Monday, October 24, 2011

വി സിയെ മാറ്റാനുള്ള തീരുമാനം മാനദണ്ഡങ്ങളുടെ ലംഘനം

വെറ്റനറി സര്‍വകലാശാല വി സിയെ മാറ്റാനുള്ള മന്ത്രിസഭാ തീരുമാനം മാനദണ്ഡങ്ങള്‍ ലംഘിച്ച്. വി സിയെ മാറ്റാനുള്ള തീരുമാനം സര്‍വകലാശാല നിയമങ്ങളുടെയും ചട്ടങ്ങളുടെയും നഗ്നമായ ലംഘനമാണ്. സര്‍വകലാശാലയുടെ ചാന്‍സിലര്‍ കൂടിയായ ഗവര്‍ണറാണ് സര്‍ക്കാരിന് വേണ്ടി വി സിയെ നിയമിക്കുന്നത്. സര്‍ക്കാര്‍ തയ്യാറാക്കിയ മൂന്ന് പേരുടെ പാനലില്‍ നിന്നാണ് വെറ്റനറി ഡോക്ടറും, കേന്ദ്ര ഭക്ഷ്യ സഹമന്ത്രിയായ കെ വി തോമസിന്റെ പ്രൈവറ്റ് സെക്രട്ടറി കൂടിയായിരുന്ന ഡോ ബി അശോകിനെ വെറ്റനറി സര്‍വകലാശാലയുടെ വൈസ് ചാന്‍സിലറായി ഗവര്‍ണ്ണര്‍ നിയമിച്ചത്. എല്ലാ നടപടിക്രമങ്ങളും പാലിച്ചുള്ളതായിരുന്നു വി സിയുടെ നിയമനം. എന്നാല്‍ ചീഫ് സെക്രട്ടറിക്കും, അഡീഷണല്‍ ചീഫ് സെക്രട്ടറിയ്ക്കും എതിരെ ലേഖനമെഴുതിയതിനാണ് വി സി യെ മാറ്റാനുള്ള തീരുമാനം കഴിഞ്ഞ മന്ത്രിസഭാ യോഗത്തില്‍ കൈക്കൊണ്ടത്. പക്ഷേ ഈ തീരുമാനം പരസ്യപ്പെടുത്താന്‍ പോലും അന്ന് മുഖ്യമന്ത്രി തയ്യാറായില്ല. സെക്രട്ടറിമാര്‍ നിരവധി വകുപ്പുകള്‍ കൈവശം വയ്ക്കുന്നതിലൂടെ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റുന്നുവെന്ന് ഡോ. ബി അശോക് ലേഖനത്തില്‍ പറഞ്ഞിരുന്നു. ഇത് സര്‍വ്വീസ് ചട്ടങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

യു ഡി എഫ് സര്‍ക്കാര്‍ തുടരുന്ന നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ അവസാനത്തെ ഉദാഹരണമാണ് വി സിയെ മാറ്റാനുള്ള തീരുമാനമെന്ന് മുന്‍ ഭക്ഷ്യ മന്ത്രിയും, സി പി ഐ നിയമസഭാ കക്ഷി നേതാവുമായ സി ദിവാകരന്‍ ജനയുഗത്തോട് പറഞ്ഞു. കേവലം ഒരു കശുവണ്ടി തൊഴിലാളിയെ കമ്പനിയില്‍ നിന്ന് നീക്കം ചെയ്യുന്ന ലാഘവത്തോടെയാണ് വി സിയായ ഡോ ബി അശോകിനെ സര്‍ക്കാര്‍ നീക്കിയത്. കോണ്‍ഗ്രസുകാര്‍ പോലും അംഗീകരിച്ച വ്യകിതയാണ് അശോക്. ജയില്‍ നിയമലംഘനം, അനധികൃതമായി വിദ്യാര്‍ഥിയെ പ്രവേശിപ്പിച്ച പ്രശ്‌നം തുടങ്ങിയ പല വിഷയങ്ങളിലും പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന സര്‍ക്കാരിന്റെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ അവസാന ഉദാഹരണമാണ് ഇത്. ഗുരുതരമായ  അക്കാദമിക് കറപ്ഷനാണ് സര്‍ക്കാര്‍ കാണിച്ചിരിക്കുന്നതെന്നും സി ദിവാകരന്‍ പറഞ്ഞു.

