സര്‍ക്കാര്‍ തീരുമാനിച്ചാല്‍ എന്‍ജിനിയറിങ് കോഴ്സിന്റെ മെറിറ്റ് ലിസ്റ്റും പ്രവേശന മാനദണ്ഡങ്ങളും അട്ടിമറിക്കാമോ എന്ന ചോദ്യമാണ് കോഴിക്കോട് വെസ്റ്റ്ഹില്‍ എന്‍ജിനിയറിങ് കോളേജില്‍ നിന്നുയരുന്നത്. കഷ്ടപ്പെട്ട് പഠിച്ച് പരീക്ഷയെഴുതിയ ആയിരക്കണക്കിന് കുട്ടികളുടെ തലയ്ക്കുമുകളില്‍ ഒരു താഴ്ന്ന റാങ്കുകാരനെ എല്ലാ മര്യാദകളും ലംഘിച്ച് പ്രതിഷ്ഠിക്കാന്‍ ഏത് നിയമമാണ് അനുശാസിക്കുന്നത് എന്ന് ഉറക്കെ ചോദിച്ച് വിദ്യാര്‍ഥികള്‍ അവിടെ സമരത്തിലാണ്. നിര്‍മല്‍ മാധവ് എന്ന വിദ്യാര്‍ഥിക്ക് ഉന്നതവിദ്യാഭ്യാസവകുപ്പ് സെക്രട്ടറിയുടെ കത്തിന്റെ മറവില്‍ നിയമവിരുദ്ധമായി പ്രവേശനം നല്‍കിയതിനെത്തുടര്‍ന്ന് ഒന്നരമാസത്തോളമായി ആ കോളേജില്‍ പഠനം മുടങ്ങി. പ്രശ്നപരിഹാരത്തിന് കലക്ടര്‍ വിളിച്ച സര്‍വകക്ഷിയോഗത്തില്‍ നിര്‍മല്‍മാധവിന് പ്രവേശനം നല്‍കിയ നടപടി വിദ്യാഭ്യാസമേഖലയിലെ മെറിറ്റിനെ ഇല്ലാതാക്കുമെന്നുള്ള വിമര്‍ശമാണ് ഏറ്റവും&ാറമവെ;ശക്തമായി ഉയര്‍ന്നത്. തുടര്‍ന്ന് പ്രവേശനം നല്‍കിയതിലെ സാങ്കേതികവും നിയമപരവുമായ വശങ്ങള്‍ പഠിക്കുന്നതിനായി ഉന്നതതല അക്കാദമിക് സമിതിയെ നിയോഗിച്ചിട്ടുണ്ട്.
വിദ്യാര്‍ഥി പ്രക്ഷോഭത്തെ തുടര്‍ന്ന് നിരവധി ക്ലാസുകളും ലാബുകളും നഷ്ടമായതിനാല്‍ ഇനിമുതല്‍ കോളേജിലെ പഠനാന്തരീക്ഷം തകരരുതെന്ന് രക്ഷിതാക്കളും അധ്യാപകരും അഭിപ്രായപ്പെടുന്നു. ആരോപണവിധേയനായ വിദ്യാര്‍ഥി, സമിതി റിപ്പോര്‍ട്ട് വരുന്നതുവരെ കോളേജില്‍ പ്രവേശിക്കരുതെന്നാണ് വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടത്. നിര്‍മല്‍ കോളേജില്‍ പ്രവേശിക്കില്ലെന്ന ഉറപ്പിനെത്തുടര്‍ന്ന് സമരം അവസാനിപ്പിച്ചതാണ്. എന്നാല്‍ , കലക്ടറുടെ തീരുമാനം ലംഘിച്ച് നിര്‍മല്‍ വീണ്ടും കോളേജിലെത്തി; മെറിറ്റടിസ്ഥാനത്തില്‍ പ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ക്ക് വീണ്ടും സമരം തുടങ്ങേണ്ടിവന്നു. സര്‍വകക്ഷിയോഗത്തിലെ തീരുമാനം മറികടന്ന് ആരോപണവിധേയരായവരെ വിദഗ്ധസമിതിയില്‍ ഉള്‍പ്പെടുത്താന്‍ കലക്ടര്‍ തയ്യാറായി. ഇതിനെതിരെ വിദ്യാര്‍ഥിസംഘടനാപ്രതിനിധികളും ജനപ്രതിനിധികളും