കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് പി രാമകൃഷ്ണനെതിരെ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും രംഗത്തിറങ്ങിയത് കൂത്തുപറമ്പ് വെടിവയ്പ്പ് കേസില്‍ കെ സുധാകരനുള്ള പങ്ക് ഒളിപ്പിക്കാന്‍ . പി രാമകൃഷ്ണനോട് കെപിസിസി വിശദീകരണം ചോദിച്ചെങ്കിലും മറുപടിക്ക് കാക്കാതെ പുകച്ചു പുറത്തുചാടിക്കുകയെന്ന തന്ത്രമാണ് നേതൃത്വം നടപ്പാക്കിയത്. സുപ്രീംകോടതി ജഡ്ജി കോഴ വാങ്ങിയെന്ന ഗുരുതര ആരോപണം ഉന്നയിച്ചിട്ടും ഡിസിസി പ്രസിഡന്റിനെ സ്വന്തം ഓഫീസില്‍ ഉപരോധിച്ചിട്ടും സുധാകരനും അനുയായികള്‍ക്കും നോട്ടീസുപോലും കെപിസിസി അയച്ചിരുന്നില്ല. എന്നാല്‍ , രാമകൃഷ്ണനോട് വിശദീകരണം ചോദിച്ചും പരസ്യമായി തള്ളിപ്പറഞ്ഞും രാജിക്കു വഴിയൊരുക്കുകയായിരുന്നു കെപിസിസി നേതൃത്വം. രാജിക്കത്ത് കെപിസിസി പ്രസിഡന്റിന് അയച്ചതായി പി രാമകൃഷ്ണന്‍ പറഞ്ഞു. സുധാകരനെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും കോണ്‍ഗ്രസുകാരനായി തുടരുമെന്നും രാമകൃഷ്ണന്‍ പറഞ്ഞു. രാജി അംഗീകരിച്ചതായി രമേശ് ചെന്നിത്തല തിരുവനന്തപുരത്ത് പറഞ്ഞു. ഉമ്മന്‍ചാണ്ടിയുമായി ആലോചിച്ച് പകരം സംവിധാനം നിശ്ചയിക്കും. പുനഃസംഘടനയുടെ ഘട്ടമായതിനാല്‍ മുതിര്‍ന്ന വൈസ് പ്രസിഡന്റിനോ കെപിസിസി ജനറല്‍ സെക്രട്ടറിക്കോ ചുമതല നല്‍കാനാണ് സാധ്യത.
കൂത്തുപറമ്പിലേക്ക് എം വി രാഘവനെ നിര്‍ബന്ധിച്ച് പറഞ്ഞയച്ച് കൂട്ടക്കൊലക്ക് വഴിവച്ചതും എ കെ ജി ആശുപത്രി പിടിച്ചെടുക്കാന്‍ പ്രേരിപ്പിച്ചതും സുധാകരനാണെന്ന രാമകൃഷ്ണന്റെ വെളിപ്പെടുത്തലാണ് രാജിയില്‍ കലാശിച്ചത്. ജില്ലയില്‍ കോണ്‍ഗ്രസിനെ നാമാവശേഷമാക്കിയത് സുധാകരന്റെ ക്രിമിനല്‍ പ്രവര്‍ത്തനമാണെന്നും രാമകൃഷ്ണന്‍ തുറന്നടിച്ചിരുന്നു. വെടിവയ്പ്പില്‍ ഗൂഢാലോചനയുണ്ടെന്ന സത്യം തുടക്കം മുതലേ സിപിഐ എം ഉന്നയിച്ചതാണ്. അതു ശരിവച്ച് രാമകൃഷ്ണന്‍ തുറന്നടിച്ചതോടെ പുനരന്വേഷണമെന്ന ആവശ്യത്തെ പ്രതിരോധിക്കാനാവാതെ കുഴങ്ങുകയാണ് കോണ്‍ഗ്രസ്.
