പെരുമ്പാവൂര്‍ : യുവാവിനെ അടിച്ചുകൊന്ന കേസില്‍ കെ സുധാകരന്‍ എംപിയുടെ ഗണ്‍മാന്‍ തിരുവനന്തപുര ഇന്റലിജന്‍സ് സെക്യൂരിറ്റി വിങ്ങിലെ കോണ്‍സ്റ്റബിള്‍ സതീഷ് ഉള്‍പ്പെടെ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മൂവാറ്റുപുഴ സ്വദേശി സന്തോഷ് ആണ് കസ്റ്റഡിയിലായ മറ്റൊരാള്‍ . തിങ്കളാഴ്ച രാത്രി ഏഴിനാണ് പെരുമ്പാവൂര്‍ കെഎസ്ആര്‍ടിസി ബസ്സ്റ്റാന്‍ഡില്‍ പാലക്കാട് പെരുവമ്പ സ്വദേശി തങ്കായം വീട്ടില്‍ ചന്ദ്രന്റെ മകന്‍ രഘു (35) വാണ് അടിയേറ്റുമരിച്ചത്.
കസ്റ്റഡിയിലുള്ളവരും രഘുവും തൃശൂരില്‍നിന്നു ചടയമംഗലത്തേക്കുള്ള സൂപ്പര്‍ഫാസ്റ്റ് ബസില്‍ ഉള്ളവരായിരുന്നു. യാത്രയ്ക്കിടെ മൂവാറ്റുപുഴക്കാരന്‍ സന്തോഷിന്റെ 10,000 രൂപ കാണാതായത്രെ. ഈ തുക രഘു എടുത്തുവെന്നാരോപിച്ച് സതീഷും സന്തോഷും ചേര്‍ന്ന് രഘുവിനെ മര്‍ദിക്കുകയായിരുന്നു. പെരുമ്പാവൂര്‍ സ്റ്റാന്‍ഡില്‍ ഇറങ്ങിയശേഷവും മര്‍ദനം തുടര്‍ന്നു. ഇതിനിടെ ജീവനക്കാര്‍ അറിയിച്ചതനുസരിച്ച് പൊലീസ് എത്തി മൂന്നു പേരെയും കസ്റ്റഡിയിലെടുത്തു. രഘുവിനെ പൊലീസ് പെരുമ്പാവൂര്‍ ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉടനെ മരിക്കുകയുംചെയ്തു. കെ സുധാകരന്‍ നെടുമ്പാശേരി എയര്‍പോര്‍ട്ടില്‍ എത്തുമ്പോള്‍ കൂടെപ്പോകാനാണ് ഗണ്‍മാന്‍ എത്തിയത്. സുധാകരന്‍ നെടുമ്പാശേരിയില്‍ എത്തിയാല്‍ ഉപയോഗിക്കുന്നത് പുല്ലുവഴിയിലെ ബാര്‍ ഉടമയുടെ കാര്‍ ആണെന്നറിയുന്നു. ഗണ്‍മാന്‍ പെരുമ്പാവൂരിലെത്തിയത് ഇതുകൊണ്ടാണെന്നും അറിയുന്നു. മരിച്ച രഘു ജോലിചെയ്യുന്നത് പെരുമ്പാവൂര്‍ ടൗണിനടുത്തുള്ള വ്യവസായ സ്ഥാപനത്തില്‍ മെഷീന്‍ ഓപ്പറേറ്ററാണ്. രഘു ജോലിസ്ഥലത്തേക്കു വരികയായിരുന്നു.
deshabhimani 111011
യുവാവിനെ അടിച്ചുകൊന്ന കേസില്‍ കെ സുധാകരന്‍ എംപിയുടെ ഗണ്‍മാന്‍ തിരുവനന്തപുര ഇന്റലിജന്‍സ് സെക്യൂരിറ്റി വിങ്ങിലെ കോണ്‍സ്റ്റബിള്‍ സതീഷ് ഉള്‍പ്പെടെ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മൂവാറ്റുപുഴ സ്വദേശി സന്തോഷ് ആണ് കസ്റ്റഡിയിലായ മറ്റൊരാള്‍ . തിങ്കളാഴ്ച രാത്രി ഏഴിനാണ് പെരുമ്പാവൂര്‍ കെഎസ്ആര്‍ടിസി ബസ്സ്റ്റാന്‍ഡില്‍ പാലക്കാട് പെരുവമ്പ സ്വദേശി തങ്കായം വീട്ടില്‍ ചന്ദ്രന്റെ മകന്‍ രഘു (35) വാണ് അടിയേറ്റുമരിച്ചത്.