വിയോജനക്കത്ത് നല്‍കിയെങ്കിലും മറുപടിയുണ്ടായില്ല. കോളേജില്‍ 2010ല്‍ ജനറല്‍ മെറിറ്റില്‍ പ്രവേശനം നേടിയ അവസാന റാങ്ക് 1819 ആയിരുന്നു. റാങ്ക്ലിസ്റ്റില്‍ 22,787 എന്ന സ്ഥാനമാണ് നിര്‍മല്‍ മാധവിന്. അത്തരക്കാര്‍ക്കുള്ളത് സ്വാശ്രയകോളേജാണ്. അങ്ങനെയൊരാള്‍ക്ക് റാങ്ക്ലിസ്റ്റില്‍ രണ്ടായിരത്തിനും താഴെയുള്ളവര്‍ പഠിക്കുന്ന സര്‍ക്കാര്‍ എന്‍ജിനിയറിങ് കോളേജിലേക്ക് മാറ്റം നല്‍കാമോ? സ്വാശ്രയകോളേജിലെ മാനേജ്മെന്റ് സീറ്റില്‍ ഒരുവര്‍ഷം പഠിച്ചശേഷം മറ്റൊരു സ്വാശ്രയകോളേജില്‍ വേറൊരു കോഴ്സിന് ചേര്‍ന്നയാളാണ് നിര്‍മല്‍ . മൂന്നും നാലും സെമസ്റ്ററുകള്‍ ഒഴിവാക്കി അഞ്ചാം സെമസ്റ്ററില്‍ സര്‍ക്കാര്‍ കോളേജില്‍ പ്രവേശിക്കാമോ എന്ന ചോദ്യം വിദ്യാര്‍ഥികളില്‍നിന്നും രക്ഷിതാക്കളില്‍നിന്നും അധ്യാപകരില്‍നിന്നുമെല്ലാം ഉയരുന്നുണ്ട്. ഈ തെറ്റിനെ ന്യായീകരിക്കാന്‍ സ്വാശ്രയ എന്‍ജിനിയറിങ് കോളേജില്‍ മെക്കാനിക്കല്‍ എന്‍ജിനിയറിങ്ങിന് പഠിക്കവെ എസ്എഫ്ഐക്കാര്‍ റാഗ് ചെയ്തുവെന്നും അതിനാല്‍ വെസ്റ്റ്ഹില്‍ ഗവ. എന്‍ജിനിയറിങ് കോളേജിലേക്ക് മാറ്റാന്‍ സൗകര്യം ചെയ്തുവെന്നുമാണ് സര്‍ക്കാര്‍ വിശദീകരിക്കുന്നത്. തെറ്റായ തീരുമാനത്തിന് സാധുതയുണ്ടാക്കാനായി അന്വേഷണം അട്ടിമറിക്കാനാണ് ആസൂത്രിത നീക്കം നടക്കുന്നത്. സര്‍വകലാശാലയ്ക്ക് കത്തയച്ച ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ടോം ജോസഫ്, കത്ത് ഉത്തരവാക്കി കോളേജിലേക്ക് അയച്ച രജിസ്ട്രാര്‍ പി മുഹമ്മദ്, രജിസ്ട്രാറുടെ ചുമതല വഹിച്ചിരുന്ന ജോസഫ്, ക്രമവിരുദ്ധ പ്രവേശനം അംഗീകരിച്ച അന്നത്തെ കോളേജ് പ്രിന്‍സിപ്പല്‍ എന്നിവരെ സമിതിയില്‍ ഉള്‍പ്പെടുത്തിയത് അതിനുവേണ്ടിയാണ്. മെക്കാനിക്കല്‍ എന്‍ജിനിയറിങ്ങില്‍ സ്വാശ്രയ കോളേജിലെ മാനേജ്മെന്റ് സീറ്റില്‍ ഒന്ന്, രണ്ട് സെമസ്റ്ററുകള്‍ പഠിച്ചശേഷം മറ്റൊരു യൂണിവേഴ്സിറ്റിക്ക് കീഴിലെ സ്വാശ്രയകോളേജില്‍ സിവില്‍ എന്‍ജിനിയറിങ്ങില്‍ ഒന്നാം സെമസ്റ്ററിന് ചേര്‍ന്ന നിര്‍മലിന് മൂന്നും നാലും സെമസ്റ്ററുകള്‍ ഒഴിവാക്കി ഗവ. എന്‍ജിനിയറിങ് കോളേജില്‍ മെക്കാനിക്കല്‍ അഞ്ചാം സെമസ്റ്ററില്‍ പ്രവേശനം