Sunday, October 2, 2011

വിവാദ വോട്ടെടുപ്പിന്റെ വീഡിയോ പകര്‍പ്പ് നിരസിച്ചു

ധനവിനിയോഗ ബില്ലിന്‍മേല്‍ നടന്ന വിവാദമായ വോട്ടെടുപ്പിന്റെ വിഡിയോ ടേപ്പ് പകര്‍പ്പിനുള്ള അപേക്ഷ നിയമസഭാധികൃതര്‍ നിരസിച്ചു.
ഈ ദൃശ്യങ്ങള്‍ സ്പീക്കറുടെ പരിശോധനയ്ക്ക് വേണ്ടി മാത്രമുള്ളവയാണെന്നും വിവരാവകാശ നിയമ പ്രകാരം അത് നല്‍കാനാവില്ലെന്നുമാണ് ഹ്യൂമന്‍ റൈറ്റ്‌സ് ഡിഫന്‍സ് ഫോറം ജനറല്‍ സെക്രട്ടറി അഡ്വ. ഡി ബി ബിനുവിന് ലഭിച്ച മറുപടി. സഭയില്‍ ഭൂരിപക്ഷം തികയ്ക്കാനുള്ള എം എല്‍ എമാര്‍ ഇല്ലാതിരുന്ന സാഹചര്യത്തില്‍ ഭരണപക്ഷം കള്ളവോട്ട് ചെയ്തതായി വോട്ടെടുപ്പിനെ തുടര്‍ന്ന് ആരോപണമുയര്‍ന്നിരുന്നു. പിന്നീട് ആഴ്ചകള്‍ക്ക് ശേഷം ചര്‍ച്ചയുടെയും വോട്ടെടുപ്പിന്റെയും വീഡിയോ ദൃശ്യങ്ങള്‍ സ്പീക്കറുടെ സാന്നിധ്യത്തില്‍ പ്രദര്‍ശിപ്പിച്ചെങ്കിലും പ്രതിപക്ഷം ബഹിഷ്‌കരിക്കുകയായിരുന്നു. വിവരാവകാശ നിയമത്തിലെ എട്ട് (ഒന്ന്) വകുപ്പ് പ്രകാരമുള്ള രേഖകളില്‍ സഭയിലെ വീഡിയോ ദൃശ്യങ്ങള്‍ പെടുന്നില്ലെന്നാണ് നിയമസഭയിലെ പിആര്‍ഒ പി കെ മുരളീധരന്‍ അറിയിച്ചിട്ടുള്ളത്.

അതേസമയം നിയമപ്രകാരം വീഡിയോ ദൃശ്യങ്ങളും മറ്റ് രേഖകളും പൊതുരേഖകളുടെ നിര്‍വചനത്തില്‍ വരുന്നവയാണെന്ന് അഡ്വ. ഡി ബി ബിനു പറഞ്ഞു.
രാഷ്ട്രപതി ഈയിടെ നടത്തിയ കേരള സന്ദര്‍ശനം സംബന്ധിച്ച രേഖകളുടെ പകര്‍പ്പ് നല്‍കുന്നത് പൊതുഭരണ വകുപ്പും നിരസിച്ചു. സംസ്ഥാന സര്‍ക്കാരിനു വഹിക്കേണ്ടവന്ന ചെലവിനെ സംബന്ധിച്ചായിരുന്നു ചോദ്യങ്ങള്‍. രാഷ്ട്രപതിയുടെ സുരക്ഷാപ്രശ്‌നം ചൂണ്ടിക്കാട്ടിയാണ് പൊതുഭരണ വകുപ്പ് രേഖകള്‍ നിരസിച്ചത്.

janayugom 021011

1 comment:

  1. ധനവിനിയോഗ ബില്ലിന്‍മേല്‍ നടന്ന വിവാദമായ വോട്ടെടുപ്പിന്റെ വിഡിയോ ടേപ്പ് പകര്‍പ്പിനുള്ള അപേക്ഷ നിയമസഭാധികൃതര്‍ നിരസിച്ചു.
    ഈ ദൃശ്യങ്ങള്‍ സ്പീക്കറുടെ പരിശോധനയ്ക്ക് വേണ്ടി മാത്രമുള്ളവയാണെന്നും വിവരാവകാശ നിയമ പ്രകാരം അത് നല്‍കാനാവില്ലെന്നുമാണ് ഹ്യൂമന്‍ റൈറ്റ്‌സ് ഡിഫന്‍സ് ഫോറം ജനറല്‍ സെക്രട്ടറി അഡ്വ. ഡി ബി ബിനുവിന് ലഭിച്ച മറുപടി.

    ReplyDelete