സംസ്ഥാനത്തെ ഐടി മേഖലയുടെ വികസനത്തിന് കുതിപ്പുപകരുന്ന സ്മാര്‍ട്ട്സിറ്റി പദ്ധതി നിര്‍മാണം തുടങ്ങി. ഇന്‍ഫോപാര്‍ക്കിനോടു ചേര്‍ന്ന് സ്മാര്‍ട്ട്സിറ്റിപ്രദേശത്ത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍മാണപ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. തര്‍ക്കങ്ങള്‍ പരിഹരിച്ചശേഷം ഫെബ്രുവരിയില്‍ സംസ്ഥാന സര്‍ക്കാരുമായി ഉണ്ടാക്കിയ കരാര്‍പ്രകാരം മാര്‍ച്ചില്‍ നിര്‍മാണം തുടങ്ങുമെന്നാണ് ടീകോം അറിയിച്ചിരുന്നതെങ്കിലും ഇപ്പോഴാണ് ആരംഭിച്ചത്. സ്മാര്‍ട്ട്സിറ്റിയുടെ മാനേജ്മെന്റ് ഓഫീസായി മാറുന്ന പവിലിയന്റെ നിര്‍മാണമാണ് തുടങ്ങിയത്. 6000 ചതുരശ്രഅടി വിസ്തീര്‍ണമുണ്ടാകും. 14 ആഴ്ചയ്ക്കകം ഇതിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ സ്മാര്‍ട്ട്സിറ്റി ഡയറക്ടര്‍ബോര്‍ഡ് യോഗം തീരുമാനിച്ചു. ഒന്നാംഘട്ട നിര്‍മാണം രണ്ടുവര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കും. ഇതുപ്രകാരം പ്രവര്‍ത്തനങ്ങള്‍ക്ക് സമയക്രമവും നിശ്ചയിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.
കാലതാമസമില്ലാതെ സമയബന്ധിതമായി പദ്ധതി പൂര്‍ത്തിയാക്കലാണ് ലക്ഷ്യമെന്ന് ചടങ്ങില്‍ അധ്യക്ഷനായ ടീകോം സിഇഒ അബ്ദുള്‍ ലത്തീഫ് അല്‍മുള്ള പറഞ്ഞു. വന്‍തോതില്‍ നേരിട്ടുള്ള വിദേശനിക്ഷേപവും അന്താരാഷ്ട്ര ഐടി കമ്പനികളും വരുമെന്നതിനാല്‍ കേരളത്തെ സംബന്ധിച്ച് ഏറ്റവും പ്രധാന പദ്ധതിയാണിത്. പദ്ധതിയുടെ പുരോഗതി വിലയിരുത്താന്‍ ടീകോം പ്രോജക്ട് മോണിറ്ററിങ് കമ്മിറ്റി ദുബായില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ മാര്‍ച്ചില്‍ നിര്‍മാണം തുടങ്ങുമെന്ന് രേഖാമൂലം സര്‍ക്കാരിനെ അറിയിച്ചിട്ടും എന്തുകൊണ്ടാണ് ഇത്രയും വൈകിയതെന്ന് ടീകോംതന്നെ വെളിപ്പെടുത്തണമെന്ന് പദ്ധതിയുടെ മുന്‍ ചെയര്‍മാന്‍ എസ് ശര്‍മ എംഎല്‍എ പറഞ്ഞു. കരാര്‍ വ്യവസ്ഥ സംബന്ധിച്ച് തര്‍ക്കംവന്നപ്പോള്‍ മുന്‍ സര്‍ക്കാര്‍ ഒരു നിലപാടെടുത്തു. ടീകോം അത് പിന്നീട് അംഗീകരിച്ചു. മാര്‍ച്ചില്‍ നിര്‍മാണം ആരംഭിക്കുമെന്ന് രേഖാമൂലം അറിയിച്ചെങ്കിലും അവര്‍ അത് പാലിച്ചില്ല. കാരണം വെളിപ്പെടുത്തേണ്ടത് ടീകോമാണെന്നും ശര്‍മ പറഞ്ഞു. മന്ത്രിമാരായ പി കെ കുഞ്ഞാലിക്കുട്ടി, വി കെ ഇബ്രാഹിംകുഞ്ഞ്, കെ ബാബു, എംപിമാരായ പി രാജീവ്, കെ പി ധനപാലന്‍ , എംഎല്‍എമാരായ ബെന്നി ബഹനാന്‍ , സാജു പോള്‍ , വി പി സജീന്ദ്രന്‍ , അന്‍വര്‍ സാദത്ത്, ഹൈബി ഈഡന്‍ , ജോസഫ് വാഴയ്ക്കന്‍ , അഡീഷണല്‍ ചീഫ് സെക്രട്ടറി ടി ബാലകൃഷ്ണന്‍ , സ്മാര്‍ട്ട്സിറ്റി എംഡി ഡോ. ബാജു ജോര്‍ജ്, എം എ യൂസഫലി തുടങ്ങിയവര്‍ പങ്കെടുത്തു.
