ആഭ്യന്തര ചരക്കുനീക്കത്തിന് വിദേശകപ്പലുകളെ വിലക്കുന്ന കബോട്ടാഷ് നിയമം ഇളവുചെയ്യാന്‍ സമ്മര്‍ദം ഏറുന്നു. വല്ലാര്‍പാടം ട്രാന്‍സ്ഷിപ്മെന്റ് കരാറുകാരായ ദുബായ് പോര്‍ട്ട് വേള്‍ഡിനും ആഗോള കപ്പല്‍ കുത്തക കമ്പനികള്‍ക്കായുമുള്ള നീക്കം അഭ്യന്തര കപ്പല്‍വ്യവസായത്തെ തകിടംമറിക്കുമെന്ന് ഈ മേഖലയിലുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു. നിയമഭേദഗതിക്കായി പാര്‍ലമെന്ററി സ്റ്റാന്‍ഡിങ്കമ്മിറ്റി ശുപാര്‍ശചെയ്തതായി തെറ്റിദ്ധാരണ പരത്തി ചില മാധ്യമങ്ങളും ചരടുവലി നടത്തുന്നുണ്ട്.
വിദേശക്കപ്പല്‍ ഒരു രാജ്യത്ത് ചരക്കിറക്കിയാല്‍ ആഭ്യന്തര കപ്പലുകളില്‍ ചരക്കുനീക്കണമെന്നതാണ് കബോട്ടാഷ് നിയമം. ഇത് വല്ലാര്‍പാടത്തിനായി ഇളവുചെയ്യണമെന്നാണ് ഒരുവിഭാഗം വാദിക്കുന്നത്. വല്ലാര്‍പാടത്ത് വേണ്ടത്ര ആഭ്യന്തര കപ്പലുകള്‍ ഇല്ലാത്തതിനാല്‍ കണ്ടെയ്നറുകള്‍ കെട്ടിക്കിടക്കുകയാണെന്നും ഇതുമൂലം വിദേശകപ്പലുകള്‍ മറ്റു തുറമുഖങ്ങളിലേക്ക് പോകുന്നതായും ഇവര്‍ വാദിക്കുന്നു. ബന്ധപ്പെട്ടവരുമായി ചര്‍ച്ചനടത്തിയേ ഭേദഗതിയുടെ കാര്യത്തില്‍ തീരുമാനമെടുക്കാവൂ എന്നാണ് പാര്‍ലമെന്ററിസമിതിയുടെ ശുപാര്‍ശ. വല്ലാര്‍പാടത്തിനായി നിയമം ഇളവു ചെയ്താല്‍ മറ്റു തുറമുഖങ്ങളും ഈ ആനുകൂല്യം ആവശ്യപ്പെടും. ഇതോടെ ആഭ്യന്തര ചരക്കുനീക്കവും വിദേശകുത്തകകളുടെ കൈകളിലാകും.
ഇന്ത്യന്‍ പതാകക്കപ്പലുകളില്‍ ജോലിക്ക് ഇന്ത്യന്‍ നാവികര്‍ക്ക് മുന്‍ഗണനയുണ്ട്. മറ്റു കപ്പലുകള്‍ രംഗം കൈയടക്കുന്നതോടെ ഈ തൊഴിലവസരവും ഇല്ലാതാകും. അമേരിക്ക, ചൈന, റഷ്യ, ബ്രസീല്‍ , ഗ്രീസ്, മലേഷ്യ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലെല്ലാം ഇന്ത്യയെക്കാള്‍ ശക്തമായ കബോട്ടാഷ് നിയമമുണ്ട്. ഈ സാഹചര്യത്തില്‍ ഇവിടെ ഇളവുവേണമെന്നത് അംഗീകരിക്കാനാവില്ലെന്ന് സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എം എം ലോറന്‍സ് പറഞ്ഞു.
3000 കോടിയിലേറെ മുതല്‍മുടക്കുള്ള വല്ലാര്‍പാടം ടെര്‍മിനലില്‍ ദുബായ് പോര്‍ട്ടിന്റെ വിഹിതം 717 കോടി മാത്രമാണ്. വിദേശകടം 93 കോടിയും ആഭ്യന്തരവായ്പ 419 കോടിയും കൊച്ചിയിലെ രാജീവ്ഗാന്ധി ടെര്‍മിനല്‍ ആറു വര്‍ഷം പ്രവര്‍ത്തിപ്പിച്ചതുവഴി നേടിയ 162 കോടിയും ആഭ്യന്തര മൈനര്‍ പാര്‍ട്ണര്‍മാരിലൂടെ സമാഹരിച്ച 43 കോടിയും ഉള്‍ക്കൊള്ളുന്നതാണ് ഈ വിഹിതം. ഫലത്തില്‍ കൈനനയാതെ മീന്‍പിടിക്കാനുള്ള അവസരമാണ് ദുബായ് പോര്‍ട്ടിന് കൈവന്നിട്ടുള്ളത്. ആഭ്യന്തര ചരക്കുനീക്കത്തിന് 13 കപ്പല്‍മാത്രമാണുള്ളതെന്നാണ് നിയമഭേദഗതി ആവശ്യപ്പെടുന്നവരുടെ മറ്റൊരു വാദം. എന്നാല്‍ , ആഭ്യന്തര ഷിപ്പിങ് മേഖല ശക്തമാണ്. ആവശ്യത്തിന് ആഭ്യന്തര കപ്പല്‍ രംഗത്തിറക്കാന്‍ ഷിപ്പിങ് കോര്‍പറേഷന്‍പോലുള്ള പൊതുമേഖലാ സ്ഥാപനങ്ങളും മറ്റു സ്ഥാപനങ്ങളും ഉള്ളതിനാല്‍ നിയമഭേദഗതി ആവശ്യമില്ല.
(ഷഫീഖ് അമരാവതി)
deshabhimani 090911

ReplyDelete