Wednesday, October 26, 2011

രാഷ്ട്രീയ കുരുതി നടത്തിയത് ഏറ്റവും ജനകീയമായ സഹകരണ ബാങ്കിനെ

യുഡിഎഫ് സര്‍ക്കാര്‍ രാഷ്ട്രീയ പകപോക്കലിനായി കുരുതി നടത്തിയത് ഏറ്റവും ജനകീയമായ സഹകരണ ബാങ്കിനെ. അടാട്ട് ഫാര്‍മേഴ്സ് സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്കിലാണ് ഭരണസമിതിയെ മുന്നറിയിപ്പില്ലാതെ പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റര്‍ ഭരണം ഏര്‍പ്പെടുത്തിയത്. സഹകരണ മന്ത്രി സി എന്‍ ബാലകൃഷ്ണന്റെ ജന്മനാട്ടിലുള്ള ബാങ്കാണിത്. കഴിഞ്ഞ 18 വര്‍ഷമായി എല്‍ഡിഎഫ് നേതൃത്വത്തിലുളള ഭരണസമിതിയുടെ പ്രവര്‍ത്തനഫലമായി കേരളത്തിലെ പ്രാഥമിക സഹകരണ സംഘങ്ങളില്‍ ഏറ്റവും മുന്‍പന്തിയിലുള്ള സ്ഥാപനമായി ഈ ബാങ്ക് മാറിയിരുന്നു. 24,000ല്‍പ്പരം അംഗങ്ങളുളള ബാങ്ക് കര്‍ഷകരോടും ഇതര വിഭാഗങ്ങളോടുമുള്ള സേവന പ്രവര്‍ത്തനങ്ങളിലും നാടിന് മാതൃകയാണ്. എല്‍ഡിഎഫ് ഭരിക്കുന്നു എന്ന ഏക അപരാധമാണ് ജനകീയത തകര്‍ക്കുന്ന പ്രവര്‍ത്തനത്തിലേക്ക് സര്‍ക്കാരിനെ നയിച്ചതെന്ന് വ്യക്തം.

ആറ് ബ്രാഞ്ചും ഒരു എകസ്റ്റന്‍ഷന്‍ കൗണ്ടറുമുള്ള ഫാര്‍മേഴ്സ് ബാങ്ക് നെല്ല്, അടയ്ക്ക സംഭരണം, കര്‍ഷകര്‍ക്ക് പലിശരഹിത വായ്പ നല്‍കല്‍ , 3000 ഏക്കറില്‍പ്പരം വരുന്ന കോള്‍ നിലങ്ങളുടെ സംക്ഷണവും കൃഷിയിറക്കലും തുടങ്ങി വൈവിധ്യങ്ങളായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. പത്ത് പാടശേഖരങ്ങളിലായി 300 ഏക്കര്‍ കോള്‍നിലങ്ങളില്‍ കൃഷിയിറക്കാന്‍ കര്‍ഷകര്‍ക്ക് ഏക്കറിന് പതിനായിരം രൂപ പ്രകാരം പലിശരഹിത വായ്പയും നല്‍കുന്നു. വിത്ത്, കീടനാശിനി, കൊയ്ത്ത്യന്ത്രം തുടങ്ങിയവയ്ക്കും സഹായമുണ്ട്. സിവില്‍ സപ്ലൈസ് ഏറ്റെടുക്കുന്നതുവരെ നെല്ല് സംഭരിച്ച് കര്‍ഷകരെ സഹായിച്ച സ്ഥാപനമാണിത്. മുന്‍ ഭരണസമിതിയുടെ കാലത്ത് 2006-07ല്‍ കലക്ടറുടെ അഭ്യര്‍ഥന മാനിച്ച് ജില്ലയിലെ മുഴുവന്‍ കര്‍ഷകരുടെയും നെല്ല് സംഭരിച്ചു. ഇതിനായി 20 കോടി രൂപ ജില്ലാ ബാങ്കില്‍നിന്ന് വായ്പയെടുത്തു. മില്ലുകാര്‍ക്ക് നെല്ല് വിറ്റ വകയില്‍ 20.5 കോടി രൂപ പിരിഞ്ഞു കിട്ടാനുണ്ടായിരുന്നു. കെ എ സുകുമാരന്റെ നേതൃത്വത്തിലുളള ഇപ്പോഴത്തെ ഭരണസമിതി മുന്‍കൈയെടുത്ത് ഇതില്‍ 14 കോടിയും പരിച്ചെടുത്തു. ബാക്കി ലഭിക്കാനായി നിയമനടപടി സ്വീകരിച്ചിട്ടുണ്ട്. ഈ സംഖ്യയാണ് പരിശോധനയില്‍ ക്രമക്കേടായി വ്യാഖ്യാനിച്ചിരിക്കുന്നതെന്ന് അറിയുന്നു.

