പൊതു-സ്വകാര്യ പങ്കാളിത്തം സമസ്ത മേഖലകളിലേക്കും വ്യാപിപ്പിക്കുന്നതിന് ലക്ഷ്യമിടുന്ന പന്ത്രണ്ടാം പദ്ധതിയുടെ കരട് സമീപനരേഖക്ക് ആസൂത്രണ ബോര്‍ഡ് രൂപം നല്‍കി. വികസനപ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതിന് ഒരുലക്ഷത്തി അയ്യായിരം കോടി രൂപയുടെ അടങ്കല്‍ തയ്യാറാക്കാന്‍ ഇന്നലെ ചേര്‍ന്ന ആസൂത്രണ ബോര്‍ഡ് സമ്പൂര്‍ണയോഗം തീരുമാനിച്ചു. പതിനൊന്നാം പദ്ധതിയില്‍ 40,422 കോടിയായിരുന്നു അടങ്കല്‍ തുക. 150 ശതമാനത്തിന്റെ വര്‍ധനവോടെയാണ് 12-ാം പദ്ധതിക്ക് രൂപം നല്‍കുന്നതെന്നും രണ്ടക്ക വളര്‍ച്ചാനിരക്കാണ് ലക്ഷ്യമിടുന്നതെന്നും യോഗത്തിനു ശേഷം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇ-ഗവേണന്‍സ്, കൃഷി, ഊര്‍ജം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകള്‍ക്ക് ഊന്നല്‍ നല്‍കുന്നതാണ് പുതിയ പദ്ധതിരേഖയെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് റോഡുകളുടെ നിര്‍മാണത്തിലും അറ്റകുറ്റപ്പണിയിലും അപാതകകള്‍ ഉള്ളതായി ആസൂത്രണ ബോര്‍ഡ് വിലയിരുത്തി. ഇത് പരിഹരിക്കാന്‍ ഇ ശ്രീധരന്‍ അധ്യക്ഷനായ വിദഗ്ധ സമിതിക്ക് രൂപം നല്‍കും. ഇ- ഗവേണ്‍സ് സംവിധാനത്തില്‍ ആസൂത്രണ ബോര്‍ഡ് അതൃപ്തി രേഖപ്പെടുത്തിയിരിക്കുകയാണ്. ഈ രംഗത്ത് കൂടുതല്‍ പരിഗണന നല്‍കും. വിവിധ സര്‍ക്കാര്‍ വകുപ്പുകളും എല്ലാ തദ്ദേശ സ്ഥാപനങ്ങളും പൂര്‍ണമായി ഇ- ഗവേണ്‍സ് സൗകര്യമൊരുക്കുന്നതിന് പന്ത്രണ്ടാം പദ്ധതിയില്‍ ശുപാര്‍ശയുണ്ട്. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതി ഇ- ഗവേണ്‍സ് മോണിട്ടര്‍ ചെയ്യും.
