കല്‍ത്തുറുങ്കിലേക്ക് ഒരു മാടമ്പിവഴി 2
ആദ്യഭാഗം ഇവിടെ
ഒപ്പമുണ്ടായിരുന്നവര്‍തന്നെയാണ് പില്‍ക്കാലം പിള്ളയുടെ ശത്രുക്കളായി മാറുന്നത്. കൃഷ്ണകുമാറിനെ കൊല്ലാക്കൊല ചെയ്തത് പിള്ളയാണെന്നു സംശയിക്കാന്‍ നാട്ടുകാരെ നിര്‍ബന്ധിതമാക്കുന്നതും പഴയ വിശ്വസ്തരുടെ നടുക്കുന്ന അനുഭവങ്ങള്‍തന്നെ. അറയ്ക്കല്‍ ബാലകൃഷ്ണന്‍ , കൊട്ടാരക്കര സരസപ്പന്‍ , മനക്കര രാധാകൃഷ്ണന്‍ , കെ കെ ബാലകൃഷ്ണപിള്ള, ശിവശങ്കരപ്പിള്ള, ബത്തേരി സ്വദേശി ജോസഫ്, പട്ടാഴി കര്‍മചന്ദ്രന്‍പിള്ള... ഒരുകാലത്ത് പിള്ളയ്ക്കുവേണ്ടി എന്തും ചെയ്യാന്‍ തയ്യാറായവരായിരുന്നു ഇവരെല്ലാം. എന്നാല്‍ , എത്ര പ്രിയപ്പെട്ടവരായാലും ഒരിക്കല്‍ തെറ്റിയാല്‍ കുടുംബത്തെതന്നെ മുച്ചൂടും നശിപ്പിക്കാന്‍ കൊട്ടാരക്കര മാടമ്പിക്ക് ഒരു വിഷമവുമില്ല. അതിനു കഴിഞ്ഞില്ലെങ്കില്‍ മോഷ്ടാക്കളെന്ന് ആരോപിക്കും, തട്ടിപ്പുകാരായി പ്രഖ്യാപിക്കും.
പിള്ളയുടെ ഉടമസ്ഥതയിലുള്ള വാളകം വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ ക്ലര്‍ക്കായിരുന്നു അറയ്ക്കല്‍ ബാലകൃഷ്ണന്‍ . ഇപ്പോള്‍ കേരള കോണ്‍ഗ്രസ് മാണിഗ്രൂപ്പ് നേതാവ്, ഹൗസിങ് ബോര്‍ഡ് ചെയര്‍മാന്‍ . പിള്ളയുമായി തെറ്റിയതിനെത്തുടര്‍ന്നാണ് ഇദ്ദേഹം പാര്‍ടിവിട്ട് മാണിഗ്രൂപ്പില്‍ ചേര്‍ന്നത്. ഈ വൈരാഗ്യത്തിന് കള്ളപ്പരാതിയുണ്ടാക്കി സ്കൂളില്‍നിന്ന് ഇദ്ദേഹത്തെ സസ്പെന്‍ഡ് ചെയ്തു. സ്കൂള്‍ രേഖകള്‍ മോഷ്ടിച്ചെന്നായിരുന്നു ആരോപണം. ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ച് അനുകൂല വിധി സമ്പാദിച്ചാണ് ബാലകൃഷ്ണന്‍ സ്കൂളില്‍ തിരിച്ചെത്തിയത്. ഇതോടെ പിള്ളയുടെ ഗുണ്ടകള്‍ സ്കൂളിലെത്തി വധഭീഷണി മുഴക്കി ആക്രമിച്ചു. ജനല്‍വഴി പുറത്ത് ചാടിയ ബാലകൃഷ്ണനെ പിന്തുടര്‍ന്ന് മര്‍ദിച്ചു. തുടര്‍ന്നും അദ്ദേഹത്തിന് സ്വസ്ഥതയോടെ ജോലിചെയ്യാനായില്ല. വിരമിക്കുന്നതുവരെ ഈ പീഡനം തുടര്‍ന്നു.
