ഉമ്മന്‍ചാണ്ടിയുടെ അറിവോടെയാണ് പാമൊലിന്‍ ഇടപാട് നടന്നതെന്ന് അന്നത്തെ ഭക്ഷ്യമന്ത്രിയായിരുന്ന ടി എച്ച് മുസ്തഫ മൊഴി നല്‍കിയതിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നു. പാമൊലിന്‍ കേസ് തുടരന്വേഷണത്തിന്റെ ഭാഗമായി നടത്തിയ ചോദ്യംചെയ്യലിലാണ് മുസ്തഫ ഇത്തരത്തില്‍ മൊഴി നല്‍കിയത്. അന്നത്തെ മുഖ്യമന്ത്രിയും ധനമന്ത്രിയുമായിരുന്ന ഉമ്മന്‍ചാണ്ടിയും കണ്ട ശേഷമാണ് ഫയല്‍ മന്ത്രിസഭായോഗത്തില്‍ വച്ചതെന്നും ഉമ്മന്‍ചാണ്ടി ഏതെങ്കിലും വിധത്തിലുള്ള എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നില്ലെന്നും മുസ്തഫയുടെ മൊഴിയിലുണ്ട്. മന്ത്രിസഭായോഗത്തില്‍ ഉമ്മന്‍ചാണ്ടി എതിര്‍പ്പ് പ്രകടിപ്പിക്കുകയോ രേഖപ്പെടുത്തുകയോ ചെയ്തില്ല. ടെന്‍ഡര്‍ വിളിക്കാതെ പവര്‍ ആന്‍ഡ് എനര്‍ജി കമ്പനി വഴി ഇറക്കുമതി ചെയ്യുന്ന കാര്യം ഉമ്മന്‍ചാണ്ടിക്ക് നേരത്തേ അറിവുണ്ടായിരുന്നോയെന്ന ചോദ്യത്തിന് തനിക്കറിയില്ല എന്ന മറുപടിയാണ് മുസ്തഫ നല്‍കിയത്. ഉമ്മന്‍ചാണ്ടി അറിഞ്ഞിട്ടില്ലെന്നു പറയാന്‍ മുസ്തഫ തയ്യാറായില്ല. തന്നെ കുറ്റമുക്തനാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ ചോദ്യംചെയ്യലിലും മുസ്തഫ ആവര്‍ത്തിച്ചിട്ടുണ്ട്.
കേസിലെ പ്രതിയായ ജിജി തോംസണ്‍ നല്‍കിയ അപ്പീല്‍ പരിഗണിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം വിജിലന്‍സ് കോടതിയുടെ തുടരന്വേഷണ ഉത്തരവും പ്രതികളുടെ മൊഴിയും ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഉമ്മന്‍ചാണ്ടി, മുന്‍ അഡീഷണല്‍ സെക്രട്ടറി ജി സോമരാജന്‍ , മുന്‍ ട്രഷറി ഡയറക്ടര്‍ കെ വി തോമസ്, മുന്‍ ധനസെക്രട്ടറി എന്‍ വി മാധവന്‍ , കേരളകൗമുദി എക്സിക്യൂട്ടീവ് എഡിറ്റര്‍ ബി സി ജോജോ, കേസിലെ പ്രതികളായ ടി എച്ച് മുസ്തഫ, സക്കറിയ മാത്യു എന്നിവരെയും തുടരന്വേഷണത്തിന്റെ ഭാഗമായി ചോദ്യംചെയ്തിരുന്നു. ഈ മൊഴികളെല്ലാം ഹൈക്കോടതി ആവശ്യപ്പെട്ടു.
