അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ആര്‍ ബാലകൃഷ്ണപിള്ളയെ സുഖലോലുപതയില്‍ കഴിയാന്‍ അനുവദിച്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇതു വഴി നിയമത്തെയും നീതിപീഠത്തെയും വെല്ലുവിളിക്കുകയാണ് ചെയ്തതെന്നു സി പി ഐ ദേശീയ എക്‌സിക്യൂട്ടിവ് അംഗം പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. കേരള സ്റ്റേറ്റ് കര്‍ഷകത്തൊഴിലാളി ഫെഡറേഷന്റെ (ബി കെ എം യു-എ ഐ ടി യു സി)12ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായ പൊതുസമ്മേളനം കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറിലെ പി രാഘവന്‍ നഗറില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലെ മിക്ക മന്ത്രിമാരും വിവാദങ്ങളിലും കേസുകളിലുമാണ്. ഉമ്മന്‍ചാണ്ടി തന്നെ പാമോലിന്‍കേസിന്റെ നിഴലിലാണ്. പാമോലിന്‍ കേസില്‍ പരാമര്‍ശമുണ്ടായപ്പോള്‍ വകുപ്പ് മാത്രം മാറ്റി ജനങ്ങളെ വഞ്ചിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്. മുഖ്യമന്ത്രിക്ക് ആ സ്ഥാനത്തിരിക്കാന്‍ അര്‍ഹതയില്ലാതായിരിക്കുകയാണ്. ജനങ്ങളെ വഞ്ചിച്ച് കപടനാടകം കളിക്കുകയാണ് ഉമ്മന്‍ചാണ്ടി ചെയ്യുന്നത്.
കേന്ദ്രത്തിലും സ്ഥിതി വ്യത്യസ്തമല്ല. രാജ്യത്തിന്റെ ചരിത്രത്തില്‍ ഇതുവരെയില്ലാത്ത അഴിമതിക്കഥകളാണ് പുറത്തുവരുന്നത്. കോണ്‍ഗ്രസ് അഴിമതി അന്വേഷണത്തെ ഭയപ്പെടുകയാണ്. കോമണ്‍വെല്‍ത്ത്, ആദര്‍ശ് ഫഌറ്റ്, ടു ജി സ്‌പെക്ട്രം എന്നിങ്ങനെ കോടികളുടെ അഴിമതിയാണ് രാജ്യത്ത് നടന്നു കൊണ്ടിരിക്കുന്നത്. ടു ജി സ്‌പെക്ട്രം ഇടപാടില്‍ ധനകാര്യമന്ത്രിയും പ്രധാനമന്ത്രിയും ശ്രദ്ധിച്ചിരുന്നുവെങ്കില്‍ നഷ്ടം ഉണ്ടാകുമായിരുന്നില്ല. വന്‍കിടകാര്‍ക്കു വേണ്ടി ഭരിക്കുന്ന സര്‍ക്കാരായി കേന്ദ്രസര്‍ക്കാര്‍ മാറിയിരിക്കുന്നു. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില നിശ്ചയിക്കുന്നത് ഇന്ത്യയിലെ മുതലാളിമാരാണ്. നേരത്തേ 140 ഡോളര്‍ ഉണ്ടായിരുന്ന ക്രൂഡ് ഓയിലിന്റെ വില നൂറില്‍ താഴെയായിട്ടും എണ്ണ വില വര്‍ധിപ്പിച്ചു കൊണ്ടിരിക്കുകയാണ്. മുതലാളിമാര്‍ക്ക് കടമുണ്ടെന്നാണ് ഇതിനു കാരണമായി പറയുന്നത്. ജനങ്ങളുടെമേല്‍ അമിതഭാരം അടിച്ചേല്‍പ്പിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ഇതുമൂലം രാജ്യത്ത് അസ്വസ്ഥതകള്‍ ഏറി വരികയാണ്. ഇതിന്റെ ഉത്തരവാദി രാജ്യം ഭരിക്കുന്ന ഭരണാധികാരികളാണ്. ബഹുരാഷ്ട്ര കമ്പനികള്‍ രാജ്യത്തെ ഭൂമി കൈവശപ്പെടുത്തുകയാണ്. ഇതിനെതിരെ ഐതിഹാസികമായ സമരമാണ് നടന്നു വരുന്നത്. കുട്ടികള്‍ ഉള്‍പ്പെടെ സമരരംഗത്താണ്. എന്നിട്ടും ഭരണാധികാരികള്‍ക്ക് ചാഞ്ചാട്ടമില്ല.
അമേരിക്ക നേരിടുന്ന സാമ്പത്തികമാന്ദ്യം അമേരിക്കയുമായി ബന്ധപ്പെടുന്ന എല്ലാ രാജ്യങ്ങളും അഭിമുഖീകരിക്കുന്നുണ്ട്. അമേരിക്കയെ നിയന്ത്രിക്കുന്നത് കോര്‍പ്പറേറ്റുകളാണ്. എന്നാല്‍ ഇന്ത്യയില്‍ സ്ഥിതി വ്യത്യസ്തമാണ്. ഇതിനു സഹായിച്ചത് രാജ്യത്തെ ദേശസാല്‍കൃതബാങ്കുകളാണ്. ഇതിനു കാരണം ഇടതുപക്ഷത്തിന്റെ ഇടപെടലാണെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തില്‍ ഇന്നുണ്ടായിട്ടുള്ള എല്ലാ പ്രധാന മാറ്റങ്ങള്‍ക്കും കാരണം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനമാണ്. എന്നാല്‍ യു ഡി എഫ് നയങ്ങള്‍ ജനങ്ങള്‍ക്ക് ദോഷമുണ്ടാക്കുകയാണെന്നും പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. സ്വാഗതസംഘം പ്രസിഡന്റ് പള്ളിപ്രം ബാലന്‍ അധ്യക്ഷത വഹിച്ചു. സ്വാഗതസംഘം ജനറല്‍ സെക്രട്ടറി സി പി സന്തോഷ് കുമാര്‍ സ്വാഗതം പറഞ്ഞു. സി പി ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സി എന്‍ ചന്ദ്രന്‍, ബി കെ എം യു സംസ്ഥാന ജനറല്‍സെക്രട്ടറി പി കെ കൃഷ്ണന്‍, സി പി ഐ ജില്ലാ സെക്രട്ടറി സി പി മുരളി എന്നിവര്‍ സംസാരിച്ചു. ബി കെ എം യു ജില്ലാ സെക്രട്ടറി കെ വി ബാബു നന്ദി പറഞ്ഞു.
janayugom 011011
അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ആര്‍ ബാലകൃഷ്ണപിള്ളയെ സുഖലോലുപതയില്‍ കഴിയാന്‍ അനുവദിച്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇതു വഴി നിയമത്തെയും നീതിപീഠത്തെയും വെല്ലുവിളിക്കുകയാണ് ചെയ്തതെന്നു സി പി ഐ ദേശീയ എക്‌സിക്യൂട്ടിവ് അംഗം പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. കേരള സ്റ്റേറ്റ് കര്‍ഷകത്തൊഴിലാളി ഫെഡറേഷന്റെ (ബി കെ എം യു-എ ഐ ടി യു സി)12ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായ പൊതുസമ്മേളനം കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറിലെ പി രാഘവന്‍ നഗറില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ReplyDelete