അതിനിടെ, കണ്ണൂരില്‍ പുതിയ ഡിസിസി പ്രസിഡന്റിനായുള്ള ചരടുവലി മുറുകി. പ്രസിഡന്റുസ്ഥാനം ഐ വിഭാഗത്തിന്റെ ക്വാട്ടയിലാണ്. എ വിഭാഗവും ശക്തമായ അവകാശം ഉന്നയിക്കുന്നുണ്ട്. സുധാകരന്റെ അനുചരവൃന്ദത്തില്‍നിന്ന് ആരുടെയും പേര് ഇതുവരെ ഉയര്‍ന്നുവന്നിട്ടില്ല. ചില മണ്ഡലം പ്രസിഡന്റുമാരുടെ നിയമനവുമായി ബന്ധപ്പെട്ടാണ് രാമകൃഷ്ണന്റെ രാജിയില്‍ കലാശിച്ച പോരിന് തുടക്കം. ഡിസിസി പ്രസിഡന്റിനെ സുധാകരന്റെ അനുയായികള്‍ മുറിയില്‍ പൂട്ടിയിട്ടു. സുധാകരന്‍ കുടുംബസഹായ ഫണ്ട് വെട്ടിച്ചതടക്കമുള്ള കാര്യങ്ങള്‍ വെളിപ്പെടുത്തിയാണ് രാമകൃഷ്ണന്‍ തിരിച്ചടിച്ചത്. പിറ്റേന്ന് അദ്ദേഹത്തെ മൂന്നു മണിക്കൂറോളം ഓഫീസിന് പുറത്തിരുത്തി. രാമകൃഷ്ണനെ മാറ്റിയില്ലെങ്കില്‍ എംപി സ്ഥാനം രാജിവയ്ക്കുമെന്ന് സുധാകരന്‍ ഭീഷണി മുഴക്കിയെങ്കിലും ആരും ഗൗനിച്ചില്ല. എ കെ ആന്റണി, ഉമ്മന്‍ചാണ്ടി, വി എം സുധീരന്‍ എന്നിവരുടെ ഉറച്ച പിന്തുണ ഈ ഘട്ടത്തിലെല്ലാം രാമകൃഷ്ണനുണ്ടായിരുന്നു. കൂത്തുപറമ്പ് വെടിവയ്പ്പിന് പിന്നിലെ ഗൂഢാലോചന പുറത്തുവിട്ടതാണ് രാമകൃഷ്ണനെ എ ഗ്രൂപ്പിനുപോലും ഇപ്പോള്‍ അനഭിമതനാക്കിയത്. ഉമ്മന്‍ചാണ്ടികൂടി തള്ളിപ്പറഞ്ഞതോടെ അദ്ദേഹം രാജിക്ക് സന്നദ്ധനാവുകയായിരു
മുഖ്യമന്ത്രി ക്രിമിനല്‍ രാഷ്ട്രീയത്തെ സംരക്ഷിക്കുന്നു: ഇ പി
തൃശൂര്‍ : കൂത്തുപറമ്പ് വെടിവയ്പ് കേസ് പുനഃരന്വേഷിക്കാന്‍ സാധ്യമല്ലെന്ന നിലപാടിലൂടെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ക്രിമിനല്‍ രാഷ്ട്രീയത്തെ സംരക്ഷിക്കുകയാണെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം ഇ പി ജയരാജന്‍ എംഎല്‍എ പറഞ്ഞു. കൂത്തുപറമ്പ് കേസ് പുനരന്വേഷിച്ചാല്‍ കോണ്‍ഗ്രസിന്റെ മുഖം കൂടുതല്‍ വികൃതമാകുമെന്ന് തിരിച്ചറിഞ്ഞാണ് ഉമ്മന്‍ചാണ്ടി ഇതില്‍നിന്ന് ഒഴിഞ്ഞു മാറുന്നതെന്നും ഇ പി മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. കൂത്തുപറമ്പ് സംഭവത്തിനു പിന്നിലെ രാഷ്ട്രീയ ചരടുവലികളെല്ലാം പുറത്തുവരണം. അതിനാണ് സിപിഐ എം പുനരന്വേഷണം ആവശ്യപ്പെട്ടത്. കണ്ണൂരിലെ ക്രിമിനല്‍ വാഴ്ചയുടെ ചരിത്രം പരിശോധിച്ചാല്‍ എന്നും കോണ്‍ഗ്രസിന്റെ കറുത്ത കരങ്ങള്‍ കാണാം. 