2011-12 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ സംസ്ഥാനത്ത് വാണിജ്യ ബാങ്കുകള്‍ 12,475 കോടി രൂപയുടെ വായ്പ വിതരണം ചെയ്തു. ഈ സാമ്പത്തിക വര്‍ഷം ലക്ഷ്യമാക്കുന്ന വായ്പയുടെ 21.78 ശതമാനം വരുന്ന തുകയാണ് ബാങ്കുകള്‍ വിവിധ മേഖലകളിലായി വിനിയോഗിച്ചിരിക്കുന്നത്. പ്രാഥമിക മേഖലയായ കാര്‍ഷിക മേഖലയില്‍ മാത്രം 6,864 കോടി രൂപയാണ് വിനിയോഗിച്ചിരിക്കുന്നത്. സെക്കന്‍ഡറി സെക്ടറില്‍ 451 കോടി രൂപയും സെക്കന്‍ഡറി സെക്ടറില്‍ 5,161 കോടി രൂപയുമാണ് ചെലവഴിച്ചിരിക്കുന്നത്. ഇന്നലെ തിരുവനന്തപുരത്ത് ചേര്‍ന്ന സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി യോഗത്തില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് വായ്പാ വിതരണരംഗത്തെ വളര്‍ച്ച ചൂണ്ടിക്കാണിച്ചിരിക്കുന്നത്. 2010 ലെ ആദ്യപാദത്തില്‍ പ്രാഥമിക മേഖലയില്‍ 5,941 കോടി രൂപയും സെക്കന്‍ഡറി സെക്ടറില്‍ 396 കോടി രൂപയുമാണ് ടെറിട്ടറി സെക്ടറില്‍ വിനിയോഗിച്ചിരുന്നത്.
മൊത്തം നിക്ഷേപത്തിന്റെ കാര്യത്തിലും വര്‍ധനവുണ്ടായിട്ടുണ്ട്. 2011 ജൂണില്‍ അവസാനിക്കുന്ന ആദ്യപാദത്തില്‍ 1,66,706 കോടി രൂപയാണ് കേരളത്തിലെ ബാങ്കുകള്‍ സമാഹരിച്ച നിക്ഷേപം. എന്‍ ആര്‍ നിക്ഷേപമായി 38,556 കോടി രൂപ സമാഹരിച്ചു. വാണിജ്യ ബാങ്കുകളുടെ സി ഡി അനുപാതം 74-84 ശതമാനമാണ്. സംസ്ഥാനത്തെ ബ്രാഞ്ചുകളുടെ എണ്ണത്തിലും വര്‍ധനവുണ്ടായി. 2010 ജൂണില്‍ 4,361 വാണിജ്യ ബാങ്കുകളുടെ ബ്രാഞ്ചുകളില്‍ നിന്ന് 4,636 ആയി വര്‍ധിച്ചിട്ടുണ്ട്.
ലക്ഷം തൊഴില്‍ ഉള്‍പ്പെടെയുള്ള പദ്ധതികള്‍ക്ക് ബാങ്കുകള്‍ സാമ്പത്തികമായി സഹായിക്കണമെന്ന് സംസ്ഥാനതല ബാങ്കേഴ്‌സ് സമിതിയുടെ 104-ാം സമ്മേളനം ഉദ്ഘാടനം ചെയ്ത ധനമന്ത്രി കെ എം മാണി പറഞ്ഞു. ലക്ഷം തൊഴില്‍ദാന പദ്ധതി, കരാര്‍കൃഷി, വിദ്യാഭ്യാസ വായ്പാ പദ്ധതി എന്നിവയ്ക്ക് ബാങ്കുകളുടെ സഹായം ആവശ്യമാണ്.
വിദ്യഭ്യാസ വായ്പയുടെ കാര്യത്തില്‍ അനുവദിക്കുന്ന തുകയെക്കുറിച്ച് ബാങ്കുകള്‍ വ്യത്യസ്തമായ നയം തുടരുന്നത് കാരണം യഥാര്‍ഥ ആവശ്യക്കാര്‍ക്ക് വായ്പ ലഭിക്കാന്‍ ബുദ്ധിമുട്ട് നേരിടുന്നതായി മന്ത്രി പറഞ്ഞു. മന്ത്രിയുടെ ആവശ്യങ്ങള്‍ അനുഭാവപൂര്‍വം അംഗീകരിക്കുന്നതായി യോഗത്തില്‍ അധ്യക്ഷത വഹിച്ച കാനറാബാങ്ക് സി എം ഡി എസ് രാമന്‍ പറഞ്ഞു. അഡീഷണല്‍ ചീഫ് സെക്രട്ടറി ഓഫ് കേരള കെ ജയകുമാര്‍, ആസൂത്രണ വിഭാഗം പ്രിന്‍സിപ്പല്‍ സെക്രട്ടറി, സുബ്രത ബിശ്വാസ്, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ റീജിയണല്‍ ഡയറക്ടര്‍ സുമ വര്‍മ, നബാര്‍ഡ് ചീഫ് ജനറല്‍ മാനേജര്‍ കെ സി ശശിധരന്‍ എന്നിവര്‍ സംസാരിച്ചു. ടി ശ്രീകാന്തന്‍ സ്വഗതവും അര്‍ച്ചന എസ് ഭാര്‍ഗവ നന്ദിയും പറഞ്ഞു.
janayugom 011011

ReplyDelete