സ്വകാര്യ പങ്കാളിത്വത്തോടെ വിഴിഞ്ഞം തുറമുഖത്തെ മേജര്‍ തുറമുഖമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നീക്കം. വിഴിഞ്ഞത്തെ മേജര്‍ പോര്‍ട്ടാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് കത്ത് നല്‍കി.
കപ്പല്‍ ചരക്കുനീക്കം ലക്ഷ്യമിട്ട് രാജ്യത്ത് ആദ്യമായി ആരംഭിച്ച വല്ലാര്‍പാടം ടെര്‍മിനലിന്റെ തെക്കുഭാഗത്താണ് വിഴിഞ്ഞം തുറമുഖം. എന്നാല്‍ വല്ലാര്‍പാടത്ത് ഉദ്ദേശിച്ചത്ര ചരക്കുനീക്കം ഇനിയും ഉണ്ടാകാത്ത സാഹചര്യത്തിലാണ് തിരുവനന്തപുരത്തെ വിഴിഞ്ഞം പോര്‍ട്ടിന്റെ നിയന്ത്രണം കേന്ദ്ര സര്‍ക്കാരിനും ഒപ്പം സ്വകാര്യ ഓപ്പറേറ്റര്‍മാരെ പങ്കെടുപ്പിച്ചും മുന്നോട്ടു കൊണ്ടുപോകാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. വിഴിഞ്ഞത്തെ മേജര്‍ പോര്‍ട്ടായി ഉയര്‍ത്തിയാല്‍ നിലവില്‍ സംസ്ഥാന സര്‍ക്കാരിന് പോര്‍ട്ടിലുള്ള നിയന്ത്രണം നഷ്ടമാകും.
ഷിപ്പിംഗ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, എസ്സാര്‍ ഉള്‍പ്പെടെ 31 കമ്പനികള്‍ പദ്ധതിയില്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. കിഴക്കന്‍ തീരത്തും പടിഞ്ഞാറന്‍ തീരത്തും വന്‍കിട തുറമുഖങ്ങള്‍ ആരംഭിക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായി താല്‍പര്യമറിയിക്കാന്‍ കേന്ദ്രം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ ഭാഗമായാണ് കേരളം കത്ത് നല്‍കിയിരിക്കുന്നത്.
വിഴിഞ്ഞം പോര്‍ട്ടിന് മേജര്‍ പോര്‍ട്ട് പദവി നല്‍കുക. കേന്ദ്ര സര്‍ക്കാര്‍ തുറമുഖം ഏറ്റെടുത്ത് ഗ്രാന്റ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കേരളം കേന്ദ്രത്തിന് കത്ത് നല്‍കിയിരിക്കുന്നത്. സംസ്ഥാനം സമര്‍പ്പിച്ച കത്ത് കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയത്തിന്റെ പരിഗണനയിലാണ്. മേജര്‍ തുറമുഖമാക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം പരിശോധിച്ച് തീരുമാനമെടുക്കാന്‍ മന്ത്രാലയ സംഘം വിഴിഞ്ഞം സന്ദര്‍ശിക്കുമെന്ന് ഷിപ്പിംഗ് മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഷിപ്പിംഗ് മന്ത്രാലയത്തിന്റെ മാരിടൈം 2020 അജണ്ടയുടെ ഭാഗമായി രാജ്യത്ത് രണ്ട് പോര്‍ട്ടുകളെകൂടി മേജര്‍ പോര്‍ട്ട് പദവിയിലേയ്ക്ക് ഉയര്‍ത്തും. നിലവില്‍ ഇത്തരത്തില്‍ 15 പോര്‍ട്ടുകളാണുള്ളത്. പോര്‍ട്ട് ബ്ലയറാണ് ഈ പട്ടികയില്‍ കഴിഞ്ഞ വര്‍ഷം ചേര്‍ക്കപ്പെട്ടത്. മേജര്‍ തുറമുഖമായി വിഴിഞ്ഞത്തെ മാറ്റുന്നപക്ഷം ഇതിന്റെ ലാഭവിഹിതം കേന്ദ്ര സര്‍ക്കാരിനാകും ലഭിക്കുക.
റെജി കുര്യന്‍ janayugom 081011
സ്വകാര്യ പങ്കാളിത്വത്തോടെ വിഴിഞ്ഞം തുറമുഖത്തെ മേജര്‍ തുറമുഖമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നീക്കം. വിഴിഞ്ഞത്തെ മേജര്‍ പോര്‍ട്ടാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് കത്ത് നല്‍കി.
ReplyDelete