വി സിയെ മാറ്റിയ നടപടി സര്‍വകലാശാലയുടെ പ്രവര്‍ത്തനങ്ങള്‍ തകര്‍ക്കാന്‍ മാത്രമേ ഉപകരിക്കൂവെന്ന് കേരള വെറ്റനറി ആന്റ് അനിമല്‍ സയന്‍സസ് യൂണിവേഴ്‌സിറ്റി എംപ്ലോയീസ് ഫെഡറേഷന്‍ പ്രസ്താവനയില്‍ പറഞ്ഞു. 150 കോടിയുടെ കേന്ദ്ര സഹായമുള്‍പ്പെടെയുള്ള വന്‍ പദ്ധതികള്‍ക്ക് തുടക്കമിട്ട് മുന്നോട്ട് പോകുന്ന ഈ അവസരത്തില്‍ സര്‍ക്കാരിന്റെ ഈ നടപടി സര്‍വകലാശാലയുടെ പ്രവര്‍ത്തനങ്ങളെ തകര്‍ക്കാന്‍ മാത്രമേ ഉപകരിക്കൂ. കേരള ചരിത്രത്തില്‍ ഒരു വി സിയെ സര്‍ക്കാര്‍ ഇടപെട്ട് ഇതുവരെ മാറ്റിയ ചരിത്രം ഉണ്ടായിട്ടില്ല. ലേഖനത്തിന്റെ പേരില്‍ പെരുമാറ്റ ദൂഷ്യം ഉണ്ടെങ്കില്‍ അത് അന്വേഷണ വിധേയമാക്കാതെ ലേഖകനെതിരെ നടപടി സ്വീകരിക്കുന്നത് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്‍ മേലുള്ള കടന്നു കയറ്റമാണ്. മുന്‍ സര്‍ക്കാര്‍ നിയമിച്ച അക്കൗണ്ട്‌സ് ഓഫീസറെ ഇതിനകം മാറ്റി. രജിസ്ട്രാര്‍ ഉള്‍പ്പെടെയുള്ളവരെ മാറ്റാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്നും ഫെഡറേഷന്‍ ആരോപിച്ചു. വെള്ളാനിക്കരയില്‍ ചേര്‍ന്ന കെ എ യു എംപ്ലോയീസ് ഫെഡറേഷന്റെ 23-ാം സംസ്ഥാന സമ്മേളനത്തില്‍ വച്ച് സി പി ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി കെ ഇ ഇസ്മായിലാണ് യൂണിവേഴ്‌സിറ്റി എംപ്ലോയീസ് ഫെഡറേഷന്റെ രൂപീകരണം നിര്‍വ്വഹിച്ചത്. പി വിജയകുമാറിനെ പ്രസിഡന്റായും, പി സുരേഷ്ബാബുവിനെ ജനറല്‍ സെക്രട്ടറിയായും തെരഞ്ഞെടുത്തു.

janayugom 241011

2 comments:

  1. യു ഡി എഫ് സര്‍ക്കാര്‍ തുടരുന്ന നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ അവസാനത്തെ ഉദാഹരണമാണ് വി സിയെ മാറ്റാനുള്ള തീരുമാനമെന്ന് മുന്‍ ഭക്ഷ്യ മന്ത്രിയും, സി പി ഐ നിയമസഭാ കക്ഷി നേതാവുമായ സി ദിവാകരന്‍ ജനയുഗത്തോട് പറഞ്ഞു. കേവലം ഒരു കശുവണ്ടി തൊഴിലാളിയെ കമ്പനിയില്‍ നിന്ന് നീക്കം ചെയ്യുന്ന ലാഘവത്തോടെയാണ് വി സിയായ ഡോ ബി അശോകിനെ സര്‍ക്കാര്‍ നീക്കിയത്. കോണ്‍ഗ്രസുകാര്‍ പോലും അംഗീകരിച്ച വ്യകിതയാണ് അശോക്. ജയില്‍ നിയമലംഘനം, അനധികൃതമായി വിദ്യാര്‍ഥിയെ പ്രവേശിപ്പിച്ച പ്രശ്‌നം തുടങ്ങിയ പല വിഷയങ്ങളിലും പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന സര്‍ക്കാരിന്റെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ അവസാന ഉദാഹരണമാണ് ഇത്. ഗുരുതരമായ അക്കാദമിക് കറപ്ഷനാണ് സര്‍ക്കാര്‍ കാണിച്ചിരിക്കുന്നതെന്നും സി ദിവാകരന്‍ പറഞ്ഞു.

    ReplyDelete
  2. വെറ്റിനറി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡൊ: ബി അശോകിനെ മാറ്റിയ സംഭവത്തില്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം വോക്കൗട്ട് നടത്തി. വിസിയെ മാറ്റിയത് നിയമപ്രകാരമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടിയന്തര പ്രമേയത്തിന് മറുപടി നല്‍കി. സര്‍ക്കാര്‍ നിര്‍ദേശപ്രകാരം ഗവര്‍ണ്ണറാണ് വിസിയെ നീക്കിയത്. അദ്ദേഹത്തെ നീക്കിയത് ലേഖനമെഴുതിയതിന്റെ പേരിലല്ലെന്നും സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

    ReplyDelete