Monday, October 24, 2011

മുല്ലനേഴിക്ക് ബഹുമതി നിഷേധിച്ചത് വിവേചനം

സാംസ്കാരിക മേഖലയിലെ ചൈതന്യമായിരുന്ന മുല്ലനേഴിക്ക് മരണാനന്തരം ഔദ്യോഗിക ബഹുമതി നിഷേധിച്ചത് സര്‍ക്കാരിന്റെ കടുത്ത വിവേചനം. സര്‍ഗാത്മകമായ പ്രവര്‍ത്തനത്തിലൂടെ സമൂഹത്തിനുവേണ്ടി മാത്രം ജീവിച്ച മുല്ലനേഴി എല്ലാ അര്‍ഥത്തിലും ഔദ്യോഗിക ബഹുമതിക്ക് അര്‍ഹനായിരുന്നു. എന്നാല്‍ ,യുഡിഎഫ് സര്‍ക്കാര്‍ സങ്കുചിത രാഷ്ട്രീയവിവേചനം കാട്ടി ബഹുമതി നിഷേധിക്കുകയായിരുന്നുവെന്ന് സാംസ്കാരിക പ്രവര്‍ത്തകര്‍ പറഞ്ഞു.

ഔദ്യോഗിക ബഹുമതിയുടെ കാര്യത്തില്‍ മാനദണ്ഡമുണ്ടാക്കുമെന്ന സാംസ്കാരികമന്ത്രിയുടെ പ്രസ്താവന മുല്ലനേഴിയുടെ കാര്യത്തില്‍ വരുത്തിയ ഗുരുതരമായ വീഴ്ച മറച്ചുവയ്ക്കാനുള്ള തന്ത്രമാണ്. മുല്ലനേഴിക്ക് ഔദ്യോഗിക ബഹുമതി നല്‍കണമെന്നാവശ്യപ്പെട്ട് സ്ഥലം എംഎല്‍എ ഗീത ഗോപി മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടിരുന്നു. മന്ത്രി സി എന്‍ ബാലകൃഷ്ണനോട് ഇക്കാര്യത്തില്‍ ഇടപെടണമെന്ന് വി എസ് സുനില്‍കുമാര്‍ എംഎല്‍എയും ആവശ്യപ്പെട്ടു. എന്നാല്‍ , ഔദ്യോഗിക ബഹുമതി വേണ്ടെന്നും മുഖ്യമന്ത്രിക്കും സാംസ്കാരികമന്ത്രിക്കുംവേണ്ടി റീത്ത് വച്ചാല്‍ മതിയെന്നുമായിരുന്നു തിരുവന്തപുരത്തുനിന്ന് കലക്ടറേറ്റില്‍ ലഭിച്ച നിര്‍ദേശം.

ഭരണകര്‍ത്താക്കള്‍ക്ക് സാഹിത്യമെന്താണെന്ന് അറിയാത്തതിന്റെ കെടുതിയാണ് മുല്ലനേഴിയോടുള്ള സമീപനത്തില്‍ കാണുന്നതെന്ന് സുകുമാര്‍ അഴീക്കോട് പ്രതികരിച്ചു. എഴുത്തുകാരെ അര്‍ഹരെന്നും അനര്‍ഹരെന്നും സര്‍ക്കാര്‍ വിഭജിക്കാന്‍ പാടില്ല. മരണാനന്തരമുള്ള ഔദ്യോഗിക ബഹുമതിയുടെ കാര്യം സര്‍ക്കാര്‍ ചട്ടവും മാനദണ്ഡവുണ്ടാക്കി തീരുമാനിക്കേണ്ടതല്ല. സഹിത്യത്തെയും സംസ്കാരത്തെയുമെല്ലാം വിശാല അര്‍ഥത്തില്‍ വീക്ഷിക്കാനുള്ള മാനവികതയാണുണ്ടാവേണ്ടതെന്നും അഴീക്കോട് പറഞ്ഞു. സര്‍ക്കാര്‍ ബഹുമതിക്ക് മുല്ലനേഴി അര്‍ഹനായിരുന്നെന്ന് മുന്‍ സാംസ്കാരിക മന്ത്രി എം എ ബേബി പറഞ്ഞു. മുല്ലനേഴിയുടെ കാര്യത്തില്‍ കടുത്ത വീഴ്ചയാണ് സര്‍ക്കാരിനുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. മുല്ലനേഴിയുടെ മഹത്വം സര്‍ക്കാരിനു മാത്രം മനസ്സിലാവാത്തത് ദുരുദ്ദേശ്യപരമാണെന്ന് സി രവീന്ദ്രനാഥ് എംഎല്‍എ പറഞ്ഞു. മുല്ലനേഴിയോട് സര്‍ക്കാര്‍ കാണിച്ച അനാദരവ് നിയമസഭയില്‍ ഉന്നയിക്കുമെന്ന് വി എസ് സുനില്‍കുമാര്‍ എംഎല്‍എ പറഞ്ഞു. മാനദണ്ഡം നിശ്ചയിക്കുംമുമ്പ് ഇത്തരം കാര്യങ്ങളില്‍ സര്‍ക്കാരിന് വിവേകമാണ് ഉണ്ടാവേണ്ടതെന്ന് കവി രാവുണ്ണി പറഞ്ഞു.

deshabhimani 241011

2 comments:

  1. സാംസ്കാരിക മേഖലയിലെ ചൈതന്യമായിരുന്ന മുല്ലനേഴിക്ക് മരണാനന്തരം ഔദ്യോഗിക ബഹുമതി നിഷേധിച്ചത് സര്‍ക്കാരിന്റെ കടുത്ത വിവേചനം. സര്‍ഗാത്മകമായ പ്രവര്‍ത്തനത്തിലൂടെ സമൂഹത്തിനുവേണ്ടി മാത്രം ജീവിച്ച മുല്ലനേഴി എല്ലാ അര്‍ഥത്തിലും ഔദ്യോഗിക ബഹുമതിക്ക് അര്‍ഹനായിരുന്നു. എന്നാല്‍ ,യുഡിഎഫ് സര്‍ക്കാര്‍ സങ്കുചിത രാഷ്ട്രീയവിവേചനം കാട്ടി ബഹുമതി നിഷേധിക്കുകയായിരുന്നുവെന്ന് സാംസ്കാരിക പ്രവര്‍ത്തകര്‍ പറഞ്ഞു.

    ReplyDelete
  2. malayalathinte snehanidiyaya kavi,nadan,com.mullanezhiyod udf sarkar kattiya aneethikkethire prathishadikkunnu.Ethu samskarika kearalathine apamanam.

    ReplyDelete