എന്‍ജിഒ അസോസിയേഷന്‍ ജില്ലാ സമ്മേളനത്തില്‍ എഡിഎം എത്തിയത് വിവാദമായി. പത്തനംതിട്ട എഡിഎം എച്ച് സലിംരാജാണ് എന്‍ജിഒ അസോസിയേഷന്‍ പത്തനംതിട്ട ജില്ലാ സമ്മേളനവും പുതിയ ഓഫീസ് കെട്ടിടത്തിന്റെ ശിലാസ്ഥാപനവും നടക്കുന്ന ചടങ്ങില്‍ ഔദ്യോഗിക വാഹനത്തില്‍ എത്തിയത്. പത്തനംതിട്ട റോയല്‍ ഓഡിറ്റോറിയത്തില്‍ വെള്ളിയാഴ്ചയായിരുന്നു പരിപാടി. ഇതിന്റെ ഭാഗമായി പകല്‍ രണ്ടോടെ നടന്ന വനിത സംഗമത്തിലും കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുന്ന ശിലാസ്ഥാപന ചടങ്ങിലും പങ്കെടുക്കാനാണ് എഡിഎം എത്തിയത്. നേരത്തെ എത്തിയ എഡിഎം രമേശ് ചെന്നിത്തല എത്താന്‍ വൈകുമെന്നറിഞ്ഞതോടെ കാത്തുനിന്നു. സമ്മേളനത്തില്‍ തയ്യാറാക്കിയ ഭക്ഷണം കഴിച്ചശേഷം വേദിയില്‍ കയറാനൊരുങ്ങുമ്പോള്‍ മാധ്യമ പ്രവര്‍ത്തകര്‍ ശ്രദ്ധിക്കുന്നു എന്ന് മനസിലാക്കിയ ഇദ്ദേഹം മാറിനിന്നു. മാധ്യമ പ്രവര്‍ത്തകര്‍ എഡിഎമ്മിന്റ വാഹനത്തിന്റെ ചിത്രം പകര്‍ത്തിയപ്പോഴേക്കും കാര്‍ പരിപാടി നടക്കുന്ന വേദിയ്ക്കരികില്‍നിന്ന് മാറ്റി. സംഭവം വാര്‍ത്തയാകുമെന്നറിഞ്ഞതോടെ ചെന്നിത്തലയെ കാണാതെ മടങ്ങുകയും ചെയ്തു.
എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പത്തനംതിട്ട എഡിഎം ആയിരുന്ന ഇദ്ദേഹത്തെക്കുറിച്ച് വ്യാപകമായി ആക്ഷേപം ഉയര്‍ന്നതിനെ തുടര്‍ന്ന് സ്ഥലംമാറ്റിയിരുന്നു. എന്നാല്‍ യുഡിഎഫ് അധികാരത്തില്‍ എത്തിയതോടെ ഭരണപക്ഷ യുണിയന്റെയും ചില രാഷ്ട്രീയ പാര്‍ടികളുടെയും ഒത്താശയോടെയാണ് വീണ്ടും പത്തനംതിട്ടയില്‍ എത്തിയത്. സ്ഥലം മാറ്റം നല്‍കിയതിന് പ്രത്യുപകാരമായാണ് സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയതെന്നാണ് എഡിഎമ്മിനോട് എതിര്‍പ്പുള്ള ചില അസോസിയേഷന്‍ നേതാക്കളുടെ അഭിപ്രായം.
deshabhimani 011011
എന്‍ജിഒ അസോസിയേഷന്‍ ജില്ലാ സമ്മേളനത്തില്‍ എഡിഎം എത്തിയത് വിവാദമായി. പത്തനംതിട്ട എഡിഎം എച്ച് സലിംരാജാണ് എന്‍ജിഒ അസോസിയേഷന്‍ പത്തനംതിട്ട ജില്ലാ സമ്മേളനവും പുതിയ ഓഫീസ് കെട്ടിടത്തിന്റെ ശിലാസ്ഥാപനവും നടക്കുന്ന ചടങ്ങില്‍ ഔദ്യോഗിക വാഹനത്തില്‍ എത്തിയത്. പത്തനംതിട്ട റോയല്‍ ഓഡിറ്റോറിയത്തില്‍ വെള്ളിയാഴ്ചയായിരുന്നു പരിപാടി.
ReplyDelete