Sunday, October 23, 2011

മുന്‍ എംപി ടി ഗോവിന്ദന്‍ അന്തരിച്ചു


 സിപിഐ എം സംസ്ഥാന കമ്മറ്റിയംഗവും മുന്‍ എംപിയുമായ ടി ഗോവിന്ദന്‍(73) അന്തരിച്ചു. മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ഞായറാഴ്ചയായിരുന്നു അന്ത്യം. കാസര്‍കോട് നിന്ന് 1996, 98, 99 വര്‍ഷങ്ങളില്‍ ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. വിവിധ പാര്‍ലമെന്ററി സമിതികളില്‍ അംഗമായിരുന്നു. സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി, ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

1940 ജനുവരി 11ന് പ്രശസ്ത സംസ്കൃത പണ്ഡിതനും പൂരക്കളി കലാകാരനുമായ പി പി രാമന്‍ പണിക്കരുടെയും ചെമ്മരുത്തിയുടെയും മകനായി ജനിച്ചു. സാവിത്രിയാണ് ഭാര്യ. പ്രകാശന്‍ , പ്രദീപന്‍ , പ്രസാദ്, അംബുജം എന്നിവര്‍ മക്കളാണ്. 1963ല്‍ സിപിഐ എം മെമ്പറായ അദ്ദേഹം 1964ല്‍ പാര്‍ട്ടി പിളര്‍ന്നപ്പോള്‍ സിപിഐ എം പയ്യന്നൂര്‍ ലോക്കല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. ടി ഗോവിന്ദന്റെ നിര്യാണത്തില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ അനുശോചിച്ചു. അദ്ദേഹത്തിന്റെ നിര്യാണം പാര്‍ട്ടിക്ക് വന്‍ നഷ്ടമാണ്. ജനകീയ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിച്ച മികച്ച സംഘാടകനാണ് ഗോവിന്ദനെന്നും പിണറായി പറഞ്ഞു.

deshabhimani news

2 comments:

  1. സിപിഐ എം സംസ്ഥാന കമ്മറ്റിയംഗവും മുന്‍ എംപിയുമായ ടി ഗോവിന്ദന്‍(73) അന്തരിച്ചു. മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ഞായറാഴ്ചയായിരുന്നു അന്ത്യം. കാസര്‍കോട് നിന്ന് 1996, 98, 99 വര്‍ഷങ്ങളില്‍ ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. വിവിധ പാര്‍ലമെന്ററി സമിതികളില്‍ അംഗമായിരുന്നു. സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി, ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

    ReplyDelete
  2. പൊതുപ്രവര്‍ത്തന രംഗത്ത് നികത്താനാവാത്ത നഷ്ടമാണ് ടി ഗോവിന്ദന്റെ നിര്യാണത്തിലൂടെ ഉണ്ടായിരിക്കുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ലോക്സഭാംഗമെന്ന നിലയില്‍ ബീഡിത്തൊഴിലാളികളുള്‍പ്പെടെ അടിസ്ഥാന ജനവിഭാഗത്തിന്റെ പ്രശ്നങ്ങള്‍ രാജ്യത്തിന്റെ ശ്രദ്ധയില കൊണ്ടുവരുന്നതിന് പാര്‍ലമെന്റിനെ ഫലപ്രദമായി ഉപയോഗിച്ചു. തൊഴിലാളികളെയും കര്‍ഷകരെയും സംഘടിപ്പിക്കുന്നതില്‍ അസാമാന്യ പാടവും പ്രകടിപ്പിച്ചു. മികച്ച സഹകാരികൂടിയായിരുന്ന അദ്ദേഹം ഉത്തര മലബാറിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനം വളര്‍ത്തുന്നതില്‍ നിസ്തുല പങ്ക് വഹിച്ചു. ജനങ്ങളുടെ ജീവിതവുമായി വളരെയധികം ഇഴുകിച്ചേര്‍ന്ന നേതാവായിരുന്നു അദ്ദേഹം. താഴേത്തട്ടില്‍നിന്ന് പ്രവര്‍ത്തിച്ച് നേതാവായി ഉയര്‍ന്നുവന്നയാളാണ്. ഇതര രാഷ്ട്രീയപാര്‍ടി പ്രവര്‍ത്തകരുടെപോലും ആദരവ് നേടിയിരുന്നു. പൂരക്കളി പോലുള്ള കലകളിലും നല്ല പ്രാവീണ്യം നേടി. പാര്‍ടിയില്‍ വിവിധ പ്രശ്നങ്ങള്‍ ഉയര്‍ന്നുവന്ന സന്ദര്‍ഭത്തില്‍ അദ്ദേഹം വ്യക്തമായ നിലപാട് സ്വീകരിച്ചിരുന്നുവെന്നും പിണറായി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

    ReplyDelete