Monday, September 12, 2011

ആസൂത്രണ ബോര്‍ഡില്‍ പിന്‍വാതില്‍ നിയമനം

സംസ്ഥാന ആസൂത്രണ ബോര്‍ഡില്‍ ചട്ടങ്ങളും മാനദണ്ഡങ്ങളും മറികടന്ന് പിന്‍വാതില്‍ നിയമനം. മുന്‍ സര്‍ക്കാരിന്റെ കാലത്ത് സൃഷ്ടിച്ച ഇലക്ട്രീഷ്യന്‍ തസ്തികയിലാണ് ഈ സര്‍ക്കാര്‍ പിന്‍വാതില്‍ നിയമനം നടത്തിയത്. വെങ്ങാനൂര്‍ സ്വദേശി എസ് രാജേന്ദ്രനാണ് സ്ഥിരനിയമനം നല്‍കിയത്. ആസൂത്രണ ബോര്‍ഡിലെ മുഴുവന്‍ നിയമനങ്ങളും പിഎസ്സി മുഖേനയാണ് നടത്തുന്നത്. ഓരോ ഒഴിവ് വരുമ്പോഴും പിഎസ്സിക്ക് റിപ്പോര്‍ട്ട് ചെയ്യണം. അല്ലാതെയുള്ള താല്‍ക്കാലികനിയമനം പോലും പിഎസ്സിയുടെ അംഗീകാരം നേടിയശേഷം മാത്രമേ നടത്താവൂ എന്നാണ് ചട്ടം. ഈ ചട്ടം മറികടന്നാണ് ദിവസക്കൂലിക്ക് ജോലിചെയ്തെന്ന കാരണം പറഞ്ഞ് സ്ഥിരനിയമനം നടത്തിയത്.

എന്നാല്‍ , ഇയാളെക്കാള്‍ കൂടുതല്‍ വര്‍ഷം ജോലിചെയ്തുവരുന്ന നിരവധിപേര്‍ ആസൂത്രണ ബോര്‍ഡിലുണ്ടെങ്കിലും അവര്‍ക്കൊന്നും നിയമനം നല്‍കിയില്ല. രാജേന്ദ്രന്‍ നല്‍കിയ അപേക്ഷ ബോര്‍ഡ് മെമ്പര്‍ സെക്രട്ടറി സര്‍ക്കാരിലേക്ക് അയക്കുകയും വകുപ്പ് സെക്രട്ടറി ഉത്തരവ് പുറപ്പെടുവിക്കുകയുമായിരുന്നു. ഇത്തരം നിയമനങ്ങള്‍ നടത്തുന്നതിന് സാധാരണനിലയില്‍ മന്ത്രിസഭ തീരുമാനിക്കുകയും പിഎസ്സി അംഗീകാരം നല്‍കുകയും വേണം. ഇത്തരം നടപടിക്രമങ്ങളും ചട്ടങ്ങളും പാലിക്കാതെയുള്ള ഈ പിന്‍വാതില്‍ ഉത്തരവ് അതീവരഹസ്യമായി വച്ചിരിക്കുകയാണ്.

deshabhimani 120911

1 comment:

  1. സംസ്ഥാന ആസൂത്രണ ബോര്‍ഡില്‍ ചട്ടങ്ങളും മാനദണ്ഡങ്ങളും മറികടന്ന് പിന്‍വാതില്‍ നിയമനം. മുന്‍ സര്‍ക്കാരിന്റെ കാലത്ത് സൃഷ്ടിച്ച ഇലക്ട്രീഷ്യന്‍ തസ്തികയിലാണ് ഈ സര്‍ക്കാര്‍ പിന്‍വാതില്‍ നിയമനം നടത്തിയത്.

    ReplyDelete