചിട്ടില്ല. ആദിവാസി ഭൂമി പ്രശ്നം, കൈയേറ്റം, മിച്ചഭൂമി കേസുകള്‍ , അന്യാധീനപ്പെട്ട ആദിവാസി ഭൂമി തുടങ്ങിയ വിഷയങ്ങളെല്ലാം ഈ രണ്ട് ഓഫീസുകളുടെ പരിധിയില്‍ വരും. നിലവില്‍ താലൂക്ക് ഓഫീസുകളില്‍ കെട്ടിക്കിടക്കുന്ന ഭൂമിയുമായി ബന്ധപ്പെട്ട കേസുകളില്‍ പലതും പുതിയ ഓഫീസിന്റെ പരിധിയിലേക്ക് മാറിയിട്ടുണ്ട്. കേരള ഭൂപരിഷ്കരണ നിയമപ്രകാരം സര്‍ക്കാറില്‍ നിക്ഷിപ്തമാവേണ്ടിയിരുന്ന ഭൂമി സംബന്ധിച്ച കേസുകളും സര്‍ക്കാര്‍ ഭൂമി സ്വകാര്യവ്യക്തികള്‍ കൈവശപ്പെടുത്തിയ കേസുകളും സ്പെഷല്‍ ലാന്‍ഡ് ട്രിബ്യൂണലിന്റെ പരിധിയിലാണ് വരുന്നത്. സ്വകാര്യ വ്യക്തികള്‍ നികുതി അടയ്ക്കാതെ കൈവശം വെച്ചിട്ടുള്ള അധികഭൂമി സംബന്ധിച്ച പരാതികളില്‍ കേസ് രജിസ്ട്രര്‍ചെയ്ത് വിചാരണ നടത്തി തീര്‍പ്പാക്കുന്നതിനുള്ള അധികാരങ്ങളും സ്പെഷല്‍ ലാന്‍ഡ് ട്രിബ്യൂണലിന്റെ കീഴിലാണ്. ആവശ്യത്തിുന് ജീവനക്കാരില്ലാത്തതും ഇരു ഓഫീസുകളുടെയും നടപടികളെ പ്രയാസത്തിലാക്കുന്നുണ്ട്. ഡെപ്യൂട്ടി കലക്ടര്‍മാരുടെ ഒഴിവുകള്‍ നികത്താത്തത് കലക്ടറേറ്റിലെ നടപടികളെ ഒച്ചിഴയുന്ന വേഗത്തിലാക്കുന്നുണ്ട്. എഡിഎം, എല്‍ആര്‍ , എല്‍എ എന്നിവയില്‍ മാത്രമാണ് ഡെപ്യൂട്ടി കലക്ടര്‍മാരുള്ളത്.
deshabhimani 130911
യുഡിഎഫ് സര്‍ക്കാറിന്റെ ആദ്യനൂറുദിനം പിന്നിടുമ്പോള്‍ ജില്ലയിലെ പ്രഖ്യാപനം പലതും ബാക്കി. ഭൂമി പ്രശ്നം പരിഹരിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ സ്ഥാപിച്ച സ്പെഷല്‍ ലാന്‍ഡ് ട്രിബ്യൂണല്‍ ഓഫീസുകളുടെ പ്രവര്‍ത്തനം നിര്‍ത്തിയതോടെ നടപടികള്‍ അവതാളത്തിലായി. കലക്ടറേറ്റില്‍ ഡെപ്യൂട്ടി കലക്ടര്‍മാരുടെ ഒഴിവുകള്‍ നികത്താത്തതും നടപടികളെ പിന്നോട്ടടിപ്പിച്ചു. ഏഴുപേര്‍ വേണ്ടിടത്ത് മൂന്നുപേര്‍ മാത്രമാണുള്ളത്.
ReplyDelete