പിള്ളയുടെ മറ്റൊരു വിശ്വസ്തനായിരുന്ന ശിവശങ്കരന്‍പിള്ള റിട്ട. സര്‍വേയറാണ്. മകള്‍ സിന്ധു വാളകം സ്കൂളിലെ ക്ലര്‍ക്കാണ്. ഇടക്കാലത്ത് അവധിയെടുത്ത് ഭര്‍ത്താവിന്റെ കൂടെ ഗള്‍ഫിലേക്ക് പോയി. നിയമാനുസൃതമായ അവധി കിട്ടിയതുകൊണ്ടാണ് പോയത്. തിരിച്ചുവരുമ്പോഴേക്കും സ്കൂളില്‍ മറ്റൊരു ക്ലര്‍ക്ക്. അവധി ഒഴിവില്‍ സ്ഥിരനിയമനം. അനധികൃതമായി അവധിയെടുത്തെന്നു കാണിച്ച് പിരിച്ചുവിടല്‍ നോട്ടീസ്. ഇതിന് മറുപടി നല്‍കിയപ്പോള്‍ സ്കൂളില്‍ രാവിലെ എട്ടിന് ജോലിക്കെത്തണമെന്ന് തീട്ടൂരം. ഇപ്പോഴും അവര്‍ ഭീഷണിയുടെ നിഴലിലാണ്. അധ്യാപകനായിരിക്കെ എംഎഡ് പഠിക്കാന്‍ പോയ ടി ആര്‍ കൃഷ്ണന്‍നായര്‍ പഠനം പൂര്‍ത്തിയാക്കി തിരിച്ചെത്തിയപ്പോള്‍ സ്കൂളില്‍ കയറ്റിയില്ല.
വാളകം സ്കൂളിലെ ഓരോ അധ്യാപകനും ഇതര ജീവനക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും രക്ഷാകര്‍ത്താക്കള്‍ക്കുമെല്ലാം ഈ രീതിയില്‍ ഭഭീഷണിയുടെയും നടപടികളുടെയും നൂറുനൂറുകഥ പറയാനുണ്ട്. പ്രസവാവധി ലഭിക്കണമെങ്കില്‍ പ്പോലും പിള്ള കനിയണമെന്ന ദുരവസ്ഥയാണ്. പൊതുവേദികളിലും മാനേജ്മെന്റ് അധ്യാപകരെ അധിക്ഷേപിക്കും. സ്കൂളില്‍ പിടിഎ പാടില്ല, അധ്യാപകര്‍ക്ക് യൂണിയന്‍ പാടില്ല, കുട്ടികള്‍ക്ക് തെരഞ്ഞെടുപ്പില്ല... പിള്ളയുടെ അലിഖിത നിയമങ്ങള്‍ തുടരുന്നു.
എന്‍എസ്എസ് കൊട്ടാരക്കര താലൂക്ക് യൂണിയന്റെ കീഴിലുള്ള വിളക്കുടി മന്നം മെമ്മോറിയല്‍ സ്കൂളിന്റെ ഭരണവും പിള്ളയുടെ നിയന്ത്രണത്തിലാണ്. ഈ സ്കൂളില്‍ മൂന്നുവര്‍ഷംമുമ്പ് സീനിയോറിറ്റി പ്രകാരം പ്രധാനാധ്യാപികയാകേണ്ടിയിരുന്നത് പി രാധയെന്ന അധ്യാപികയാണ്. അവരെ മറികടന്ന്, സ്വന്തം പാര്‍ടി പ്രവര്‍ത്തകനും മേലില പഞ്ചായത്ത് പ്രസിഡന്റുമായ സിജി ജോണിനെ പ്രധാനാധ്യാപകനാക്കി. ഇതിനെ എതിര്‍ത്ത രാധടീച്ചറെ പണം മോഷ്ടിച്ചെന്ന് ആരോപിച്ച് സസ്പെന്‍ഡ് ചെയ്തു. മൂന്നു വര്‍ഷത്തിലേറെ കോടതി കയറിയിറങ്ങിയാണ് ഇവര്‍ക്ക് നീതി ലഭിച്ചത്. അന്നു താലോലിച്ച സ്വന്തക്കാരന്‍ സിജി ജോണിനും പിന്നീട് പിള്ളയുടെ പീഡനം ഏറ്റുവാങ്ങേണ്ടി വന്നു. ഇതേ സ്കൂളിലെ പട്ടാഴി കര്‍മചന്ദ്രന്‍പിള്ളയ്ക്ക് പ്രൊമോഷന്‍ നഷ്ടപ്പെട്ടത് മകന്‍ ഗണേശ്കുമാറിന്റെ അപ്രീതികാരണമാണ്. അപകടത്തില്‍പ്പെട്ട് കിടപ്പായപ്പോള്‍പ്പോലും അര്‍ഹമായ അവധി അനുവദിച്ചില്ല. ഒന്നരവര്‍ഷത്തെ ആനുകൂല്യങ്ങള്‍ ഹൈക്കോടതി ഇടപെട്ടശേഷമാണ് കിട്ടിയത്.