കസേര കിട്ടാത്ത കോണ്‍ഗ്രസ് നേതാക്കള്‍ പ്രതിഷേധിച്ചു
കൊച്ചി: നിര്‍മാണോദ്ഘാടനം അതിരാവിലെയാക്കി സ്മാര്‍ട്ട്സിറ്റി പദ്ധതിയില്‍ "രാഹുവിന്റെ അപഹാരം" ഒഴിവാക്കിയെങ്കിലും വേദിയില്‍ കസേരകിട്ടാത്ത കോണ്‍ഗ്രസ് നേതാക്കളുടെ പ്രതിഷേധം ചടങ്ങിന്റെ നിറംകെടുത്തി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ഐടി മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി, കെ ബാബു, എം എ യൂസഫലി, ടീകോം സിഇഒ എന്നിവര്‍ക്കു പുറമെ മുന്‍ മന്ത്രി എസ് ശര്‍മ, സ്ഥലം എംഎല്‍എ വി പി സജീന്ദ്രന്‍ എന്നിവര്‍ക്കുമാണ് വേദിയില്‍ കസേരയിട്ടിരുന്നത്. കസേരകളില്‍ പേരും എഴുതിവച്ചു. ചടങ്ങ് വടവു കോട്-പുത്തന്‍കുരിശ് പഞ്ചായത്തിലാണ് നടന്നതെങ്കിലും തൃക്കാക്കര എംഎല്‍എ ബെന്നി ബഹനാനും കെ പി ധനപാലന്‍ എംപിക്കും കസേരയിടാതിരുന്നത് പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളെ ചൊടിപ്പിച്ചു. മുസ്ലിം ലീഗിന്റെ പ്രാദേശിക നേതാക്കള്‍ ചടങ്ങില്‍ നിറഞ്ഞതോടെ പ്രതിഷേധത്തിന് ആക്കംകൂടി. ധനപാലനും ബെന്നിക്കും പിന്തുണയുമായി വേദിക്കരുകില്‍ മുദ്രാവാക്യം മുഴങ്ങി. മുഖ്യമന്ത്രിയും അറിയട്ടെ ഇവിടെ നടക്കുന്ന കാര്യങ്ങള്‍ എന്ന് ചിലര്‍ വിളിച്ചുപറഞ്ഞു. തുടര്‍ന്ന് ചെറിയ വേദിയിലേക്ക് കൂടുതല്‍ കസേരയെത്തി. പിണങ്ങിയിരുന്നവരെ ഓരോരുത്തരെയായി വിളിച്ചുകയറ്റി. ഒറ്റവാചകത്തില്‍ പ്രസംഗം അവസാനിപ്പിച്ചും ചടങ്ങ് പൂര്‍ത്തിയാകും മുമ്പ് സ്ഥലംവിട്ടും ധനപാലന്‍ പ്രതിഷേധം നിലനിര്‍ത്തി. തങ്ങള്‍ ഇതൊന്നും അറിഞ്ഞില്ലായെന്നും അടുത്ത പരിപാടി ഗംഭീരമാക്കാമെന്നും പറഞ്ഞ് ഉമ്മന്‍ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും ക്ഷമാപണം നടത്തി. രാവിലെ ഒമ്പതുമുതല്‍ രാഹുകാലമായതിനാല്‍ എട്ടിനായിരുന്നു ഉദ്ഘാടനച്ചടങ്ങ്.
deshabhimani 091011
നിര്‍മാണോദ്ഘാടനം അതിരാവിലെയാക്കി സ്മാര്‍ട്ട്സിറ്റി പദ്ധതിയില്‍ "രാഹുവിന്റെ അപഹാരം" ഒഴിവാക്കിയെങ്കിലും വേദിയില്‍ കസേരകിട്ടാത്ത കോണ്‍ഗ്രസ് നേതാക്കളുടെ പ്രതിഷേധം ചടങ്ങിന്റെ നിറംകെടുത്തി.
ReplyDelete