ചുമട്ടുതൊഴിലാളി ക്ഷേമബോര്‍ഡിനെ തകര്‍ക്കുന്ന സര്‍ക്കാര്‍ നീക്കത്തിനെതിരെ ഐഎന്‍ടിയുസി ഉള്‍പ്പെടെയുള്ള സംഘടനകള്‍ സിഐടിയുവുമായി ചേര്‍ന്ന് ഒക്ടോബര്‍ 15 മുതല്‍ പ്രത്യക്ഷസമരം തുടങ്ങുന്നു. സിഐടിയു, ഐഎന്‍ടിയുസി, എഐടിയുസി, എസ്ടിയു തുടങ്ങിയ യൂണിയനുകള്‍ പ്രക്ഷോഭത്തില്‍ പങ്കെടുക്കും. ബോര്‍ഡ് ചീഫ് എക്സിക്യൂട്ടീവ്, ജില്ല ചെയര്‍മാന്‍മാര്‍ എന്നിവരെ നോക്കുകുത്തിയാക്കി തൊഴില്‍മന്ത്രിയുടെ പാര്‍ടിക്കാര്‍ ക്ഷേമബോര്‍ഡിന്റെ മുഴുവന്‍ പ്രവര്‍ത്തനങ്ങളും തകര്‍ക്കുന്ന നടപടിയാണ് കൈക്കൊള്ളുന്നതെന്ന് യൂണിയന്‍ നേതാക്കള്‍ ആരോപിച്ചു. കഴിഞ്ഞ 25 കൊല്ലമായി എല്‍ഡിഎഫ്, യുഡിഎഫ് സര്‍ക്കാരുകള്‍ മാറിമാറി അധികാരത്തില്‍ വന്നിട്ടുണ്ടെങ്കിലും ചുമട്ടുതൊഴിലാളി ക്ഷേമബോര്‍ഡിന്റെ ഭരണപരമായ കാര്യങ്ങളില്‍ ഇത്തരം തെറ്റായ ഇടപെടല്‍ ഉണ്ടാകുന്നത് ആദ്യമായാണ്.
മറ്റ് ക്ഷേമബോര്‍ഡുകളില്‍നിന്നു വ്യത്യസ്തമായി രജിസ്റ്റര്‍ചെയ്ത തൊഴിലാളികളെ ജോലിക്ക് നിയോഗിക്കുകയും അവരുടെ വേതനം ശേഖരിച്ച് പ്രതിമാസ ശമ്പളമായി അംഗീകൃത ബാങ്കുകള്‍വഴി വിതരണംചെയ്യുകയും ബോണസടക്കമുള്ള ആനുകൂല്യങ്ങള്‍ നല്‍കുകയും ചെയ്യുന്നത്് ചുമട്ടുതൊഴിലാളി ക്ഷേമബോര്‍ഡാണ്. ഈ പ്രവര്‍ത്തനമാണ് സര്‍ക്കാരിന്റെ തെറ്റായ നടപടിയിലൂടെ തകിടംമറിയുന്നത്. ക്ഷേമനിധി സബ്ഓഫീസുകളിലെ പരിചയസമ്പന്നരായ താല്‍ക്കാലിക ജീവനക്കാരെ പൂര്‍ണമായും ഒഴിവാക്കിയതുമൂലം ശമ്പളംപോലും യഥാസമയം വിതരണംചെയ്യാന്‍ പറ്റാത്ത സാഹചര്യമാണ്. ബോര്‍ഡിലെ പിന്‍വാതില്‍ ഭരണത്തിലും മറ്റു നടപടികളിലും പ്രതിഷേധിച്ച് പ്രാരംഭമായി ഒക്ടോബര്‍ 15 മുതല്‍ ജില്ലയിലെ എല്ലാ ഓഫീസുകളും നിശ്ചലമാക്കുന്ന പ്രക്ഷോഭം തുടങ്ങുമെന്ന് വിവിധ ട്രേഡ് യൂണിയന്‍ നേതാക്കളായ എം പി പത്രോസ്, ടി എല്‍ അനില്‍കുമാര്‍ (സിഐടിയു), പി പി അലിയാര്‍ (ഐഎന്‍ടിയുസി), കോഴിപ്പുറം കലാധരന്‍ (എഐടിയുസി), അഷ്റഫ് വാളൂരാന്‍ (എസ്ടിയു) എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു. ഈ വിഷയത്തില്‍ അധികാരികള്‍ ഇടപെട്ടില്ലെങ്കില്‍ പണിമുടക്ക് ഉള്‍പ്പടെയുള്ള സമരപരിപാടികള്‍ തുടങ്ങുമെന്നും ഇവര്‍ വ്യക്തമാക്കി.
deshabhimani 011011

ReplyDelete