Saturday, October 1, 2011

സികെപി പത്മനാഭനെ സ്ഥാനങ്ങളില്‍നിന്ന് ഒഴിവാക്കി

സിപിഐ എം സംസ്ഥാന കമ്മറ്റിയംഗമായിരുന്ന സികെപി പത്മനാഭനെ പാര്‍ട്ടിയുടെ തെരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളില്‍നിന്നും നീക്കം ചെയ്തു. സഖാവിനെ കണ്ണൂര്‍ ജില്ലയിലെ മാടായി ഏരിയ കമ്മറ്റിയില്‍ ഉള്‍പ്പെടുത്താനും തീരുമാനിച്ചു. കര്‍ഷകസംഘം സെക്രട്ടറിയായിരിക്കെ സംഘടനയുടെ ഫണ്ട് കൈകാര്യം ചെയ്യുന്നതില്‍ സംഭവിച്ച ഗുരുതരമായ കുറ്റത്തിന്റെ പേരിലാണ് നടപടിയെന്ന് പാര്‍ടി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. സംഘം ഓഡിറ്റ് കമ്മറ്റി വലിയ സാമ്പത്തിക ക്രമക്കേട് കണ്ടെത്തി. തുടര്‍ന്ന് എ വിജയരാഘവന്‍ , വി വി ദക്ഷിണാമൂര്‍ത്തി എന്നിവരെ അന്വേഷണ കമീഷനായി വച്ചു. ഇവര്‍ നടത്തിയ അന്വേഷണത്തില്‍ 24 ക്രമക്കേടും വലിയ സാമ്പത്തിക നഷ്ടവും വെളിപ്പെട്ടതായും വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

deshabhimani news

1 comment:

  1. സിപിഐ എം സംസ്ഥാന കമ്മറ്റിയംഗമായിരുന്ന സികെപി പത്മനാഭനെ പാര്‍ട്ടിയുടെ തെരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളില്‍നിന്നും നീക്കം ചെയ്തു. സഖാവിനെ കണ്ണൂര്‍ ജില്ലയിലെ മാടായി ഏരിയ കമ്മറ്റിയില്‍ ഉള്‍പ്പെടുത്താനും തീരുമാനിച്ചു.

    ReplyDelete