നീണ്ട അഞ്ചു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം കേരളം വീണ്ടും വൈദ്യുതി ലോഡ്‌ഷെഡിംഗിന്റെ ഇരുട്ടിലേയ്ക്കും ദുരിതത്തിലേയ്ക്കും തള്ളിവിടപ്പെടുന്നു. അഞ്ച് വര്‍ഷങ്ങള്‍ക്കപ്പുറം ഉമ്മന്‍ചാണ്ടിയും എ കെ ആന്റണിയും യു ഡി എഫ് ഭരണം നയിച്ചിരുന്നപ്പോള്‍ സംസ്ഥാനം കടന്നുപോയത് വൈദ്യുതി രംഗത്തെ കെടുകാര്യസ്ഥതയിലൂടെയാണ്. തുടര്‍ന്ന് അധികാരത്തില്‍ വന്ന എല്‍ ഡി എഫ് ഗവണ്‍മെമന്റ് വൈദ്യുതി രംഗത്ത് കേരളത്തിന്റെ ചരിത്രം തന്നെ തിരുത്തിക്കുറിച്ചു. ഈ രംഗത്ത് രാജ്യത്തെ ഏറ്റവും കാര്യക്ഷമതയുള്ള സംസ്ഥാനമെന്ന ഖ്യാതി ആര്‍ജിക്കാന്‍ കേരളത്തിനു കഴിഞ്ഞുവെന്നത് ആ ഗവണ്‍മെന്റിന്റെ വിമര്‍ശകര്‍ പോലും തലകുലുക്കി അംഗീകരിക്കുകയുണ്ടായി. ഇപ്പോള്‍ നൂറു ദിവസ വിസ്മയത്തെ തുടര്‍ന്ന് നാം കൈപ്പേറിയ യാഥാര്‍ഥ്യങ്ങളിലേയ്ക്ക് തിരിച്ചെത്തുകയാണ്.
കേന്ദ്ര പൂളില്‍ നിന്നും സംസ്ഥാനത്തിനു ലഭിക്കേണ്ട വൈദ്യുതിയില്‍ 400 മെഗാവാട്ടിന്റെ കുറവുണ്ടായിരിക്കുന്നു. ഇടുക്കി, ശബരിഗിരി നിലയങ്ങളിലെ നാലു ജനറേറ്ററുകള്‍ പ്രവര്‍ത്തനരഹിതമാണ്. അണ്‍ അലോക്കേറ്റഡ് വിഭാഗത്തില്‍ നിന്നും ജനുവരി മുതല്‍ ലഭിച്ചുവന്നിരുന്ന 50 മെഗാവാട്ട് വൈദ്യുതി കേന്ദ്രം വെട്ടിക്കുറച്ചു. സ്വതന്ത്ര വ്യാപാരികളില്‍ നിന്നും കരാറനുസരിച്ച് ലഭിക്കേണ്ടിയിരുന്ന 250 മെഗാവാട്ട് വൈദ്യുതി കേരളത്തിനു ലഭിക്കുന്നില്ല. ഇതെല്ലാമാണ് സംസ്ഥാനം അഭിമുഖീകരിക്കുന്ന വൈദ്യുത പ്രതിസന്ധിക്കു കാരണം. ഇതിനോടകം പല കാരണങ്ങളാല്‍ തടസപ്പെട്ടിരുന്ന വൈദ്യുതി പ്രവാഹം ഇനി മുതല്‍ പ്രഖ്യാപിത ലോഡ് ഷെഡിംഗായി മാറും. രാത്രിയും പകലും അര മണിക്കൂര്‍ വീതമായിരിക്കും ഈ ലോഡ് ഷെഡിംഗ്. അതോടൊപ്പം അപ്രഖ്യാപിത ലോഡ് ഷെഡിംഗിനും കേരളം ഇരയാവും. വൈദ്യുതി സര്‍ചാര്‍ജെന്ന അധികഭാരം ജനങ്ങളുടെ തലയില്‍ അടിച്ചേല്‍പ്പിച്ചവര്‍ തന്നെ പുതിയ ശിക്ഷ പ്രഖ്യാപിച്ചിരിക്കുന്നു.
