കിലോയ്ക്ക് രണ്ടുരൂപ നിരക്കില്‍ അരി വാങ്ങിയ 16 ലക്ഷത്തോളം കുടുംബങ്ങള്‍ക്ക് അത് നിഷേധിച്ച് യുഡിഎഫ് സര്‍ക്കാരിന്റെ കര്‍മപരിപാടിയുടെ നൂറാംദിനം. ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള എല്ലാ കുടുംബങ്ങള്‍ക്കും ഒരു രൂപയ്ക്ക് അരി എന്ന തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു കര്‍മപരിപാടിയിലെ മുഖ്യഇനം. പദ്ധതി പ്രാവര്‍ത്തികമായപ്പോള്‍ 20 ലക്ഷം കുടുംബങ്ങളിലേക്ക് മാത്രമായി ഒരു രൂപ അരി വിതരണം ഒതുങ്ങി. എല്‍ഡിഎഫ് സര്‍ക്കാര്‍ തുടങ്ങിവച്ച പദ്ധതികളുടെ ഉദ്ഘാടനവും അന്ന് ആവിഷ്കരിച്ച പദ്ധതികളുടെ തറക്കല്ലിടലിനുമപ്പുറം യുഡിഎഫ് സര്‍ക്കാരിന്റേതുമാത്രമെന്ന് അവകാശപ്പെടാവുന്ന ഒന്നും കര്‍മപരിപാടിപ്രകാരം സംസ്ഥാനത്ത് ആരംഭിച്ചില്ല. കര്‍മപരിപാടിയിലെ ഇനങ്ങള്‍ പ്രഖ്യാപനം മാത്രമായി അവശേഷിക്കുന്നു. കാല്‍നടക്കാര്‍ക്കുപോലും ഉപയോഗിക്കാനാകാത്ത വിധം തകര്‍ന്നുകിടക്കുന്ന റോഡുകള്‍ മതി യുഡിഎഫ് കര്‍മപരിപാടിയുടെ പൊള്ളത്തരം തുറന്നുകാട്ടാന്‍ .
സ്വത്ത് വെളിപ്പെടുത്തലായിരുന്നു കര്‍മപരിപാടിയിലെ ഒന്നാം ഇനം. "സുതാര്യത, സ്വത്ത് വിവരം ജനപരിശോധനയ്ക്ക്" എന്നവകാശപ്പെട്ട് നടത്തിയ സ്വത്ത് വെളിപ്പെടുത്തല്‍ പരിഹാസ്യമായി. തെരഞ്ഞെടുപ്പ് കമീഷന് നല്‍കിയ സ്വത്ത് വിവരങ്ങള്‍ പോലും മന്ത്രിമാര്‍ മറച്ചുവച്ചു. ഏക്കര്‍കണക്കിന് ഭൂമിയുണ്ടെന്ന് സമ്മതിച്ച മന്ത്രിമാരാകട്ടെ അതിന്റെ വില മിണ്ടുന്നില്ല. സ്വത്തിന്റെ മൂല്യം കാണിക്കാന്‍ കോളമില്ലെന്നാണ് ഇതിനുള്ള ന്യായീകരണം. മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫ്, കുടുംബാംഗങ്ങള്‍ , സെക്രട്ടറിയറ്റിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുടെ സ്വത്ത് നൂറാം ദിനത്തിലും വെളിപ്പെടുത്തിയിട്ടില്ല.
സാമ്പത്തികപ്രതിസന്ധിയുണ്ടെന്ന് വരുത്തിത്തീര്‍ക്കാന്‍ ധവളപത്രം ഇറക്കിയ സര്‍ക്കാര്‍ ഓണനാളുകളില്‍ പാവങ്ങളുടെ വയറ്റത്തടിച്ചു. കഴിഞ്ഞ ഓണത്തിന് എല്‍ഡിഎഫ് സര്‍ക്കാര്‍ ക്ഷേമപെന്‍ഷനുകള്‍ക്കൊപ്പം രണ്ടുമാസത്തെ പെന്‍ഷന്‍ മുന്‍കൂര്‍ കൂടി നല്‍കിയെങ്കില്‍ ഇത്തവണ പെന്‍ഷന്‍ തുക വരെ നിഷേധിച്ചു. കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍ അടക്കമുള്ളവ ഓണത്തിനു മുമ്പ് വിതരണംചെയ്യാന്‍ ഉത്തരവ് പുറപ്പെടുവിച്ചെങ്കിലും പണം അനുവദിക്കാത്തതിനാല്‍ ബഹുഭൂരിപക്ഷം പഞ്ചായത്തുകളിലും വിതരണം മുടങ്ങി. കൈത്തറിത്തൊഴിലാളി പെന്‍ഷനും വികലാംഗ-വിധവാപെന്‍ഷനും ഒട്ടുമിക്ക ഗുണഭോക്താക്കള്‍ക്കും കിട്ടിയില്ല.
