വിഭാഗീയത, ഇന്ത്യന്‍ പൗരന്മാരില്‍ ചില വിഭാഗങ്ങളോട് പുലര്‍ത്തുന്ന വിദ്വേഷം എന്നിങ്ങനെയുള്ള സംഘപരിവാര്‍ ആശയസംഹിതകളില്‍ നിന്നും മനസിനെ ശുദ്ധീകരിക്കാന്‍ ഉപവാസം ഉപയോഗപ്പെടുത്തണമെന്ന് ഗുജറാത്ത് മുന്‍ ഡി ജി പി ആര്‍ ബി ശ്രീകുമാര്‍ മുഖ്യമന്ത്രി നരേന്ദ്രമോഡിയോട് അഭ്യര്‍ഥിച്ചു.
മോഡിയുടെ ഉപവാസം സ്തുതിപാഠകന്മാര്‍ക്ക് സദ്ഭാവനയും നേരായി ചിന്തിക്കുന്നവര്‍ക്ക് ദുഷ്ഭാവനയും ആണെന്ന് ചൂണ്ടിക്കാട്ടി അയച്ച നാല് പേജ് ദൈര്‍ഘ്യമുള്ള തുറന്ന കത്തിലാണ് ശ്രീകുമാര്‍ ഈ അഭ്യര്‍ഥന നടത്തിയത്.
2002 ല്‍ ഗുജറാത്തില്‍ നടന്ന മുസ്‌ലിം വിരുദ്ധകലാപങ്ങളെയും കൂട്ടക്കൊലകളെയും കുറിച്ച് അന്വേഷിച്ച നാനാവതി ഷാ കമ്മിഷന്‍ മുമ്പാകെ ഗവണ്‍മെന്റിന്റെ ചെയ്തികള്‍ തുറന്നുകാട്ടിയതിന്റെ പേരില്‍ മോഡി ഗവണ്‍മെന്റ് പീഡിപ്പിച്ച ഐ പി എസ് ഉദ്യോഗസ്ഥനാണ് ശ്രീകുമാര്‍. സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിന്റെ ഇടപെടലിനെ തുടര്‍ന്നാണ് ഡി ജി പിയായി അദ്ദേഹത്തിന് സ്ഥാനക്കയറ്റം ലഭിച്ചത്. തിരുവനന്തപുരം ഊരൂട്ടമ്പലം സ്വദേശിയായ ശ്രീകുമാര്‍ 1971 ബാച്ച് ഐ പി എസ് ഉദ്യോഗസ്ഥനാണ്. സാമൂഹ്യനീതിക്കു വേണ്ടിയുള്ള ഒരു പോരാളിയായാണ് അദ്ദേഹം അറിയപ്പെടുന്നത്.
സദ്ഭാവന ഉപവാസത്തിന്റെ ലക്ഷ്യങ്ങളായി പ്രചരിപ്പിച്ചിട്ടുള്ള കാര്യങ്ങളും 2002 മുതല്‍ക്കുള്ള മോഡി ഗവണ്‍മെന്റിന്റെ പ്രവര്‍ത്തനങ്ങളും തമ്മില്‍ തീരെ പൊരുത്തമില്ലെന്ന് ശ്രീകുമാര്‍ കത്തില്‍ ചൂണ്ടിക്കാട്ടി. എല്ലായിപ്പോഴും സത്യസന്ധരും ആത്മാര്‍ഥതയുള്ള ഉദ്യോഗസ്ഥരെ ദ്രോഹിക്കുകയും സ്തുതിപാഠകന്മാരും ഗൂഢവും ഹീനവുമായ ലക്ഷ്യങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്നവരുമായവരെ വഴിവിട്ട് സഹായിക്കുകയും ചെയ്തിട്ടുള്ള സമീപനമാണ് മോഡി സ്വീകരിച്ചിട്ടുള്ളത്. 