മൂലമറ്റം, മൂഴിയാര്‍ എന്നിവിടങ്ങളിലെ ജനറേറ്ററുകള്‍ നിശ്ചലമായിട്ട് നാളുകളേറെയായി. അവ സമയബന്ധിതമായി അറ്റകുറ്റപണി നടത്തി വൈദ്യുതോല്‍പാദനത്തിനു സജ്ജമാക്കുന്നതില്‍ വൈദ്യുതി ബോര്‍ഡ് കുറ്റകരമായ അനാസ്ഥയാണ് കാട്ടിയത്. വൈദ്യുതി സര്‍ചാര്‍ജ് ജനങ്ങളുടെമേല്‍ അടിച്ചേല്‍പ്പിക്കുന്നതില്‍ കാട്ടിയ ശുഷ്‌കാന്തിയും കാര്യക്ഷമതയും ഇക്കാര്യത്തില്‍ പ്രകടിപ്പിക്കുന്നതിനു കരുതലോടെ ഭരണം നടത്തുന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാരും വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദും ദയനീയമായി പരാജയപ്പെട്ടിരിക്കുന്നു.
മുട്ടിനു മുട്ടിനു കേന്ദ്ര വിഹിതവും സഹായങ്ങളും ഉറപ്പുവരുത്താനെന്ന പേരില്‍ പൊതു ഖജനാവില്‍ നിന്നു കോടികള്‍ ചിലവിട്ട് ഡല്‍ഹി സന്ദര്‍ശനം നടത്തുന്ന യു ഡി എഫ് മന്ത്രിപുംഗവന്‍മാര്‍ക്ക് കേന്ദ്രം നിഷ്‌കരുണം വെട്ടിക്കുറച്ച 400 മെഗാവാട്ട് വൈദ്യുതി പുനസ്ഥാപിക്കാന്‍ കഴിഞ്ഞില്ലെന്നത് അപമാനകരമാണ്. കേരളത്തില്‍ നിന്ന് ഒരു മന്ത്രി ശ്രേഷ്ഠന്‍, കെ സി വേണുഗോപാല്‍, വൈദ്യുതി സഹമന്ത്രിയായിരിക്കെയാണിതെന്നത് കോണ്‍ഗ്രസിന്റെയും യു ഡി എഫിന്റെയും ഭരണത്തില്‍ സംസ്ഥാനത്തിന്റെ ഗതി എന്താവുമെന്നതിന് മറ്റൊരുദാഹരണമാണ്. മേല്‍പറഞ്ഞ കണക്കനുസരിച്ച് മൊത്തം കേന്ദ്ര വിഹിതമായി ലഭിക്കേണ്ട 950 മെഗാവാട്ട് 550 ആയി ചുരുങ്ങി. ആന്ധ്രാപ്രദേശില്‍ കോണ്‍ഗ്രസിന്റെ കടപുഴക്കാന്‍ മതിയായ പ്രക്ഷോഭമാണ് തെലുങ്കാന സമരം. തെലുങ്കാനാ പ്രക്ഷോഭകരെ പ്രീണിപ്പിക്കാമെന്ന വ്യാമോഹമാണ് വെട്ടിക്കുറച്ച വിഹിതത്തില്‍ നിന്നും മറ്റൊരു 50 മെഗാവാട്ട് ആന്ധ്രയ്ക്ക് വഴിതിരിച്ചുവിടാന്‍ കേന്ദ്രഭരണത്തെ നിര്‍ബന്ധിതമാക്കിയത്. സംസ്ഥാനത്തോടുള്ള ഈ അനീതിയും ജനങ്ങള്‍ക്കെതിരായ പീഡനവും ചോദ്യംചെയ്യാന്‍ നട്ടെല്ലില്ലാത്തവരാണ് എ കെ ആന്റണി മുതല്‍ കെ സി വേണുഗോപാല്‍ വരെയുള്ള കേരളത്തിന്റെ കേന്ദ്രമന്ത്രിമാര്‍ എന്ന് അവര്‍ ഒരിക്കല്‍ക്കൂടി തെളിയിച്ചിരിക്കുന്നു.
''കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി'' എന്നതിനെ അന്വര്‍ഥമാക്കുകയാണ് യു ഡി എഫും യു പി എയും. ദക്ഷിണേന്ത്യക്കാകെ വൈദ്യുതി സുരക്ഷിതത്വം ഉറപ്പുവരുത്തേണ്ട രാമഗുണ്ഡം, തല്‍ച്ചാര്‍, നെയ്‌വേലി നിലയങ്ങളുടെ അറ്റകുറ്റപ്പണികള്‍ യഥാസമയം പൂര്‍ത്തീകരിക്കാന്‍ കേന്ദ്രസര്‍ക്കാരിന് കഴിഞ്ഞില്ല. കാര്യക്ഷമത എന്നാല്‍ കെടുകാര്യസ്ഥതയാണെന്ന് തെളിയിച്ച യു ഡി എഫിനെ കൊടിയ കെടുകാര്യസ്ഥത കൊണ്ട് പിന്നിലാക്കുകയാണ് യു പി എ. ആഗോളവത്കരണ നയങ്ങളുടെ ഭാഗമാണ് വൈദ്യുതിമേഖലയുടെ സ്വകാര്യവത്കരണം. കേരളം ഇന്ന് നേരിടുന്ന വൈദ്യുതിപ്രതിസന്ധിയില്‍ സ്വകാര്യവത്കരണ നയങ്ങള്‍ക്കും ചെറുതല്ലാത്ത പങ്കുണ്ട്. 250 മെഗാവാട്ട് വൈദ്യുതി കേരളത്തിന് നല്‍കേണ്ട സ്വതന്ത്രവ്യാപാരികള്‍ കരാര്‍വ്യവസ്ഥകള്‍ ലംഘിച്ച് അത് ഇതര സംസ്ഥാനങ്ങള്‍ക്ക് മറിച്ചുവിറ്റ് ലാഭം കൊയ്യുന്നു. അത്തരം ലാഭക്കൊതിയന്മാര്‍ക്കെതിരെ ചെറുവിരലനക്കാനുള്ള തന്റേടം കേരളത്തിലെ യു ഡി എഫ് സര്‍ക്കാരിനോ കേന്ദ്ര യു പി എ സര്‍ക്കാരിനോ ഇല്ലെന്നതാണ് വസ്തുത.
വൈദ്യുതിരംഗത്ത് കേരളം കൈവരിച്ച കാര്യക്ഷമതയും പിഴവേറെ കൂടാതെ നല്‍കിവന്നിരുന്ന സേവനങ്ങളും യു ഡി എഫ് ഭരണത്തില്‍ പഴങ്കഥയായി മാറുന്നു. ഈ സര്‍ക്കാര്‍ കേരളജനതയെ ഇരുട്ടിലേക്കും ദുരിതത്തിലേക്കുമാണ് നയിക്കുന്നത്. ഇതാണ് ഇരുട്ടിന്റെയും ഇരുട്ടടിയുടെയും യു ഡി എഫ് വിസ്മയം.
janayugom editorial 021011
നീണ്ട അഞ്ചു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം കേരളം വീണ്ടും വൈദ്യുതി ലോഡ്‌ഷെഡിംഗിന്റെ ഇരുട്ടിലേയ്ക്കും ദുരിതത്തിലേയ്ക്കും തള്ളിവിടപ്പെടുന്നു. അഞ്ച് വര്‍ഷങ്ങള്‍ക്കപ്പുറം ഉമ്മന്‍ചാണ്ടിയും എ കെ ആന്റണിയും യു ഡി എഫ് ഭരണം നയിച്ചിരുന്നപ്പോള്‍ സംസ്ഥാനം കടന്നുപോയത് വൈദ്യുതി രംഗത്തെ കെടുകാര്യസ്ഥതയിലൂടെയാണ്. തുടര്‍ന്ന് അധികാരത്തില്‍ വന്ന എല്‍ ഡി എഫ് ഗവണ്‍മെമന്റ് വൈദ്യുതി രംഗത്ത് കേരളത്തിന്റെ ചരിത്രം തന്നെ തിരുത്തിക്കുറിച്ചു. ഈ രംഗത്ത് രാജ്യത്തെ ഏറ്റവും കാര്യക്ഷമതയുള്ള സംസ്ഥാനമെന്ന ഖ്യാതി ആര്‍ജിക്കാന്‍ കേരളത്തിനു കഴിഞ്ഞുവെന്നത് ആ ഗവണ്‍മെന്റിന്റെ വിമര്‍ശകര്‍ പോലും തലകുലുക്കി അംഗീകരിക്കുകയുണ്ടായി. ഇപ്പോള്‍ നൂറു ദിവസ വിസ്മയത്തെ തുടര്‍ന്ന് നാം കൈപ്പേറിയ യാഥാര്‍ഥ്യങ്ങളിലേയ്ക്ക് തിരിച്ചെത്തുകയാണ്.
ReplyDelete