കാംകോയ്ക്കു വേണ്ടി അടയ്ക്ക സംഭരിച്ചപ്പോള്‍ സ്ഥലം ഈടുവാങ്ങി കര്‍ഷകര്‍ക്ക് 70 ലക്ഷം രൂപ വായ്പ നല്‍കിയതിന്റെ കുടിശ്ശികയും ക്രമക്കേടായാണ് വ്യാഖ്യാനിക്കപ്പെട്ടിരിക്കുന്നത്. 150 കോടി രൂപയുടെ നിക്ഷേപമുള്ള ബാങ്ക് 120 കോടിയും വായ്പ നല്‍കിയിരിക്കുകയാണ്. നീതി മെഡിക്കല്‍സ്, നീതിഹൈടെക് ലാബ്, രണ്ട് സൂപ്പര്‍ മാര്‍ക്കറ്റുകള്‍ , വളം ഡെപ്പോ എന്നിവയും ബാങ്കിനുണ്ട്. 12 കോടി രൂപയുടെ ക്രമക്കേടുണ്ടെന്നാണ് ഭരണസമിതി പിരിച്ചുവിടലിന് കാരണമായി സഹകരണ വകുപ്പ് പറയുന്നത്. സഹകരണ രജിസ്ട്രാര്‍ നടത്തിയ പരിശോധനയില്‍ ഇത് കണ്ടെത്തി എന്നല്ലാതെ ക്രമക്കേടെന്താണെന്ന് ഭരണസമിതിയെ അറിയിച്ചിട്ടില്ല. പിരിച്ചുവിടലിന് കാരണംകാണിക്കല്‍ നോട്ടീസും നല്‍കിയില്ല. കഴിഞ്ഞ ശനിയാഴ്ച ബാങ്ക് പൂട്ടി ജീവനക്കാര്‍ പോയശേഷമാണ് സഹകരണ അസി. രജിസ്ട്രാറായ അഡ്മിനിസ്ട്രേറ്റര്‍ പൊലീസ് സന്നാഹത്തോടെയെത്തി പിടിച്ചെടുത്തത്. തിങ്കളാഴ്ച ചുമതലയേല്‍ക്കുകയും ചെയ്തു.

deshabhimani 261011

4 comments:

  1. യുഡിഎഫ് സര്‍ക്കാര്‍ രാഷ്ട്രീയ പകപോക്കലിനായി കുരുതി നടത്തിയത് ഏറ്റവും ജനകീയമായ സഹകരണ ബാങ്കിനെ. അടാട്ട് ഫാര്‍മേഴ്സ് സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്കിലാണ് ഭരണസമിതിയെ മുന്നറിയിപ്പില്ലാതെ പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റര്‍ ഭരണം ഏര്‍പ്പെടുത്തിയത്. സഹകരണ മന്ത്രി സി എന്‍ ബാലകൃഷ്ണന്റെ ജന്മനാട്ടിലുള്ള ബാങ്കാണിത്. കഴിഞ്ഞ 18 വര്‍ഷമായി എല്‍ഡിഎഫ് നേതൃത്വത്തിലുളള ഭരണസമിതിയുടെ പ്രവര്‍ത്തനഫലമായി കേരളത്തിലെ പ്രാഥമിക സഹകരണ സംഘങ്ങളില്‍ ഏറ്റവും മുന്‍പന്തിയിലുള്ള സ്ഥാപനമായി ഈ ബാങ്ക് മാറിയിരുന്നു. 24,000ല്‍പ്പരം അംഗങ്ങളുളള ബാങ്ക് കര്‍ഷകരോടും ഇതര വിഭാഗങ്ങളോടുമുള്ള സേവന പ്രവര്‍ത്തനങ്ങളിലും നാടിന് മാതൃകയാണ്. എല്‍ഡിഎഫ് ഭരിക്കുന്നു എന്ന ഏക അപരാധമാണ് ജനകീയത തകര്‍ക്കുന്ന പ്രവര്‍ത്തനത്തിലേക്ക് സര്‍ക്കാരിനെ നയിച്ചതെന്ന് വ്യക്തം.