നല്‍കിയത് ഗുരുതരമായ ക്രമക്കേടാണെന്ന് വിദഗ്ധസമിതി യോഗത്തിലും അഭിപ്രായമുയര്‍ന്നതാണ്. സംസ്ഥാനത്തെ ഏതെങ്കിലും സ്വാശ്രയകോളേജില്‍ മെക്കാനിക്കല്‍ എന്‍ജിനിയറിങ് മൂന്നാം സെമസ്റ്ററില്‍ പ്രവേശനം നല്‍കുകയാണ് ശരിയെന്നും അഭിപ്രായമുണ്ടായി. ഇതെല്ലാം മറികടന്ന് നിര്‍മലിന് പ്രവേശനം നല്‍കണമെന്നാണ് കലക്ടര്‍ സമിതി അംഗങ്ങളോട് ആവശ്യപ്പെട്ടത്. ഒരു മലയാളപത്രത്തിന്റെ വാരാന്ത്യപ്പതിപ്പില്‍ വന്ന വാര്‍ത്തയെതുടര്‍ന്ന് പി ടി തോമസ് എംപിയാണ് സംഭവം മനുഷ്യാവകാശലംഘനമാണെന്ന് ചൂണ്ടിക്കാട്ടി രംഗത്തുവന്നത്. എന്നാല്‍ , കോഴിക്കോട്ടുനിന്നുള്ള എംപിയോ, കെഎസ്യുവോ രംഗത്തുവന്നില്ലെന്നതും ശ്രദ്ധേയമാണ്. വിദ്യാഭ്യാസമന്ത്രി പോലും അറിയാതെയാണ് പ്രവേശനത്തിനുള്ള നീക്കം നടന്നത്.
ഉന്നതവിദ്യാഭ്യാസ സെക്രട്ടറിയുടെ കത്തിനെത്തുടര്‍ന്ന് പ്രവേശനത്തിന് അനുമതി കൊടുത്തു എന്നാണ് യൂണിവേഴ്സിറ്റിയുടെ വിശദീകരണം. ചട്ടവിരുദ്ധമായി വിദ്യാര്‍ഥിയെ പ്രവേശിപ്പിച്ച കാര്യം എ പ്രദീപ്കുമാര്‍ നിയമസഭയില്‍ ഉന്നയിച്ചപ്പോള്‍ അക്കാര്യം അറിയില്ലെന്നാണ് വിദ്യാഭ്യാസമന്ത്രി മറുപടി നല്‍കിയത്. അനധികൃത പ്രവേശനത്തെ ചോദ്യംചെയ്യുന്ന വിദ്യാര്‍ഥികളെ തല്ലിച്ചതയ്ക്കുകയാണ് സര്‍ക്കാര്‍ . 75 വിദ്യാര്‍ഥികളെ കള്ളക്കേസില്‍ കുടുക്കി. 24 വിദ്യാര്‍ഥികളെ കോഴിക്കോട്ടും 42 വിദ്യാര്‍ഥികളെ മലപ്പുറത്തും റിമാന്‍ഡ് ചെയ്തു. കോഴിക്കോട് നഗരത്തില്‍ ലാത്തിച്ചാര്‍ജ് നടന്നു. സര്‍വകലാശാലയ്ക്കു കീഴിലുള്ള&ാറമവെ;തേഞ്ഞിപ്പലത്തെ സ്വാശ്രയ എന്‍ജിനിയറിങ് കോളേജ് വിദ്യാര്‍ഥിയായ നിര്‍മല്‍ രണ്ടുവര്‍ഷം മുമ്പാണ് ബിടെക് മെക്കാനിക്കല്‍ പഠനം ഉപേക്ഷിച്ചത്. സെമസ്റ്ററായി പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് നിശ്ചിത ശതമാനം ഹാജര്‍നിലയില്ലെങ്കില്‍ പരീക്ഷ എഴുതാന്‍ അനുവദിക്കരുതെന്നാണ് സര്‍വകലാശാല നിയമം. എന്നാല്‍ , മൂന്നും നാലും സെമസ്റ്റര്‍ ക്ലാസുകളില്‍ ഹാജാരാവാതിരിക്കുകയും പരീക്ഷ എഴുതാതിരിക്കുകയും ചെയ്ത നിര്‍മലിനാണ് സര്‍ക്കാര്‍ എന്‍ജിനിയറിങ് കോളേജില്‍ സര്‍വകലാശാല തുടര്‍പഠനത്തിന് അവസരംനല്‍കിയത്.
