കോട്ടയം: പള്ളിക്കത്തോട് ഐടിഐയിലെ ഒന്നാംവര്‍ഷ വിദ്യാര്‍ഥിയെ മര്‍ദിച്ച് എസ്എഫ്ഐഎന്ന് ചാപ്പകുത്തിയതായി ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് എസ്എഫ്ഐ ജില്ലാകമ്മിറ്റി പ്രസ്താവനയില്‍ അറിയിച്ചു. ഒന്നാംവര്‍ഷ വിദ്യാര്‍ഥിയായ വിഷ്ണുരാജ് തന്റെ നാട്ടില്‍നിന്നും സാമൂഹ്യവിരുദ്ധരുമായി ക്യാമ്പസിലെത്തി വിദ്യാര്‍ഥികളെ ആക്രമിക്കുകയായിരുന്നു. ഇതിന്ശേഷം ശരീരത്തില്‍ കോമ്പസിന് എസ്എഫ്ഐ എന്ന് സ്വയംഎഴുതി ആശുപത്രിയിലെത്തുകയായിരുന്നു. വിഷ്ണുരാജിന് ഒപ്പമെത്തിയ ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇവരുടെ ആക്രമണത്തില്‍ പരിക്കേറ്റ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ ചികിത്സയില്‍ കഴിയുകയാണ്.
ഗുണ്ടാസംഘവുമായെത്തി ക്യാമ്പസില്‍ ആക്രമണം നടത്തിയതിനെതിരെ അധ്യാപകരും വിദ്യാര്‍ഥികളും പൊലീസും തിരിയുമെന്ന് വന്നതോടെയാണ് വിഷ്ണുരാജ് പാലാ താലൂക്കാശുപത്രിയില്‍ ചികിത്സ തേടിയത്. മുമ്പും ക്യാമ്പസിലെ വിവിധ ആക്രമണങ്ങളില്‍ വിഷ്ണുരാജിന് പങ്കുണ്ട്. സംഭവത്തില്‍ എസ്എഫ്ഐയെ കുറ്റക്കാരാക്കുന്നതിന്മുമ്പ് നിജസ്ഥിതി മനസിലാക്കാന്‍ മാധ്യമങ്ങള്‍ ശ്രമിക്കണമെന്നും ജില്ലാ പ്രസിഡന്റ് ബി മഹേഷ് ചന്ദ്രനും സെക്രട്ടറി എം എ റിബിന്‍ഷായും പ്രസ്താവനയില്‍ പറഞ്ഞു.
deshabhimani 011011
പള്ളിക്കത്തോട് ഐടിഐയിലെ ഒന്നാംവര്‍ഷ വിദ്യാര്‍ഥിയെ മര്‍ദിച്ച് എസ്എഫ്ഐഎന്ന് ചാപ്പകുത്തിയതായി ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് എസ്എഫ്ഐ ജില്ലാകമ്മിറ്റി പ്രസ്താവനയില്‍ അറിയിച്ചു. ഒന്നാംവര്‍ഷ വിദ്യാര്‍ഥിയായ വിഷ്ണുരാജ് തന്റെ നാട്ടില്‍നിന്നും സാമൂഹ്യവിരുദ്ധരുമായി ക്യാമ്പസിലെത്തി വിദ്യാര്‍ഥികളെ ആക്രമിക്കുകയായിരുന്നു. ഇതിന്ശേഷം ശരീരത്തില്‍ കോമ്പസിന് എസ്എഫ്ഐ എന്ന് സ്വയംഎഴുതി ആശുപത്രിയിലെത്തുകയായിരുന്നു. വിഷ്ണുരാജിന് ഒപ്പമെത്തിയ ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇവരുടെ ആക്രമണത്തില്‍ പരിക്കേറ്റ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ ചികിത്സയില്‍ കഴിയുകയാണ്.
ReplyDelete