2002 ല്‍ ന്യൂനപക്ഷക്കാര്‍ക്കെതിരെ നടന്ന നരഹത്യ ആസൂത്രണം ചെയ്യുന്നതിനും നടപ്പിലാക്കുന്നതിനും ഭരണഘടനയെ ലംഘിച്ചുകൊണ്ട് സഹായകമായ നിലപാട് സ്വീകരിച്ച സ്തുതിപാഠക വൃന്ദത്തില്‍പ്പെട്ട ഉദ്യോഗസ്ഥ മേധാവികള്‍ക്ക് പാരിതോഷികങ്ങള്‍ വാരിക്കോരി നല്‍കിയ മുഖ്യമന്ത്രിയാണ് മോഡി. ഗവണ്‍മെന്റിന്റെ കുറ്റകൃത്യങ്ങള്‍ക്ക് കൂട്ടുനിന്നതിന്റെ പേരില്‍ സ്ഥാനക്കയറ്റവും മറ്റും ലഭിച്ച 23 ഐ പി എസ് ഉദ്യോഗസ്ഥരുടെ പേരുവിവരം കത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഗവണ്‍മെന്റിന്റെ രഹസ്യ അജണ്ട നടപ്പാക്കാന്‍ കൂട്ടുനില്‍ക്കാത്തതിന്റെ പേരില്‍ ദ്രോഹിക്കപ്പെട്ട ഒന്‍പത് ഐ പി എസ് ഉദ്യോഗസ്ഥരുടെ വിവരവും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സൂറത്ത് നഗരത്തിലെ പൊലീസ് കമ്മിഷണറായിരുന്നു വി കെ ഗുപ്തയുടെ കാര്യം എടുത്തുപറയുന്നുണ്ട്. ന്യൂനപക്ഷ വിരുദ്ധ കൂട്ടക്കൊലയില്‍ സൂറത്ത് നഗരത്തില്‍ ഒന്‍പത് പേര്‍ മാത്രമെ മരിച്ചുള്ളൂ. ആനന്ദ്, ദഹോദ്, മെഹ്‌നാന തുടങ്ങിയ ജില്ലകളെയപേക്ഷിച്ച് സൂറത്തില്‍ സ്ഥിതി മെച്ചമായിരുന്നു. എന്നാല്‍ വി കെ ഗുപ്ത മോഡി സര്‍ക്കാരിന്റെ രോഷത്തിനിരയായി. ലഹളകളെ ഫലപ്രദമായി നേരിട്ട ഐ പി എസ് ഉദ്യോഗസ്ഥന്‍മാര്‍ പീഡിപ്പിക്കപ്പെട്ട സാഹചര്യത്തില്‍ വി കെ ഗുപ്ത സെന്‍ട്രല്‍ ഡപ്യൂട്ടേഷന്‍ വാങ്ങി പോകുന്നതിന് നിര്‍ബന്ധിതനായി.
സദ്ഭാവന ഉപവാസം അര്‍ഥവത്താകണമെങ്കില്‍ നരഹത്യക്ക് കൂട്ടുനിന്നവരെയെല്ലാം നിയമത്തിനു മുന്നില്‍ കൊണ്ടുവരുന്നതിനും കലാപത്തിനിരയായവര്‍ക്ക് നീതിലഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ശ്രീകുമാര്‍ കത്തില്‍ ആവശ്യപ്പെട്ടു.
janayugom 190911
വിഭാഗീയത, ഇന്ത്യന്‍ പൗരന്മാരില്‍ ചില വിഭാഗങ്ങളോട് പുലര്‍ത്തുന്ന വിദ്വേഷം എന്നിങ്ങനെയുള്ള സംഘപരിവാര്‍ ആശയസംഹിതകളില്‍ നിന്നും മനസിനെ ശുദ്ധീകരിക്കാന്‍ ഉപവാസം ഉപയോഗപ്പെടുത്തണമെന്ന് ഗുജറാത്ത് മുന്‍ ഡി ജി പി ആര്‍ ബി ശ്രീകുമാര്‍ മുഖ്യമന്ത്രി നരേന്ദ്രമോഡിയോട് അഭ്യര്‍ഥിച്ചു.
ReplyDeleteമോഡിയുടെ ഉപവാസം സ്തുതിപാഠകന്മാര്‍ക്ക് സദ്ഭാവനയും നേരായി ചിന്തിക്കുന്നവര്‍ക്ക് ദുഷ്ഭാവനയും ആണെന്ന് ചൂണ്ടിക്കാട്ടി അയച്ച നാല് പേജ് ദൈര്‍ഘ്യമുള്ള തുറന്ന കത്തിലാണ് ശ്രീകുമാര്‍ ഈ അഭ്യര്‍ഥന നടത്തിയത്.