പാമൊലിന്‍ ഇറക്കുമതി സംബന്ധിച്ച ഫയല്‍ ഉമ്മന്‍ചാണ്ടി കണ്ടശേഷമാണ് അജന്‍ഡയ്ക്കു പുറത്തുള്ള വിഷയമായി മന്ത്രിസഭായോഗത്തില്‍ വച്ചതെന്ന് മുസ്തഫ മൊഴി നല്‍കി. ഫയലുമായി ബന്ധപ്പെട്ട് താന്‍ കൂടുതല്‍ തീരുമാനങ്ങളൊന്നും എടുത്തിട്ടില്ല. മന്ത്രിസഭയാണ് ബാക്കി തീരുമാനങ്ങള്‍ എടുത്തത്. എന്നാല്‍ , താന്‍ ഫയല്‍ വിശദമായി വായിച്ച് നോക്കിയിരുന്നില്ലെന്നാണ് ചോദ്യംചെയ്തപ്പോള്‍ ഉമ്മന്‍ചാണ്ടി പറഞ്ഞത്. ടെന്‍ഡര്‍ വിളിക്കാതെയാണ് പവര്‍ ആന്‍ഡ് എനര്‍ജി കമ്പനി വഴി പാമൊലിന്‍ ഇറക്കുമതി നിശ്ചയിച്ചതെന്ന് ഉമ്മന്‍ചാണ്ടി ചോദ്യംചെയ്യലില്‍ സമ്മതിക്കുന്നു. പാമൊലിന്‍ ഇറക്കുമതി ചെയ്യേണ്ട അടിയന്തര സാഹചര്യം ഇല്ലായിരുന്നു എന്നാണ് മുസ്തഫ ആദ്യം മൊഴി നല്‍കിയിരുന്നത്. ഇറക്കുമതി ചെയ്യേണ്ട അടിയന്തര സാഹചര്യം ഉണ്ടെന്നായിരുന്നു ഉമ്മന്‍ചാണ്ടിയുടെ മൊഴി.
മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി സക്കറിയ മാത്യുവിന്റെ യും മുന്‍ അഡീഷണല്‍ സെക്രട്ടറി ജി സോമരാജന്റെയും മൊഴി ഉമ്മന്‍ചാണ്ടിയുടെയും മറ്റും പങ്ക് തെളിയിക്കുന്നതാണ്. അഴിമതി ആരോപണം ഉണ്ടായിട്ടും ഉമ്മന്‍ചാണ്ടിയോ മുസ്തഫയോ ഇറക്കുമതി പുനഃപരിശോധിക്കാന്‍ നടപടി എടുത്തില്ലെന്ന് സക്കറിയ മാത്യു മൊഴി നല്‍കിയിട്ടുണ്ട്. പാമൊലിന്റെ വില നിശ്ചയിക്കുംമുന്‍പ് അഴിമതി ആരോപണം ഉണ്ടായിട്ടും പുനഃപരിശോധിക്കാന്‍ ഇരുവരും തയ്യാറായില്ലെന്നും സക്കറിയ മൊഴി നല്‍കി. എന്നാല്‍ , സക്കറിയയുടെ നോട്ടില്‍ മുഖ്യമന്ത്രിയും ധനമന്ത്രിയും എതിരഭിപ്രായം രേഖപ്പെടുത്താത്തത് ഇരുവരും ഇതിനോട് യോജിക്കുന്നതുകൊണ്ടാണെന്ന് മുന്‍ അഡീഷണല്‍ സെക്രട്ടറി ജി സോമരാജനും മൊഴി നല്‍കി. പവര്‍ ആന്‍ഡ് എനര്‍ജി പ്രൈവറ്റ് ലിമിറ്റഡിനെ ഇറക്കുമതിക്ക് ഏജന്‍സി ആക്കാമോ എന്നും അവര്‍ക്ക് 15 ശതമാനം സര്‍വീസ് ചാര്‍ജ് നല്‍കാമോ എന്നുമാണ് സക്കറിയ മാത്യുവിന്റെ നോട്ടിലുണ്ടായിരുന്നത്.
(വിജയ്)
deshabhimani 091011

ReplyDelete