Saturday, October 1, 2011

മോഡിക്കെതിരെ മൊഴിനല്‍കിയ സഞ്ജീവ് ഭട്ടിനെ അറസ്റ്റുചെയ്തു

 ഗുജറാത്ത് വംശഹത്യക്ക് മുഖ്യമന്ത്രി നരേന്ദ്രമോഡി നിര്‍ദേശം നല്‍കിയെന്ന് വെളിപ്പെടുത്തിയ ഐപിഎസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ടിനെ അറസ്റ്റുചെയ്തു. ഒരു കോണ്‍സ്റ്റബിളിനെ ഭീഷണിപ്പെടുത്തിയെന്ന കാരണം പറഞ്ഞാണ് നിലവില്‍ സസ്പെന്‍ഷനിലുള്ള ഭട്ടിനെ ഗുജറാത്ത് പൊലീസ് അറസ്റ്റുചെയ്തത്. ഗോധ്രസംഭവത്തിനുശേഷം നടന്ന ഉന്നതതലയോഗത്തില്‍ പങ്കെടുത്തെന്ന് സമ്മതിച്ച് സത്യവാങ്മൂലത്തില്‍ ഒപ്പിടാന്‍ ഭട്ട് തന്റെമേല്‍ സമ്മര്‍ദംചെലുത്തിയെന്നാണ് കോണ്‍സ്റ്റബിള്‍ കെ ഡി പന്ത് നല്‍കിയ പരാതി. ഈ യോഗമാണ് മുസ്ലിങ്ങളെ ഉന്മൂലനംചെയ്യാന്‍ മുഖ്യമന്ത്രി മോഡി കൂട്ടുനിന്നെന്ന വെളിപ്പെടുത്തലിന് തെളിവായി ഭട്ട് ചൂണ്ടിക്കാട്ടിയിരുന്നത്. പ്രതികാരത്തിന് ഇറങ്ങിയിരിക്കുന്ന സംഘപരിവാറുകാരെ തടയരുതെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ മോഡി നിര്‍ദേശിച്ചിരുന്നുവെന്ന് അന്നത്തെ യോഗത്തില്‍ പങ്കെടുത്ത സഞ്ജീവ് ഭട്ട് സുപ്രീംകോടതിയെ അറിയിച്ചു. ഇതോടെ പ്രതിക്കൂട്ടിലായ മോഡി, ഭട്ടിനോട് പ്രതികാരം തീര്‍ക്കുകയാണെന്നാണ് ആക്ഷേപം. ജോലിക്ക് ഹാജരാകുന്നില്ലെന്ന് കാരണംകാട്ടി ഗുജറാത്ത് ആഭ്യന്തരവകുപ്പ് ഭട്ടിന് കുറ്റപത്രം അയച്ചിരുന്നു. തുടര്‍ന്ന് അദ്ദേഹത്തെ സസ്പെന്‍ഡും ചെയ്തു.

ദേശാഭിമാനി 011011

2 comments:

  1. ഗുജറാത്ത് വംശഹത്യക്ക് മുഖ്യമന്ത്രി നരേന്ദ്രമോഡി നിര്‍ദേശം നല്‍കിയെന്ന് വെളിപ്പെടുത്തിയ ഐപിഎസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ടിനെ അറസ്റ്റുചെയ്തു. ഒരു കോണ്‍സ്റ്റബിളിനെ ഭീഷണിപ്പെടുത്തിയെന്ന കാരണം പറഞ്ഞാണ് നിലവില്‍ സസ്പെന്‍ഷനിലുള്ള ഭട്ടിനെ ഗുജറാത്ത് പൊലീസ് അറസ്റ്റുചെയ്തത്.

    ReplyDelete
  2. ജറാത്തില്‍ മുഖ്യമന്ത്രി നരേന്ദ്രമോഡിക്കെതിരെ മൊഴി കൊടുത്ത മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനെ അറസ്റ്റുചെയ്തതില്‍ സിപിഐഎം പൊളിറ്റ് ബ്യൂറോ അപലപിച്ചു. നീതിനടപ്പാക്കുന്നതിനുവേണ്ടിയാണ് അദ്ദേഹം പ്രവര്‍ത്തിച്ചത്.ന്യൂനപക്ഷത്തില്‍പ്പെട്ടവരെ കൊന്നൊടുക്കിയ മുഖ്യമന്ത്രിമോഡിക്കെതിരെ സത്യസന്ധമായി നീങ്ങിയതിനാണ് മോഡിയെ അറസ്റ്റുചെയ്തത്.നീതിന്യായവ്യവസ്ഥക്ക് അംഗീകരിക്കാനാവില്ലിത്. ഭട്ടിനെ ഉടന്‍ വിട്ടയക്കണമെന്നും പിബി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

    ReplyDelete