ReplyDeleteപോക്കറ്റടിക്കാരനെന്നാരോപിച്ച് യുവാവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസില്‍ കെ സുധാകരന്‍ എംപിയുടെ ഗണ്‍മാന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരെ പെരുമ്പാവൂര്‍ പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്തു. പാലക്കാട് പെരുവെമ്പ് തങ്കായം വീട്ടില്‍ ചന്ദ്രന്റെ മകന്‍ രഘു(35) കൊല്ലപ്പെട്ട കേസിലാണിത്. സുധാകരന്റെ ഗണ്‍മാന്‍ തിരുവനന്തപുരം ഇന്റലിജന്‍സ് സെക്യൂരിറ്റി വിങ്ങിലെ കോണ്‍സ്റ്റബിള്‍ സതീഷ്, മൂവാറ്റുപുഴ സ്വദേശി സന്തോഷ് എന്നിവര്‍ക്കെതിരെയും കണ്ടാലറിയാവുന്ന മറ്റൊരാള്‍ക്കുമെതിരെയുമാണ് കേസ്. സതീഷാണ് കേസിലെ ഒന്നാംപ്രതി. ബസ് യാത്രയ്ക്കിടെ സന്തോഷിന്റെ പണം പോക്കറ്റടിച്ചെന്നാരോപിച്ച് മൂവരും ചേര്‍ന്ന് രഘുവിനെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. തൃശൂര്‍ - ചടയമംഗലം റൂട്ടിലെ സൂപ്പര്‍ഫാസ്റ്റ് ബസില്‍ വെച്ചായിരുന്നു ആദ്യം ചെറിയതോതില്‍ മര്‍ദ്ദനം. ബസ് രാത്രി ഏഴോടെ പെരുമ്പാവൂരിലെത്തിയപ്പോള്‍ പെരുമ്പാവൂര്‍ സ്റ്റാന്‍ഡില്‍ ഇറക്കിയും രഘുവിനെ ക്രൂരമായി നേരിട്ടു. അവശനായ രഘുവിനെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ഉടന്‍ മരിക്കുകയായിരുന്നു. ആളുകള്‍ കൂടിയപ്പോഴേക്കും മര്‍ദ്ദിച്ചവരില്‍ മൂന്നാമന്‍ രക്ഷപ്പെടുകയായിരുന്നു. സതീഷും സന്തോഷും രക്ഷപ്പെടാന്‍ ശ്രമിച്ചുവെങ്കിലും കെഎസ്ആര്‍ടിസി ജീവനക്കാര്‍ തടഞ്ഞുവെയ്ക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു. രഘുവിന്റെ മൃതദേഹം മൂവാറ്റുപുഴ ആര്‍ഡിഒ മണിയമ്മയുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് തയ്യാറാക്കിയ ശേഷം പോസ്റ്റ്മോര്‍ട്ടത്തിനായി ആലപ്പുഴ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. പെരുമ്പാവൂര്‍ കാരാട്ടുപള്ളിക്കരയില്‍ പ്ലാസ്റ്റിക് മോള്‍ഡിങ്ങ് കമ്പനിയില്‍ ജീവനക്കാരനായ രഘു ജോലിക്കായി വരുകയായിരുന്നു.
ReplyDeleteപെരുമ്പാവൂരില്‍ നിരപരാധിയായ ബസ് യാത്രക്കാരനെ അടിച്ചുകൊന്ന കേസിലെ പ്രതിയായ ഗണ്‍മാനെ രക്ഷിക്കാന്‍ ശ്രമിക്കുന്ന കെ സുധാകരന്‍ നാടിന് അപമാനമാണെന്ന് സിപിഐ എം ജില്ലാസെക്രട്ടറി പി ജയരാജന്‍ പറഞ്ഞു. പ്രീതിയോ ഭീതിയോ പക്ഷപാതമോ ഇല്ലാതെ കൃത്യനിര്‍വഹണം നടത്തുമെന്ന് സത്യപ്രതിജ്ഞ ചെയ്ത് സുധാകരന്‍ മന്ത്രിയായിട്ടുണ്ട്. പാര്‍ലമെന്റ് അംഗമെന്ന നിലയിലും അത് നിര്‍വഹിക്കണം. രഘുവിനെ കൊന്ന കേസില്‍ പ്രതിയായ ഗണ്‍മാനെ ഭരണസ്വാധീനമുപയോഗിച്ച് രക്ഷിക്കാനാണ് ശ്രമിക്കുന്നത്. ഗണ്‍മാന്‍ നിരപരാധിയാണെന്നാണ് സുധാകരന്‍ പ്രസ്താവിച്ചത്. കോണ്‍ഗ്രസ് നേതാക്കള്‍ ഇതേക്കുറിച്ച് പ്രതികരിക്കണം. കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ നിലപാട് അറിയാന്‍ ജനങ്ങള്‍ക്ക് താല്‍പര്യമുണ്ട്. ദൃക്സാക്ഷികളില്‍നിന്ന് മൊഴിയെടുത്തശേഷമാണ് ഗണ്‍മാന്‍ കുറ്റവാളിയാണെന്ന് പൊലീസ് കണ്ടെത്തിയത്. 1993 മാര്‍ച്ച് നാലിന് മട്ടന്നൂരില്‍ നാല്‍പാടി വാസുവിനെ വെടിവച്ചു കൊന്നപ്പോഴും ഇതേ നിലപാടാണ് സുധാകരന്‍ സ്വീകരിച്ചത്. മട്ടന്നൂര്‍ ടൗണില്‍വച്ച് ഒരാളെ വെടിവച്ചുകൊന്നുവെന്ന് പ്രസംഗിക്കുകയുമുണ്ടായി. സംഭവത്തില്‍ പൊലീസ് തയ്യാറാക്കിയ എഫ്ഐആറില്‍ ഒന്നാം പ്രതിയായിരുന്ന സുധാകരന്‍ ക്രിമിനല്‍ മാഫിയ സംസ്കാരമാണ് പിന്തുടരുന്നത്. ഇത് പറഞ്ഞതിനാണ് പി രാമകൃഷ്ണനെ പുകച്ചുചാടിച്ചത് - പി ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു.
ReplyDelete