1948ല്‍ മൊയ്യാരത്ത് ശങ്കരനെ വരെ കൊലപ്പെടുത്തിയത് ഈ ശക്തികളാണ്. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പുകാലത്ത് കോണ്‍ഗ്രസ് നേതാക്കള്‍ കൊണ്ടുവന്ന ക്വട്ടേഷന്‍ സംഘം പിടിയിലായി. ഇവരെ സംരക്ഷിച്ചത് കെ സുധാകരനും സംഘവുമാണ്. കൂത്തുപറമ്പ് കേസിന്റെ ഉള്ളുകള്ളികള്‍കൂടി പുറത്തായാല്‍ കോണ്‍ഗ്രസ് വീണ്ടും പ്രതിക്കൂട്ടിലാവുമെന്ന് ഉറപ്പാണ്. ക്രിമിനല്‍ വാഴ്ചയെ സംരക്ഷിക്കുന്ന യുഡിഎഫ് സര്‍ക്കാരിന്റെ നിലപാട് ജനം തിരിച്ചറിയുമെന്നും ഇ പി പറഞ്ഞു.
പുനരന്വേഷണമില്ലെന്ന് മുഖ്യമന്ത്രിയും ചെന്നിത്തലയും
തൃശൂര്‍ : കൂത്തുപറമ്പ് വെടിവയ്പ് കേസ് വീണ്ടും അന്വേഷിക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആവര്‍ത്തിച്ചു. തൃശൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കയായിരുന്നു ഉമ്മന്‍ചാണ്ടി. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് അന്വേഷിച്ച കേസാണിത്. വെടിവയ്പിനു പിന്നില്‍ കെ സുധാകരനാണെന്ന പി രാമകൃഷ്ണന്റെ അഭിപ്രായം കോണ്‍ഗ്രസിന്റേതല്ല. അതിനാലാണ് താന്‍ പി രാമകൃഷ്ണനെ തള്ളിപ്പറഞ്ഞതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. പുനരന്വേഷണത്തിനു സാധ്യതയില്ലെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു. സംഭവത്തില്‍ കെ സുധാകരന്‍ എംപിക്ക് പങ്കില്ല. സുധാകരനെതിരെ പി രാമകൃഷ്ണന്‍ ആരോപണം ഉന്നയിച്ചത് അച്ചടക്ക ലംഘനമാണ്. വിവാദപ്രസ്താവന കോണ്‍ഗ്രസ് അന്വേഷിക്കും. രാമകൃഷ്ണന്റെ രാജിക്കത്ത് ലഭിച്ചിട്ടില്ല. ഫോണിലൂടെ ചിലര്‍ പറഞ്ഞ വിവരമേ തനിക്കുള്ളൂ- ചെന്നിത്തല പറഞ്ഞു.
deshabhimani 091011
കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് പി രാമകൃഷ്ണനെതിരെ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും രംഗത്തിറങ്ങിയത് കൂത്തുപറമ്പ് വെടിവയ്പ്പ് കേസില്‍ കെ സുധാകരനുള്ള പങ്ക് ഒളിപ്പിക്കാന്‍ . പി രാമകൃഷ്ണനോട് കെപിസിസി വിശദീകരണം ചോദിച്ചെങ്കിലും മറുപടിക്ക് കാക്കാതെ പുകച്ചു പുറത്തുചാടിക്കുകയെന്ന തന്ത്രമാണ് നേതൃത്വം നടപ്പാക്കിയത്.
ReplyDelete