പഴയങ്ങാടി: മാടായി കോളേജിലെ കെഎസ്യുക്കാരെ സാമൂഹ്യവിരുദ്ധര്‍ ആക്രമിച്ചത് സിപിഐ എമ്മിന്റെ തലയില്‍ കെട്ടിവയ്ക്കാനുള്ള കോണ്‍ഗ്രസ് നേതൃത്വത്തിന്റെയും ചില മാധ്യമങ്ങളുടെയും ശ്രമം വിലപ്പോവില്ലെന്ന് സിപിഐ എം മാടായി ഏരിയാ സെക്രട്ടറി പി പി ദാമോദരന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.
വെള്ളിയാഴ്ച രാത്രി മാടായിപ്പാറയില്‍വച്ചാണ് കെഎസ്യുക്കാര്‍ക്ക് മര്‍ദനമേറ്റത്. ഇതിന്റെ മറവില്‍ എസ്എഫ്ഐ പ്രവര്‍ത്തകരെ വേട്ടയാടാനാണ് പൊലീസ് ശ്രമിക്കുന്നത്. എസ്എഫ്ഐ ജില്ലാ വൈസ് പ്രസിഡന്റ് എം ഷാജറിനെ വീട്ടില്‍ അതിക്രമിച്ച് കയറി അറസ്റ്റ് ചെയ്തു. കോണ്‍ഗ്രസ് നേതാക്കളുടെ ഒത്താശക്കനുസരിച്ച് പൊലീസ് പ്രവര്‍ത്തിച്ചാല്‍ ഭവിഷ്യത്ത് ഗുരുതരമായിരിക്കും. നിരപരാധിയാണെന്ന് ബോധ്യപ്പെട്ടതിനെതുടര്‍ന്നാണ് ഷാജിറിനെ വിട്ടയച്ചത്. യഥാര്‍ഥ പ്രതികളെ പിടികൂടുമെന്ന് പൊലീസ് ഉറപ്പുനല്‍കിയതാണ്.
സാമൂഹ്യ വിരുദ്ധരുടെ ആക്രമണം സിപിഐ എമ്മിന്റെ മേല്‍ ചാര്‍ത്താനാണ് ചില മാധ്യമങ്ങളും ശ്രമിക്കുന്നത്. വസ്തുത മനസിലാക്കാതെ കോണ്‍ഗ്രസിനുവേണ്ടി വിടുപണിചെയ്യുന്നത് മാധ്യമധര്‍മ്മത്തിന് നിരക്കുന്നതല്ല. അധികാരത്തിന്റെ തണലില്‍ നാടിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമത്തെ ചെറുക്കും. പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കി ജയിലടക്കാന്‍ ശ്രമിച്ചാല്‍ ജനങ്ങളെ അണിനിരത്തി നേരിടുമെന്നും പി പി ദാമോദരന്‍ മുന്നറിയിപ്പ് നല്‍കി.
deshabhimani 021011
മാടായി കോളേജിലെ കെഎസ്യുക്കാരെ സാമൂഹ്യവിരുദ്ധര്‍ ആക്രമിച്ചത് സിപിഐ എമ്മിന്റെ തലയില്‍ കെട്ടിവയ്ക്കാനുള്ള കോണ്‍ഗ്രസ് നേതൃത്വത്തിന്റെയും ചില മാധ്യമങ്ങളുടെയും ശ്രമം വിലപ്പോവില്ലെന്ന് സിപിഐ എം മാടായി ഏരിയാ സെക്രട്ടറി പി പി ദാമോദരന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.
ReplyDelete