    ReplyDelete
  2. അടാട്ട് ഫാര്‍മേഴ്സ് ബാങ്ക് ഭരണസമിതിയെ പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റര്‍ ഭരണം ഏര്‍പ്പെടുത്തിയതിനെതിരെ എല്‍ഡിഎഫ് നേതൃത്വത്തില്‍ സഹകാരികള്‍ ബാങ്കിനു മുന്നില്‍ അനിശ്ചിതകാല സത്യഗ്രഹം ആരംഭിച്ചു. സിപിഐ എം ഏരിയ സെക്രട്ടറി എ എസ് കുട്ടി ഉദ്ഘാടനം ചെയ്തു. ടി എല്‍ തോമസ് അധ്യക്ഷനായി. സിപിഐ വടക്കാഞ്ചേരി മണ്ഡലം സെക്രട്ടറി വി എന്‍ ജോണി, കെ കെ ചന്ദ്രന്‍ , സിപിഐ എം ചിറ്റിലപ്പിള്ളി ലോക്കല്‍ സെക്രട്ടറി ടി ഒ വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു. ഇ കെ ചന്ദ്രന്‍ സ്വാഗതവും കെ എസ് സുഭാഷ് നന്ദിയും പറഞ്ഞു. ബാങ്ക് ഭരണസമിതിയെ അന്യായമായി പിരിച്ചുവിട്ട യുഡിഎഫ് സര്‍ക്കാരിന്റെ നടപടിയില്‍ ഹെഡ്ലോഡ് ആന്‍ഡ് ജനറല്‍ വര്‍ക്കേഴ്സ് യൂണിയന്‍ (സിഐടിയു) ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. വൈവിധ്യമാര്‍ന്ന സേവനങ്ങള്‍ നടത്തി മാതൃകാപരമായി പ്രവര്‍ത്തനം നടത്തുന്ന ബാങ്ക് ഭരണസമിതിയെ പിരിച്ചുവിട്ട നടപടി ജനാധിപത്യവിരുദ്ധമാണ്. ഇതിനു പിന്നില്‍ രാഷ്ട്രീയഗൂഢാലോചനയുണ്ട്. ബാങ്കിനെ തകര്‍ക്കാനുള്ള യുഡിഎഫ് നീക്കത്തിനെതിരെ എല്ലാ സഹകാരികളും ജനാധിപത്യവിശ്വാസികളും രംഗത്തു വരണം. ജില്ലാ കമ്മിറ്റി യോഗത്തില്‍ പ്രസിഡന്റ് ബേബിജോണ്‍ അധ്യക്ഷനായി. സെക്രട്ടറി സി കെ ചന്ദ്രന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

    ReplyDelete
  3. അടാട്ട് ഫാര്‍മേഴ്സ് സഹ. ബാങ്ക് ഭരണസമിതി പിരിച്ചുവിട്ടതുവഴി സഹകരണമേഖലയിലെ ജനാധിപത്യവ്യവസ്ഥയാണ് സഹകരണവകുപ്പ് അട്ടിമറിച്ചതെന്ന് കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ (സിഐടിയു) കുറ്റപ്പെടുത്തി. മന്ത്രിയുടെ ജില്ലയിലും മണ്ഡലത്തിലുമാണ് ഇതിന്റെ തുടക്കമെന്നത് ഗൗരവം വര്‍ധിപ്പിക്കുന്നു. ജനാധിപത്യവ്യവസ്ഥ തകര്‍ക്കപ്പെട്ടാല്‍ കേരളത്തിലെ സഹകരണപ്രസ്ഥാനം വന്‍തിരിച്ചടി നേരിടും. ഇത്തരം നീക്കങ്ങള്‍ തുടര്‍ന്നാല്‍ ശക്തമായ പ്രതിരോധനടപടികളും സമരപരിപാടികളും ആരംഭിക്കുമെന്ന് ജില്ലാ കമ്മിറ്റി യോഗം മുന്നറിയിപ്പ് നല്‍കി. ട്രഷറര്‍ ഇ ഡി സണ്ണി അധ്യക്ഷനായി. സെക്രട്ടറി എം സുരേഷ് പ്രവര്‍ത്തനറിപ്പോര്‍ട്ട് അവതരിപ്പിച്ചു. സി ആര്‍ അജിത്കുമാര്‍ , പി ടി ജോസഫ്, എം കെ പത്മജാദേവി, എം എന്‍ ശശിധരന്‍ , , കെ വി സതീശന്‍ , കെ എ വിധു എന്നിവര്‍ സംസാരിച്ചു.

    ReplyDelete
  4. അടാട്ട് ഫാര്‍മേഴ്സ് ബാങ്കിന്റെ ജനകീയ സ്വഭാവം തകര്‍ത്ത് അഡ്മിനിസ്ട്രേറ്റര്‍ ഭരണം അടിച്ചേല്‍പ്പിച്ചതിനെതിരെ പ്രതിഷേധവുമായി നിക്ഷേപകരും രംഗത്ത്. അഡ്മിനിസ്ട്രേറ്റര്‍ ചുമതലയേറ്റ് രണ്ടുനാള്‍ക്കുള്ളില്‍ ഒരുകോടി രൂപയുടെ നിക്ഷേപം പിന്‍വലിച്ചു. വരും ദിവസങ്ങളില്‍ കൂടുതല്‍ നിക്ഷേപം പിന്‍വലിക്കുമെന്നാണ് സൂചന. അഡ്മിനിസ്ട്രേറ്റര്‍ ഭരണത്തെ സഹകാരികള്‍ എതിര്‍ക്കുന്നുവെന്നതിന്റെ ഏറ്റവും ശക്തമായ പ്രതികരണംകൂടിയാണിത്.

    ReplyDelete