Thursday, October 20, 2011

പിള്ളയുടെ രോഗം സര്‍ക്കാരിന് അറിയില്ല

പിള്ളയുടെ രോഗമെന്താണെന്ന് സര്‍ക്കാരിനു തല്‍ക്കാലം യാതൊരു വിവരവുമില്ലെന്നും വിവരം ശേഖരിച്ചുവരികയാണെന്നും നിയമസഭയില്‍ ലതികയുടെ ചോദ്യത്തിനു ആരോഗ്യമന്ത്രി അടൂര്‍ പ്രകാശ് നല്‍കിയ മറുപടിയില്‍ പറയുന്നു. ദേശാഭിമാനി വാര്‍ത്തയുടെ പൂര്‍ണ്ണ രൂപം താഴെ.

പിള്ളയുടെ രോഗത്തെക്കുറിച്ച് സര്‍ക്കാ‍രിനു വിവരമൊന്നുമില്ലെങ്കിലും മുഖ്യമന്ത്രിയുടെ അപ്പീസിനു ഇതിനെക്കുറിച്ച് നല്ല അറിവുണ്ട്. അവിടെ നിന്ന് ‘ദയവായി ഇത് ഔദ്യോഗിക പത്രക്കുറിപ്പായി പ്രസിദ്ധീകരിക്കരുത്’ എന്ന അപേക്ഷയോടെ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി അയച്ച കുറിപ്പില്‍ പിള്ളക്കുള്ള എട്ട് രോഗങ്ങളെക്കുറിച്ച് വിശദമായി പറയുന്നുണ്ട്. പിള്ളക്ക് സഹതാപം ഉണ്ടാക്കുന്നതും കിംസ്‌വാസം ന്യായീകരിക്കുന്നതും ആവശ്യമായി വന്നപ്പോള്‍ സര്‍ക്കാരിനു എല്ലാം അറിയാം. നിയമസഭയില്‍ കുടുക്കുന്ന ചോദ്യം വന്നപ്പോള്‍ വിവരം ശേഖരിച്ചുകൊണ്ടിരിക്കുന്നതേ ഉള്ളൂ. 


സര്‍ക്കാരിനു അറിയാത്ത കാര്യങ്ങള്‍ പത്രക്കുറിപ്പായി മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് മാധ്യമ ഓഫീസുകളില്‍ എത്തിക്കുക, അത് വെച്ച് ചാനലുകള്‍ അവര്‍ക്കാവശ്യമായ പ്രചരണം അഴിച്ചുവിടുക, എന്നിട്ട് അവസാനം ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണാ എന്ന മട്ടില്‍ സര്‍ക്കാര്‍ ഔദ്യോഗിക നിലപാട് പറയുക. ഇതൊക്കെ ഏത് കോത്താഴത്തെ ജനാധിപത്യരീതിയാണ്?  അപ്പോള്‍ എഴുതിത്തയ്യാറാക്കിയതാണെന്ന് ഒരു സമയത്തും നേരത്തെ കയ്യില്‍ കരുതിയതാണെന്ന് മറ്റൊരു സമയത്തും ഉമ്മഞ്ചാണ്ടിക്ക് വേണമെങ്കില്‍ പറയാം. കേരളത്തിലെ മുഖ്യമന്ത്രി ഇത്തരത്തില്‍ തുടര്‍ച്ചയായി പെരുമാറുന്നത് കേരളത്തിലെ ജനങ്ങളെ അപമാനിക്കലാണ്.

ക്രൈമിന്റെ പത്രാധിപസമിതി(ഒവ്വ) ഓഫീസിന്റെ നിലവാരത്തിലേക്ക് മുഖ്യമന്ത്രിയുടെ ഓഫീസ് താഴുന്നത് നാണക്കേടു തന്നെ. ഈ സര്‍ക്കാരിന്റെ രോഗമെന്താണെന്ന് ജനങ്ങള്‍ക്ക് പിടികിട്ടി തുടങ്ങിയിട്ടുണെന്ന് മുഖ്യമന്ത്രിയും കൂട്ടരും മനസിലാക്കിയാല്‍ നന്ന്.

2 comments:

  1. പിള്ളയുടെ രോഗത്തെക്കുറിച്ച് സര്‍ക്കാ‍രിനു വിവരമൊന്നുമില്ലെങ്കിലും മുഖ്യമന്ത്രിയുടെ അപ്പീസിനു ഇതിനെക്കുറിച്ച് നല്ല അറിവുണ്ട്. അവിടെ നിന്ന് ‘ദയവായി ഇത് ഔദ്യോഗിക പത്രക്കുറിപ്പായി പ്രസിദ്ധീകരിക്കരുത്’ എന്ന അപേക്ഷയോടെ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി അയച്ച കുറിപ്പില്‍ പിള്ളക്കുള്ള എട്ട് രോഗങ്ങളെക്കുറിച്ച് വിശദമായി പറയുന്നുണ്ട്. പിള്ളക്ക് സഹതാപം ഉണ്ടാക്കുന്നതും കിംസ്‌വാസം ന്യായീകരിക്കുന്നതും ആവശ്യമായി വന്നപ്പോള്‍ സര്‍ക്കാരിനു എല്ലാം അറിയാം. നിയമസഭയില്‍ കുടുക്കുന്ന ചോദ്യം വന്നപ്പോള്‍ വിവരം ശേഖരിച്ചുകൊണ്ടിരിക്കുന്നതേ ഉള്ളൂ.

    ReplyDelete
  2. സർക്കാരിനറിയൊല്ലേലും നാട്ടുകാർക്കറിയാം

    തട്ടിപ്പാന്ന്

    ReplyDelete