കോടതിയലക്ഷ്യ നിയമത്തിലെ നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് കോടതി സ്വമേധയാ നടപടി സ്വീകരിച്ചത്. പ്രാഥമിക വാദത്തിനുശേഷം പ്രസ്താവന പ്രഥമദൃഷ്ട്യാ കോടതിയലക്ഷ്യമാണെന്നു കണ്ടെത്തിയാല്‍ മാത്രമെ തുടര്‍നടപടി പാടുള്ളൂവെന്ന വ്യവസ്ഥ ലംഘിക്കപ്പെട്ടു. വ്യക്തമായ കുറ്റാരോപണങ്ങളില്ലാതെയാണ് കുറ്റപത്രം നല്‍കിയത്. ഇത്തരം വിചാരണ നിയമപരമല്ലെന്ന് സുപ്രീം കോടതി വിധി ഉദ്ധരിച്ച് എം കെ ദാമോദരന്‍ വാദിച്ചു. അതേസമയം കേസില്‍ മാധ്യമവിചാരണയാണ് നടക്കുന്നതെന്ന് സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ എസ് ശ്രീകുമാര്‍ പറഞ്ഞു. പ്രതിഭാഗം സാക്ഷിയായി കോടതി വിസ്തരിച്ച കാലടി സര്‍വകലാശാല റീഡര്‍ പി വി നാരായണനുമായി റിപ്പോര്‍ട്ടര്‍ ചാനല്‍ നടത്തിയ ചര്‍ച്ച പ്രോസിക്യൂട്ടര്‍ ചൂണ്ടിക്കാട്ടി. ഇതേത്തുടര്‍ന്ന് ചാനല്‍ ദൃശ്യങ്ങള്‍ ജസ്റ്റിസുമാരായ വി രാംകുമാര്‍ , പി ക്യു ബര്‍ക്കത്ത് അലി എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് പരിശോധിച്ചു. ദൃശ്യങ്ങള്‍ പരിശോധിച്ച കോടതി മാധ്യമ ഇടപെടലിനെ വിമര്‍ശിച്ചു. റിപ്പോര്‍ട്ടര്‍ ചാനലും അവതാരകയും ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കോടതിയലക്ഷ്യനടപടി സ്വീകരിക്കുന്നകാര്യത്തില്‍ നടപടിക്കായി കേസ് ചീഫ് ജസ്റ്റിസിന്റെ പരിഗണനയ്ക്കുവിട്ടു. ദൃശ്യങ്ങള്‍ അടങ്ങുന്ന സിഡി ചീഫ് ജസ്റ്റിസിന്റെ പരിഗണനയ്ക്ക് നല്‍കാനും ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു.
deshabhimani 231011
ജഡ്ജിമാര്‍ക്കെതിരായ തന്റെ പ്രസംഗം പ്രസിദ്ധീകരിച്ച മാധ്യമങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കാത്തത് എന്തുകൊണ്ടാണെന്ന് എം വി ജയരാജന്‍ . മാധ്യമങ്ങളെ ഒഴിവാക്കി തനിക്കെതിരെ മാത്രം നടപടി സ്വീകരിച്ചത് വിവേചനപരമാണെന്നും ജയരാജന്‍ വിശദീകരിച്ചു. കേസില്‍ ജയരാജനുവേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ എം കെ ദാമോദരന്‍ നടത്തിയ വാദത്തിലാണ് ഇക്കാര്യം ഉന്നയിച്ചത്.
ReplyDelete