കര്‍ഷകരുടെ സബ്‌സിഡി പണം അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് എത്തിക്കുന്ന സംവിധാനമൊരുക്കും. അഞ്ച് വര്‍ഷം കൊണ്ട് വൈദ്യുതി ഉല്‍പാദനം നൂറുശതമാനം വര്‍ധിപ്പിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഇതിന് സാധ്യമായ എല്ലാ മേഖലകളെയും ഏകോപിപ്പിക്കും. ചെറുകിട ജലസേചന പദ്ധതിയും പരിഗണനയിലുണ്ട്. കാറ്റില്‍ നിന്ന് 700 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കാനാവും. കല്‍ക്കരിയില്‍ നിന്ന് 1000 മെഗാവാട്ടും. കല്‍ക്കരിയില്‍ നിന്ന് വൈദ്യുതിയെടുക്കുന്നതു മൂലമുണ്ടാകുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ നേരത്തെ എതിര്‍പ്പുകള്‍ക്ക് ഇടയാക്കിയിരുന്നു. കഴിഞ്ഞ സര്‍ക്കാര്‍ ഇത് വേണ്ടെന്നുവെച്ചതാണ്. എന്നാല്‍ സംസ്ഥാനത്തിന് പുറത്തെവിടെയെങ്കിലും ഉല്‍പാദിപ്പിച്ച ശേഷം വിഹിതം ലഭിക്കാന്‍ സാഹചര്യമുണ്ടോയെന്ന് പരിശോധിക്കും. ഇതിനു പുറമേ ജലവൈദ്യുത പദ്ധതികള്‍ക്ക് അനുമതി നേടാനും ശ്രമിക്കും. വൈദ്യുതി മേഖലക്ക് വേണ്ടി വ്യക്തമായ രൂപരേഖ തയാറാക്കാന്‍ ഇ ശ്രീധരന്‍, ബോര്‍ഡ് വൈസ് ചെയര്‍മാന്‍ കെ എം ചന്ദ്രശേഖര്‍, അംഗം ജി വിജയരാഘവന്‍, കെ എസ് ഇ ബി ചെയര്‍മാന്‍ മനോഹരന്‍ എന്നിവരടങ്ങുന്ന സമിതിക്ക് രൂപം നല്‍കും.
വിദ്യാഭ്യാസ രംഗത്ത് ഗുണനിലവാരം വര്‍ധിപ്പിക്കുക, പഠനകേന്ദ്രങ്ങളുടെ മികവ് ഉറപ്പുവരുത്തുക, അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുക തുടങ്ങിയ കാര്യങ്ങള്‍ക്ക് മുന്തിയ പരിഗണന നല്‍കും. വിദ്യാഭ്യാസ രംഗത്തെ ഉയര്‍ന്ന നിവവാരവും ഉന്നതവിദ്യാഭ്യാസ പുരോഗതിയുമാണ് ലക്ഷ്യമിടുന്നത്. സ്വയംഭരണാധികാരമുള്ള കോളജുകള്‍ സ്ഥാപിക്കുന്ന കാര്യം പരിശോധിക്കും. വിവിധതരത്തിലുള്ള വൈകല്യമുള്ളവരുടെ വിദ്യാഭ്യാസത്തിന് പരമാവധി സൗകര്യമൊരുക്കാന്‍ ആസൂത്രണ ബോര്‍ഡ് യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. ഇതിനായി പ്ലാനിംഗ് ബോര്‍ഡ് പ്രത്യേക പദ്ധതി ആവിഷ്‌കരിക്കാന്‍ ബോര്‍ഡ് അംഗം വിജയരാഘവനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. വിദ്യാഭ്യാസവും പരിശീലനവും തൊഴിലും ഒത്തുചേരുന്ന സമഗ്രമായ പദ്ധതിയായി വൈകല്യമുള്ളവര്‍ക്കായി നടപ്പിലാക്കുക. മാനസിക വെല്ലുവിളി നേരിടുന്ന വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി വിദ്യാഭ്യാസം നല്‍കാനുള്ള സംവിധാനവും 12-ാം പദ്ധതിയിലുണ്ടാകും. ഇത്തരക്കാര്‍ക്കുള്ള ഉദ്യോഗങ്ങളുടെ 1144 തസ്തികകള്‍ 2005 മുതല്‍ ഒഴിഞ്ഞുകിടക്കുകയാണെന്നും ഇത് നികത്തുന്നതിനും പദ്ധതി ലക്ഷ്യമിടുന്നതായി മുഖ്യമന്ത്രി അറിയിച്ചു. പ്ലാനിംഗ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ കെ എം ചന്ദ്രശേഖര്‍, അംഗങ്ങളായ സി പി ജോണ്‍, ഇ ശ്രീധരന്‍, ജി വിജയരാഘവന്‍, മന്ത്രിമാരായ കെ എം മാണി, പി കെ കുഞ്ഞാലിക്കുട്ടി, കെ സി ജോസഫ് എന്നിവരും യോഗത്തില്‍ സംബന്ധിച്ചു.
janayugom 081011

ReplyDelete