ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ ഉല്‍പ്പാദകരായ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന്റെ ഗുര്‍ഗാവോണ്‍ മാനേശ്വര്‍ പ്ലാന്റില്‍ ആഗസ്ത് 29 മുതല്‍ പ്രഖ്യാപിച്ചിട്ടുള്ള അന്യായ ലോക്കൗട്ട് പിന്‍വലിക്കണമെന്ന് ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ സംസ്ഥാനകമ്മിറ്റി ആവശ്യപ്പെട്ടു.
11 തൊഴിലാളികളെ അകാരണമായി പിരിച്ചുവിടുകയും 10പേരെ സസ്പെന്‍ഡുചെയ്യുകയും ചെയ്തതില്‍ പ്രതിഷേധിച്ചതിന്റെ പേരിലാണ് ലോക്കൗട്ട്. ജീവനക്കാര്‍ മാനേജ്മെന്റ് തയ്യാറാക്കി വിതരണംചെയ്ത "നല്ല നടപ്പ് ബോണ്ട്" ഒപ്പിട്ടുകൊടുക്കാന്‍ നിര്‍ബന്ധിക്കപ്പെടുകയാണ്. ബോണ്ടില്‍ ഒപ്പിടാന്‍ വിസമ്മതിച്ചവരെ പണിമുടക്കിയതായി കണക്കാക്കി പ്ലാന്റില്‍ പ്രവേശിപ്പിക്കുന്നില്ല. മാനേജ്മെന്റിന് കാവലെന്ന പേരില്‍ പ്ലാന്റിലും പരിസരത്തും കനത്ത പൊലീസ്സന്നാഹം ഏര്‍പ്പെടുത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരിക്കുകയാണ്. ജീവനക്കാരെ വിരട്ടാന്‍ സമീപപ്രദേശങ്ങളില്‍നിന്ന് ഗുണ്ടകളെയും നിയോഗിച്ചിട്ടുണ്ട്. ഗുണ്ടകളുടെ ശാരീരികാക്രമണത്തിനു വിധേയരായ ജീവനക്കാരെ പൊലീസും കള്ളക്കേസില്‍ കുടുക്കുന്നു. ഇതൊക്കെയായിട്ടും ഇതുവരെ ഒരു ജീവനക്കാരനും നല്ല നടപ്പ് ബോണ്ടില്‍ ഒപ്പിടാന്‍ തയ്യാറായിട്ടില്ല. മാത്രമല്ല, 1100 സ്ഥിരം ജീവനക്കാര്‍ക്ക് പിന്തുണനല്‍കി രണ്ടായിരത്തില്‍പ്പരം കരാര്‍ -അപ്രന്റീസ് ജീവനക്കാരും പ്രക്ഷോഭരംഗത്തുണ്ട്.
ജൂണ്‍ നാലുമുതല്‍ 17വരെ നടത്തിയ പണിമുടക്ക് നിയമവിരുദ്ധമായി പ്രഖ്യാപിച്ച് ഹരിയാന സര്‍ക്കാരും തൊഴിലാളി ദ്രോഹനടപടികള്‍ക്കു കൂട്ടുനില്‍ക്കുന്നു. എല്ലാ പീഡനങ്ങളെയും ഭീഷണികളെയും ശാരീരികാക്രമണങ്ങളെയും അതിജീവിച്ച് സമരരംഗത്ത് ഉറച്ചുനില്‍ക്കുന്ന മാരുതി തൊഴിലാളികള്‍ക്ക് ബെഫി പിന്തുണ വാഗ്ദാനംചെയ്തു.
ദേശാഭിമാനി 100911

ReplyDelete