അഴിമതിക്കെതിരെ പോരാടുമെന്ന് കര്‍മപരിപാടിയില്‍ പ്രഖ്യാപിച്ച യുഡിഎഫ് അഴിമതിക്കേസുകളില്‍ ഉള്‍പ്പെട്ട മന്ത്രിമാരെ രക്ഷിക്കാന്‍ അധികാരദുര്‍വിനിയോഗം നടത്തുന്നതാണ് കേരളം കണ്ടത്. അടൂര്‍ പ്രകാശിനെതിരായ റേഷന്‍ഡിപ്പോ അഴിമതിക്കേസിലും എം കെ മുനീറിനെതിരായ പൊതുമരാമത്ത് വകുപ്പ് അഴിമതിക്കേസുകളിലും തുടരന്വേഷണം പ്രഖ്യാപിച്ചതും കരിമ്പട്ടികയില്‍ പെടുത്തിയ കമ്പനിയെ ടെന്‍ഡറില്‍ പങ്കാളിയാക്കാന്‍ സപ്ലൈകോ എംഡിയെ ഭക്ഷ്യമന്ത്രി നേരിട്ടിടപെട്ട് മാറ്റിയതും മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ വഴിയുള്ള മരുന്ന് വിതരണം അട്ടിമറിച്ച് കോടികളുടെ വെട്ടിപ്പിന് അരങ്ങൊരുക്കിയതും ഇതില്‍പെടുന്നു.
ജില്ലകളില്‍ ജനസമ്പര്‍ക്കപരിപാടി പ്രഖ്യാപനങ്ങളുടെ കൂട്ടത്തിലുണ്ടെങ്കിലും എങ്ങും നടന്നില്ല. അഴിമതിയുടെ ഗന്ധം പരത്തുന്ന ഒട്ടേറെ നടപടികള്‍ കര്‍മപരിപാടിക്കാലത്തുണ്ടായി. പൊലീസ് വകുപ്പില്‍ ഉള്‍പ്പെടെയുള്ള സ്ഥലംമാറ്റങ്ങള്‍ , മെഡിക്കല്‍ പിജി സീറ്റ് കച്ചവടം, സിബിഎസ്ഇ സ്കൂളുകള്‍ക്ക് എന്‍ഒസി, ബിവറേജസ് കോര്‍പറേഷന്റെ നിര്‍ദിഷ്ട വില്‍പ്പനശാലകള്‍ ഉപേക്ഷിക്കല്‍ , സ്മാര്‍ട്ട് സിറ്റി പദ്ധതി സേവനസെസില്‍ ഉള്‍പ്പെടുത്തല്‍ തുടങ്ങിയവയാണിത്. ഓര്‍ഡിനന്‍സുകള്‍ വഴി സര്‍വകലാശാലകളുടെയും സഹകരണസ്ഥാപനങ്ങളുടെയും നിയന്ത്രണം കൈക്കലാക്കാന്‍ വഴിവിട്ട നീക്കമുണ്ടായതും കര്‍മപരിപാടിക്കാലത്താണ്. അഴിമതിരഹിത സുതാര്യഭരണം അവകാശപ്പെടുന്ന സര്‍ക്കാരിന്റെ തലവനെതിരെ പാമൊലിന്‍ കേസില്‍ ഉത്തരവ് പുറപ്പെടുവിച്ച ജഡ്ജിയെ നേരിടാന്‍ ഭരണകക്ഷി ചീഫ് വിപ്പിനെത്തന്നെ രംഗത്തിറക്കിയതാണ് കര്‍മപരിപാടിയിലെ മറ്റൊരിനം. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ രക്ഷിക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ വ്യാജരേഖ സൃഷ്ടിച്ചതും ഇക്കാലത്തുതന്നെ.
(കെ എം മോഹന്‍ദാസ്)
deshabhimani 120911

ReplyDelete