കോഴിക്കോട് സംഭവത്തോടെ ജനങ്ങള്‍ക്ക് പൊലീസില്‍ വിശ്വാസം നഷ്ടപ്പെട്ടതായി അഡീഷണല്‍ ചീഫ് സെക്രട്ടറി കെ ജയകുമാറിന്റെ റിപ്പോര്‍ട്ട്. കോഴിക്കോട് അസിസ്റ്റന്റ് കമ്മിഷണര്‍ രാധാകൃഷ്ണപിള്ള വിദ്യാര്‍ഥികള്‍ക്കുനേരെ നിറയൊഴിച്ചതിനെക്കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ടിലാണ് ആഭ്യന്തര സെക്രട്ടറികൂടിയായ കെ ജയകുമാറിന്റെ ഈ വാക്കുകളുള്ളത്. ഇത്തരം വിവാദമായേക്കാവുന്ന പരാമര്‍ശങ്ങള്‍ ഉള്ളതിനാലാണ് ഇന്നലെ റിപ്പോര്‍ട്ട് സഭയില്‍ വയ്ക്കുന്നതില്‍നിന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഒഴിഞ്ഞുമാറിയതെന്നാണ് വിശ്വസനീയ കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നത്.
കഴിഞ്ഞദിവസം ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ ഈ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്തിരുന്നു. സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാവുന്ന പരാമര്‍ശങ്ങള്‍ ഉള്‍പ്പെടുന്ന റിപ്പോര്‍ട്ട് സഭയില്‍ വയ്‌ക്കേണ്ടതില്ലെന്ന ധാരണ ഈ യോഗത്തിലാണ് ഉരുത്തിരിഞ്ഞത്. യോഗത്തില്‍ ആദ്യം പലഘടകകക്ഷി മന്ത്രിമാരും രാധാകൃഷ്ണ പിള്ളയെ സസ്‌പെന്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ അക്കാര്യം നടപ്പില്ലെന്ന് കട്ടായം പറഞ്ഞ മുഖ്യമന്ത്രി, റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്തുപോയാല്‍ ഉണ്ടാകുന്ന ഭവിഷത്തുകള്‍ സഹമന്ത്രിമാരെ ഓര്‍മിപ്പിക്കുകയും ചെയ്തു. റിപ്പോര്‍ട്ട് വിവരങ്ങള്‍ പുറത്തുപറയരുതെന്ന് താക്കീതിന്റെ സ്വരത്തിലാണ് മുഖ്യമന്ത്രി പറഞ്ഞത്.
ഡി ജി പിയുടെ റിപ്പോര്‍ട്ട് പൊലീസ് നടപടിയെ ന്യായീകരിക്കുന്നതെന്നാണ് മുഖ്യമന്ത്രി ഇന്നലെ സഭയില്‍ പറഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തിലാണ് അഡീഷണല്‍ ചീഫ് സെക്രട്ടറിയെ സംഭവം സംബന്ധിച്ചുള്ള അന്വേഷണത്തിനായി നിയോഗിച്ചത്. എന്നാല്‍ ഇതും തെറ്റാണെന്ന് കോണ്‍ഗ്രസിലെ ഒരുവിഭാഗം നേതാക്കള്‍ പറയുന്നു. കോഴിക്കോട് വിദ്യാര്‍ഥികള്‍ക്ക് നേരെ വെടിവയ്‌ക്കേണ്ട സാഹചര്യമില്ലെന്നാണ് ഡി ജി പിയുടെ കണ്ടെത്തല്‍. കൂടാതെ രാധാകൃഷ്ണ പിള്ള മുമ്പും പല കേസുകളില്‍ ആരോപണ വിധേയനാണ്. അടുത്തകാലത്ത് ഡി ജി പിയുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ ക്രിമിനല്‍ സ്വഭാവവും ബന്ധങ്ങളുമുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ ലിസ്റ്റിലും രാധാകൃഷ്ണ പിള്ളയുടെ പേരുള്ളതായി സൂചനയുണ്ട്. ഇപ്പോള്‍ സര്‍ക്കാരിന് ഡി ജി പി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഇത് സംബന്ധിച്ച പരമാര്‍ശവുമുണ്ട്.
രാധാകൃഷ്ണ പിള്ളക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് നിര്‍ദ്ദേശിച്ചാണ് ഡി ജി പി ജേക്കബ് പുന്നൂസ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് റിപ്പോര്‍ട്ട് നല്‍കിയത്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണെങ്കില്‍ പിള്ളക്കെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകിരക്കേണ്ടി വരുമെന്ന് മം#ുഖ്യമന്ത്രിക്ക് വ്യക്തമായിരുന്നു. ഇത് ഒഴിവാക്കാനാണ് അഡീഷണല്‍ ചീഫ് സെക്രട്ടറിയെ അന്വേഷണത്തിനായി ഉമ്മന്‍ചാണ്ടി നിയോഗിച്ചത്. ജയകുമാറിന്റെ കണ്ടെത്തലുകളും മറ്റൊന്നായിരുന്നില്ല.
മുഖ്യമന്ത്രിയെക്കാളും മുന്നണിയിലെ ഒരു പ്രബലകക്ഷി നേതാവിന്റെ സമ്മര്‍ദ്ദമാണ് പിള്ളക്കെതിരെ നടപടി സ്വീകരിക്കുന്നതിന് തടസമാകുന്നത്. വിദ്യാര്‍ഥികള്‍ക്ക് നേരെ വെടിവച്ച സംഭവം യു ഡി എഫ് സര്‍ക്കാരിന്റെ നിറം കെടുത്തിയെന്നും ജയകുമാറിന്റെ റിപ്പോര്‍ട്ടിലുണ്ട്.
ഡി ജി പി നല്‍കിയ റിപ്പോര്‍ട്ടിലെ ചില പരാര്‍മശങ്ങള്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുതന്നെ മാധ്യമങ്ങള്‍ക്ക് നല്‍കിയതായി നേരത്തെ പ്രതിപക്ഷ നേതാക്കള്‍ നിയമസഭയില്‍ ആരോപിച്ചിരുന്നു. എന്നാല്‍ അഡിഷണല്‍ ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട് ഇത്തരത്തില്‍ ചോര്‍ന്നില്ല. സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുന്ന ഗുരുതരമായ പരാമര്‍ശങ്ങള്‍ ഉള്‍പ്പെടുന്നതുകൊണ്ടാണ് ഈ റിപ്പോര്‍ട്ട് ഔദ്യോഗികമായി ചോര്‍ത്തപ്പെടാത്തത്.
janayugom 211011

ReplyDelete