എം എസ് സുധയെന്ന അധ്യാപിക വ്യക്തിപരമായ കാരണങ്ങളാല്‍ അവധിയെടുത്തപ്പോള്‍ ഒരുലക്ഷത്തിലേറെ രൂപയുടെ ആനുകൂല്യം തടഞ്ഞുവച്ചു. കോടതി കയറിയിറങ്ങിയാണ് ആനുകൂല്യങ്ങള്‍ തിരിച്ചുകിട്ടിയത്. അധ്യാപക ദമ്പതികളായ സുധാകരന്‍നായര്‍ക്കും വസുന്ധരാദേവിക്കുമെതിരെ ഓഫീസ് കുത്തിത്തുറന്ന് രേഖകള്‍ മോഷ്ടിച്ചെന്ന് കള്ളക്കേസും സസ്പെന്‍ഷനും. കോടതിയാണ് ഇവര്‍ക്കും അഭയമായത്. സുല്‍ത്താന്‍ ബത്തേരി സ്വദേശി ജോസഫും കൊട്ടാരക്കര സരസപ്പനും കെഎസ്ആര്‍ടിസിയില്‍ പിള്ളയുടെ സേവകരായിരുന്നു- പോക്കറ്റ് യൂണിയന്‍ നേതാക്കള്‍ . പണിമുടക്ക് പൊളിക്കാന്‍ കൂട്ടാക്കാഞ്ഞപ്പോള്‍ സരസപ്പന്് സ്ഥലംമാറ്റ പീഡനം; അതേ കുറ്റത്തിന് ജോസഫിന്റെ രണ്ട് സ്വകാര്യ ബസ് സര്‍വീസ് ഇല്ലാതാക്കി. ബസിലും സ്കൂളിലും ഒതുങ്ങുന്നില്ല പിള്ളയുടെ ക്രൂരതയുടെ കഥകള്‍ . (അതേക്കുറിച്ച് അടുത്ത ഭാഗത്തില്‍)
(എം രഘുനാഥ്)
ദേശാഭിമാനി 091011
ഒപ്പമുണ്ടായിരുന്നവര്‍തന്നെയാണ് പില്‍ക്കാലം പിള്ളയുടെ ശത്രുക്കളായി മാറുന്നത്. കൃഷ്ണകുമാറിനെ കൊല്ലാക്കൊല ചെയ്തത് പിള്ളയാണെന്നു സംശയിക്കാന്‍ നാട്ടുകാരെ നിര്‍ബന്ധിതമാക്കുന്നതും പഴയ വിശ്വസ്തരുടെ നടുക്കുന്ന അനുഭവങ്ങള്‍തന്നെ. അറയ്ക്കല്‍ ബാലകൃഷ്ണന്‍ , കൊട്ടാരക്കര സരസപ്പന്‍ , മനക്കര രാധാകൃഷ്ണന്‍ , കെ കെ ബാലകൃഷ്ണപിള്ള, ശിവശങ്കരപ്പിള്ള, ബത്തേരി സ്വദേശി ജോസഫ്, പട്ടാഴി കര്‍മചന്ദ്രന്‍പിള്ള... ഒരുകാലത്ത് പിള്ളയ്ക്കുവേണ്ടി എന്തും ചെയ്യാന്‍ തയ്യാറായവരായിരുന്നു ഇവരെല്ലാം. എന്നാല്‍ , എത്ര പ്രിയപ്പെട്ടവരായാലും ഒരിക്കല്‍ തെറ്റിയാല്‍ കുടുംബത്തെതന്നെ മുച്ചൂടും നശിപ്പിക്കാന്‍ കൊട്ടാരക്കര മാടമ്പിക്ക് ഒരു വിഷമവുമില്ല. അതിനു കഴിഞ്ഞില്ലെങ്കില്‍ മോഷ്ടാക്കളെന്ന് ആരോപിക്കും, തട്ടിപ്പുകാരായി പ്രഖ്യാപിക്കും.
ReplyDeleteപിള്ളക്ക് നല്ലരീതിയില്‍ ആരെങ്കിലും പണി കൊടുക്കും
ReplyDelete