മാനേജ്മെന്റ്ക്വോട്ടയില്‍ ഉയര്‍ന്ന ഫീസ് നല്‍കി പ്രവേശനം നേടിയ നിര്‍മല്‍ മൂന്നും നാലും സെമസ്റ്ററില്‍ ഹാജരാവുകയോ പരീക്ഷ എഴുതുകയോചെയ്യാതെ വിടുതല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങുകയായിരുന്നു. മൂന്നും നാലും സെമസ്റ്റര്‍ പരീക്ഷ എഴുതുകയോ ക്ലാസില്‍ ഹാജരാവാതിരിക്കുകയോ ചെയ്ത വിദ്യാര്‍ഥിക്ക് നിയമപരമായി അഞ്ചാം സെമസ്റ്റര്‍ പഠിക്കാന്‍ യോഗ്യതയില്ല. മാത്രമല്ല സ്വാശ്രയ കോളേജില്‍ പഠിക്കുന്ന ഒരാള്‍ക്ക് സര്‍ക്കാര്‍ കോളേജിലേക്ക് മാറാനുള്ള നടപടിയും അനുവദനീയമല്ല. സര്‍വകലാശാല ആക്ടിനും സ്റ്റാറ്റ്യൂട്ടിനും വിരുദ്ധമായുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ യഥാര്‍ഥ റാങ്കുകാരായ വിദ്യാര്‍ഥികള്‍ നടത്തുന്ന സമരം ജനങ്ങളുടെയാകെ പിന്തുണ അര്‍ഹിക്കുന്നു.
deshabhimani editorial 041011
സര്‍ക്കാര്‍ തീരുമാനിച്ചാല്‍ എന്‍ജിനിയറിങ് കോഴ്സിന്റെ മെറിറ്റ് ലിസ്റ്റും പ്രവേശന മാനദണ്ഡങ്ങളും അട്ടിമറിക്കാമോ എന്ന ചോദ്യമാണ് കോഴിക്കോട് വെസ്റ്റ്ഹില്‍ എന്‍ജിനിയറിങ് കോളേജില്‍ നിന്നുയരുന്നത്. കഷ്ടപ്പെട്ട് പഠിച്ച് പരീക്ഷയെഴുതിയ ആയിരക്കണക്കിന് കുട്ടികളുടെ തലയ്ക്കുമുകളില്‍ ഒരു താഴ്ന്ന റാങ്കുകാരനെ എല്ലാ മര്യാദകളും ലംഘിച്ച് പ്രതിഷ്ഠിക്കാന്‍ ഏത് നിയമമാണ് അനുശാസിക്കുന്നത് എന്ന് ഉറക്കെ ചോദിച്ച് വിദ്യാര്‍ഥികള്‍ അവിടെ സമരത്തിലാണ്. നിര്‍മല്‍ മാധവ് എന്ന വിദ്യാര്‍ഥിക്ക് ഉന്നതവിദ്യാഭ്യാസവകുപ്പ് സെക്രട്ടറിയുടെ കത്തിന്റെ മറവില്‍ നിയമവിരുദ്ധമായി പ്രവേശനം നല്‍കിയതിനെത്തുടര്‍ന്ന് ഒന്നരമാസത്തോളമായി ആ കോളേജില്‍ പഠനം മുടങ്ങി. പ്രശ്നപരിഹാരത്തിന് കലക്ടര്‍ വിളിച്ച സര്‍വകക്ഷിയോഗത്തില്‍ നിര്‍മല്‍മാധവിന് പ്രവേശനം നല്‍കിയ നടപടി വിദ്യാഭ്യാസമേഖലയിലെ മെറിറ്റിനെ ഇല്ലാതാക്കുമെന്നുള്ള വിമര്‍ശമാണ് ഏറ്റവും&ാറമവെ;ശക്തമായി ഉയര്‍ന്നത്. തുടര്‍ന്ന് പ്രവേശനം നല്‍കിയതിലെ സാങ്കേതികവും നിയമപരവുമായ വശങ്ങള്‍ പഠിക്കുന്നതിനായി ഉന്നതതല അക്കാദമിക് സമിതിയെ നിയോഗിച്ചിട്ടുണ്ട്.
ReplyDeletehow come a SFI candidate moved from MES to Idukki govt college?
ReplyDelete