Saturday, October 1, 2011

മാരുതി മനേസര്‍ പ്ലാന്റിലെ സമരം അവസാനിച്ചു

മാരുതി സുസുക്കിയുടെ മനേസര്‍ പ്ലാന്റില്‍ ഒരുമാസമായി തുടരുന്ന സമരം ഹരിയാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയെ തുടര്‍ന്ന് അവസാനിച്ചു. പുതിയ തീരുമാനമവനുസരിച്ച് കമ്പനി നിര്‍ദ്ദേശിച്ച പെരുമാറ്റചട്ടം തൊഴിലാളികള്‍ അംഗീകരിച്ചു. സമരം നടത്തിയതിന് പുറത്താക്കിയ 18 ട്രെയ്നികളെ കമ്പനി തിരിച്ചെടുത്തു. എന്നാല്‍ അച്ചടക്ക നടപടിക്കു വിധേയരായ 44 സ്ഥിരതൊഴിലാളികളെ തിരിച്ചെടുക്കില്ല. കമ്പനിയില്‍ അച്ചടക്കരാഹിത്യം അനുവദിക്കില്ലെന്നും കമ്പനിയുടെ വളര്‍ച്ചക്കും തൊഴിലാളികളുടെ ഉന്നമനത്തിനും പുതിയ നീക്കം സഹായകരമാവുമെന്നും കമ്പനി വക്താവ് അറിയിച്ചു. കമ്പനിയില്‍ ജോലിചെയ്യണമെങ്കില്‍ സമരമുണ്ടാക്കില്ലെന്ന് ഉറപ്പുനല്‍കുന്ന കരാറില്‍ ഒപ്പുവയ്ക്കണമെന്ന മാനേജ്മെന്റിന്റെ നിര്‍ബന്ധവും പ്ലാന്റിലെ തൊഴില്‍ സാഹചര്യങ്ങളിലെ പോരായ്മയെയും തുടര്‍ന്ന് ആഗസ്ത് 29 മുതലാണ് സമരം തുടങ്ങിയത്.

deshabhimani 011011

1 comment:

  1. മാരുതി സുസുക്കിയുടെ മനേസര്‍ പ്ലാന്റില്‍ ഒരുമാസമായി തുടരുന്ന സമരം ഹരിയാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയെ തുടര്‍ന്ന് അവസാനിച്ചു.

    ReplyDelete