Saturday, October 1, 2011

ഒബാമയുടെ ഉപദേശം ക്യൂബയ്ക്ക് വേണ്ട: കാസ്ട്രോ

ഹവാന: അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ ഉപദേശംകൊണ്ട് അമേരിക്കന്‍ സാമ്രാജ്യത്വത്തോടുള്ള ക്യൂബയുടെ നിലപാടില്‍ മാറ്റമൊന്നും ഉണ്ടാകാന്‍ പോകുന്നില്ലെന്ന് വിപ്ലവ നായകന്‍ ഫിദല്‍ കാസ്ട്രോ പറഞ്ഞു. ക്യൂബയില്‍ പല കാര്യത്തിലും മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്. പക്ഷേ, അവയെല്ലാം സ്വാഭാവികമായുണ്ടാകുന്ന മാറ്റങ്ങളാണെന്നും കാസ്ട്രോ പറഞ്ഞു. ക്യൂബ നയങ്ങളില്‍ മാറ്റംവരുത്തിയാല്‍ ക്യൂബയോടുള്ള സമീപനത്തില്‍ മാറ്റംവരുത്താന്‍ അമേരിക്ക തയ്യാറാണെന്ന ഒബാമയുടെ പ്രസ്താവനയ്ക്കുള്ള മറുപടിയായി, "ഗ്രാന്‍മ"യില്‍ എഴുതിയ ലേഖനത്തിലാണ് കാസ്ട്രോ ഇതു പറഞ്ഞത്. "എത്ര ഉദാരവും ബുദ്ധിപരവു"മായ അഭിപ്രായമാണ് ഒബാമ പ്രകടിപ്പിച്ചിരിക്കുന്നതെന്ന് കാസ്ട്രോ ലേഖനത്തില്‍ പരിഹസിച്ചു. പക്ഷേ, കഴിഞ്ഞ അഞ്ചു പതിറ്റാണ്ടായി ക്യൂബയ്ക്കുമേല്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന സാമ്പത്തിക ഉപരോധം അവസാനിപ്പിക്കാന്‍ അമേരിക്ക തയ്യാറായിട്ടില്ലല്ലോയെന്നും കാസ്ട്രോ പറഞ്ഞു. ക്യൂബ മാറുന്നതിനുമുമ്പേ അമേരിക്കന്‍ സാമ്രാജ്യത്വം തകരുമെന്ന് കാസ്ട്രോ പറഞ്ഞു. ഒരാഴ്ചമുമ്പ് ഐക്യരാഷ്ട്രസംഘടനയുടെ പൊതുസഭയില്‍ ഒബാമ നടത്തിയ പ്രസംഗം വെറും ജല്‍പ്പനങ്ങളാണെന്ന് കാസ്ട്രോ പറഞ്ഞിരുന്നു.

deshabhimani 011011

1 comment:

  1. അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ ഉപദേശംകൊണ്ട് അമേരിക്കന്‍ സാമ്രാജ്യത്വത്തോടുള്ള ക്യൂബയുടെ നിലപാടില്‍ മാറ്റമൊന്നും ഉണ്ടാകാന്‍ പോകുന്നില്ലെന്ന് വിപ്ലവ നായകന്‍ ഫിദല്‍ കാസ്ട്രോ പറഞ്ഞു.

    ReplyDelete