Wednesday, October 5, 2011

ജോര്‍ജിന്റെ പരാമര്‍ശം: പി കെ ശ്രീമതി പരാതി നല്‍കി

അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ സര്‍ക്കാര്‍ ചീഫ് വിപ്പ് പി സി ജോര്‍ജിനെതിരെ മുന്‍ മന്ത്രി പി കെ ശ്രീമതി മുഖ്യമന്ത്രിക്കു പരാതി നല്‍കി. സ്ത്രീ എന്ന നിലയിലും പൊതുപ്രവര്‍ത്തക എന്ന നിലയിലും അങ്ങേയറ്റം അപമാനിക്കുന്ന പ്രസ്താവനയാണ് ജോര്‍ജ് നടത്തിയതെന്ന് ശ്രീമതി പരാതിയില്‍ ചൂണ്ടിക്കാട്ടി. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള സാമാന്യജനങ്ങള്‍ നല്‍കുന്ന നികുതിപ്പണത്തില്‍നിന്ന് ശമ്പളവും ആനുകൂല്യങ്ങളും പറ്റുന്ന ജോര്‍ജ് നടത്തിയ പ്രസ്താവനയില്‍ ശക്തമായി പ്രതിഷേധിക്കുന്നു. ചീഫ് വിപ്പിനെ നിയന്ത്രിക്കാന്‍ മുഖ്യമന്ത്രി നടപടിയെടുക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു.

തിങ്കളാഴ്ച നിയമസഭാ മീഡിയാ റൂമില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ജോര്‍ജ് അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതെന്ന് പരാതിയില്‍ പറയുന്നു. കിളിരൂര്‍ സ്ത്രീപീഡനക്കേസിലെ ഇരയായ ശാരി എസ് നായരെ ആശുപത്രിയില്‍ ചെന്ന് താന്‍ ഭീഷണിപ്പെടുത്തിയതോടെയാണ് കുട്ടിക്ക് ബോധം നഷ്ടപ്പെട്ടതെന്നും മരിച്ചതെന്നുമാണ് ജോര്‍ജ് പറഞ്ഞത്. രാഷ്ട്രീയ പ്രതിയോഗികള്‍ ഇത്തരം പരാമര്‍ശങ്ങള്‍ അന്ന് നടത്തിയിരുന്നു. സിബിഐയും കേരള പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘവും വനിതാ കമീഷന്‍ അടക്കമുള്ളവരും ഭരണഘടനാ സ്ഥാപനങ്ങളും സൂക്ഷ്മമായ അന്വേഷണം നടത്തി തള്ളിക്കളഞ്ഞ കേസാണിത്. പെണ്‍കുട്ടികള്‍ക്കുനേരെയുള്ള അതിക്രമമെന്നതിലുപരി ഒരു മനുഷ്യാവകാശ പ്രശ്നം എന്ന നിലയില്‍ ഈ സംഭവം ഉയര്‍ന്നുവന്ന വേളയിലാണ്, അന്ന് ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറിയും എംഎല്‍എയുമായ താന്‍ മറ്റുള്ള നേതാക്കള്‍ക്കൊപ്പം കോട്ടയം മെഡിക്കല്‍ കോളജിലെ ഐസിയുവില്‍ ചുമതലപ്പെട്ട മെഡിക്കല്‍ ഓഫീസറുടെയും നേഴ്സിന്റെയും സാന്നിധ്യത്തില്‍ മരണാസന്നയായ ശാരിയെ കണ്ടത്. സത്യം ഇതായിരിക്കെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് സമാനമായ വിഷയങ്ങളില്‍ ഇടപെടുന്നതില്‍നിന്ന് വനിതകളായ പൊതുപ്രവര്‍ത്തകരെയും മനുഷ്യാവകാശ പ്രവര്‍ത്തകരെയും പിന്തിരിപ്പിക്കുന്നതിനും അവരുടെ ആത്മവിശ്വാസം കെടുത്തുന്നതിനുമേ ഉപകരിക്കൂവെന്നും പരാതിയില്‍ പറഞ്ഞു.

ദേശാഭിമാനി 051011

1 comment:

  1. അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ സര്‍ക്കാര്‍ ചീഫ് വിപ്പ് പി സി ജോര്‍ജിനെതിരെ മുന്‍ മന്ത്രി പി കെ ശ്രീമതി മുഖ്യമന്ത്രിക്കു പരാതി നല്‍കി. സ്ത്രീ എന്ന നിലയിലും പൊതുപ്രവര്‍ത്തക എന്ന നിലയിലും അങ്ങേയറ്റം അപമാനിക്കുന്ന പ്രസ്താവനയാണ് ജോര്‍ജ് നടത്തിയതെന്ന് ശ്രീമതി പരാതിയില്‍ ചൂണ്ടിക്കാട്ടി. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള സാമാന്യജനങ്ങള്‍ നല്‍കുന്ന നികുതിപ്പണത്തില്‍നിന്ന് ശമ്പളവും ആനുകൂല്യങ്ങളും പറ്റുന്ന ജോര്‍ജ് നടത്തിയ പ്രസ്താവനയില്‍ ശക്തമായി പ്രതിഷേധിക്കുന്നു. ചീഫ് വിപ്പിനെ നിയന്ത്രിക്കാന്‍ മുഖ്യമന്ത്രി നടപടിയെടുക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു.

    ReplyDelete