Saturday, October 1, 2011

കന്യാസ്ത്രീയുടേത് മുങ്ങിമരണമെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്

കോവളത്തെ ഹോളി സ്പിരിറ്റ് കോണ്‍വെന്റില്‍ ദുരൂഹ സാഹചര്യത്തില്‍ മരണമടഞ്ഞ സിസ്റ്റര്‍ മേരി ആന്‍സി മുങ്ങിമരിച്ചതാണെന്ന് അന്വേഷണ റിപ്പോര്‍ട്ട്. തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് അസി. കമ്മിഷണര്‍ രാധാകൃഷ്ണന്‍ നായരാണ് റിപ്പോര്‍ട്ട് നല്‍കിയിട്ടുള്ളത്. മരണം സ്വാഭാവികമല്ലെന്നും കൊലപാതകമാണെന്നും ചൂണ്ടിക്കാട്ടി പിതാവ് കൊടുത്ത ഹര്‍ജിയിലാണ് കോടതി നിര്‍ദേശ പ്രകാരം പൊലീസ് അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

അന്വേഷണച്ചുമതല വിഴിഞ്ഞം എസ്‌ഐയ്ക്കാണ്. സംഭവം സംബന്ധിച്ച് കോണ്‍വെന്റിലെ അന്തേവാസികളുടെ മൊഴിയെടുത്തു. അലര്‍ജി, വിശപ്പില്ലായ്മ, ഉറക്കക്കുറവ് എന്നിവ മൂലം കുറേനാളായി അവര്‍ അസ്വസ്ഥയായിരുന്നെന്ന് അന്തേവാസികള്‍ പറഞ്ഞതായി റിപ്പോര്‍ട്ടിലുണ്ട്. ശാസ്ത്രീയ തെളിവെടുപ്പുകളും പോസ്റ്റുമോര്‍ട്ടും നടത്തിയ ഡോക്ടറും നല്‍കിയ തെളിവുകള്‍ ഫൊറന്‍സിക്ക് ലാബിന് അയച്ചിട്ടുണ്ട്. പോസ്റ്റുമോര്‍ട്ടം നടത്തിയത് വിഡിയോയില്‍ ചിത്രീകരിച്ച് കോടതിക്ക് നല്‍കിയിട്ടുണ്ട്. ശാരീരിക പീഡനം നടന്നതിന്റെ തെളിവുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. എന്നാല്‍ മുങ്ങിമരണത്തിന്റെ അടയാളങ്ങള്‍ ലഭിച്ചിട്ടുണ്ട്.

നിലവില്‍ 60 സാക്ഷികളെ ചോദ്യം ചെയ്തിട്ടുണ്ട്. 11 പേരെ മൂന്ന് തവണയും 10 പേരെ രണ്ട് തവണയും ചോദ്യം ചെയ്തു. 2011 ഓഗസ്റ്റ് 27 മുതല്‍ തന്റെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്. അന്വേഷണം ശരിയായ രീതിയിലാണ് നടക്കുന്നതെന്നും പൊലീസ് അറിയിച്ചു.

janayugom 011011

1 comment:

  1. കോവളത്തെ ഹോളി സ്പിരിറ്റ് കോണ്‍വെന്റില്‍ ദുരൂഹ സാഹചര്യത്തില്‍ മരണമടഞ്ഞ സിസ്റ്റര്‍ മേരി ആന്‍സി മുങ്ങിമരിച്ചതാണെന്ന് അന്വേഷണ റിപ്പോര്‍ട്ട്. തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് അസി. കമ്മിഷണര്‍ രാധാകൃഷ്ണന്‍ നായരാണ് റിപ്പോര്‍ട്ട് നല്‍കിയിട്ടുള്ളത്. മരണം സ്വാഭാവികമല്ലെന്നും കൊലപാതകമാണെന്നും ചൂണ്ടിക്കാട്ടി പിതാവ് കൊടുത്ത ഹര്‍ജിയിലാണ് കോടതി നിര്‍ദേശ പ്രകാരം പൊലീസ് അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

    ReplyDelete